Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 5:05 AM GMT Updated On
date_range 5 Jan 2018 5:05 AM GMTസർക്കാറിെൻറ വികസന പദ്ധതികൾ വടക്കാഞ്ചേരി നഗരസഭ അട്ടിമറിക്കുന്നു: എം.എൽ.എ
text_fieldsbookmark_border
വടക്കാഞ്ചേരി: സംസ്ഥാന സർക്കാറിെൻറ വികസന പദ്ധതികൾ വടക്കാഞ്ചേരി നഗരസഭ അട്ടിമറിക്കുകയാണെന്ന് അനിൽ അക്കര എം.എൽ.എ. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നഗരസഭ അട്ടിമറിക്കുകയാണ്. സർക്കാർ അനുവദിച്ച ഫണ്ട് പോലും െചല വഴിക്കാനായിട്ടില്ല. ഇതിനെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അനിൽ പറഞ്ഞു. നഗരസഭയിൽ സമ്പൂർണ എൽ.ഇ.ഡി വഴിവിളക്ക് പദ്ധതി നടപ്പാക്കണമെന്നും ജനദ്രോഹ നയങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ നഗരസഭ ഓഫിസിന് മുന്നിൽ നടത്തിയ രാപകൽ സമരത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിജോ കുര്യൻ, ജോസ് വള്ളൂർ, എൻ.ആർ. സതീശൻ, രാജേന്ദ്രൻ അരങ്ങത്ത്, എൻ.എ. സാബു, പി.വി. നാരായണസ്വാമി, എൻ.ആർ. രാധാകൃഷ്ണൻ, സി.എ. ശങ്കരൻ കുട്ടി, ജയൻ മംഗലം, നാസർ മങ്കര, സിന്ധു സുബ്രഹ്മണ്യൻ, ടി.വി. സണ്ണി, എസ്.എ.എ ആസാദ്, ടി.എസ്. മായാദാസ്, അഭിലാഷ് പ്രഭാകർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story