Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2018 8:32 AM GMT Updated On
date_range 11 July 2018 8:32 AM GMTമരം വീണ് വീട് തകർന്നു; രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
ചെറുതുരുത്തി: മഴയിലും കാറ്റിലും മരം വീണ് വീട് തകർന്ന് രണ്ടുപേർക്ക് പരിക്ക്. ചെറുതുരുത്തി കോഴിമാംപറമ്പ് കോളനിയിൽ ചീരക്കുഴി കനാലിനു സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടി - ജാനകി ദമ്പതികളുടെ ഓടിട്ട വീടാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ജാനകിക്കും (64) മകൻ പ്രശാന്തിനുമാണ് (34) പരിക്കേറ്റത്. വലിയ ശബ്ദം കേട്ട് കൃഷ്ണൻകുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ജാനകിക്ക് മുഖത്തും പ്രശാന്തിന് നെഞ്ചിലുമാണ് പരിക്കേറ്റത്. വില്ലേജ്, പഞ്ചായത്ത്, ഇറിഗേഷൻ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. വൈദ്യുതി മുടങ്ങും ചെറുതുരുത്തി: ചുങ്കം, പുതുശ്ശേരി, മനപ്പടി, കല്ലേക്കുണ്ട്, നെടുമ്പുര, താഴപ്ര, നമ്പുള്ളിപ്പറമ്പ്, കാരാഞ്ചേരിക്കുളം, പന്നിയടി, പള്ളിക്കര, ചേയിക്കൽ, കടവത്തൊടി എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story