Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടുവിൽക്കര ദേശവിളക്ക്...

നടുവിൽക്കര ദേശവിളക്ക് ഇന്ന് തുടങ്ങും

text_fields
bookmark_border
വാടാനപ്പള്ളി: നടുവിൽക്കര പുത്തില്ലത്ത് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആശ സുരേഷി​െൻറ സോപാനസംഗീതം, ഏഴിന് കലാമണ്ഡലം നാരായണൻ നമ്പ്യാരുടെ പാഠകം എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ ഏഴിന് തിരുവാഭരണം എഴുന്നള്ളിച്ച് വെക്കലും കാൽനാട്ടു കർമവും, രാവിലെ 8.30 ന് പൂശാരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകിട്ട് 6.30ന് വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, രാത്രി 10ന് വർണമഴ, 10.30ന് ശാസ്താംപാട്ട്, ഞായറാഴ്ച പുലർച്ചെ മൂന്നിന് കനലാട്ടം എന്നിവയാണ് പരിപാടികളെന്ന് ഭാരവാഹികൾ അറിയിച്ചു. കുടുംബ സഹായ ഫണ്ട് വിതരണം വാടാനപ്പള്ളി: സി.പി.ഐ തളിക്കുളം ലോക്കൽ സെക്രട്ടറിയായിരുന്ന അന്തരിച്ച സി.കെ. ഉണ്ണികൃഷ്ണ​െൻറ കുടുംബത്തെ സഹായിക്കാൻ സ്വരൂപിച്ച സഹായ ഫണ്ട് വിതരണം ചെയ്തു. 5.5 ലക്ഷമാണ് നൽകിയത്. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉണ്ണികൃഷ്ണ​െൻറ ഭാര്യ രജത, മകൻ അബി എന്നിവർക്ക് ഫണ്ട് കൈമാറി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണൻ, കെ.കെ. ജോബി, സജിന പർവ്വിൻ, ടി.ആർ. രമേഷ് കുമാർ, ഷീല വിജയകുമാർ, കെ.എം. ജയദേവൻ, എം. സ്വർണലത, സി.ആർ. മുരളീധരൻ, വി.ആർ. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story