Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:05 AM GMT Updated On
date_range 13 Dec 2017 5:05 AM GMTസാങ്കേതിക വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കണം ^പ്രഫ. ദേശായി
text_fieldsbookmark_border
സാങ്കേതിക വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കണം -പ്രഫ. ദേശായി തൃശൂർ: വ്യാവസായിക, സാമൂഹിക ആവശ്യങ്ങൾക്കും മാറ്റങ്ങൾക്കും അനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷൻ ദേശീയ പ്രസിഡൻറ് പ്രഫ. പ്രതാപ് സിങ്ങ് കകാസോ ദേശായി. ഐ.എസ്.ടി.ഇ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഘടകം ചെയർമാൻ ഡോ. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. െക.പി. ഇന്ദിരാദേവി സുവനീർ പ്രകാശനം ചെയ്തു. ജോ. ഡയറക്ടർ പ്രഫ. കെ. വിദ്യാസാഗർ, ഐ.എസ്.ടി.ഇ ദേശീയ നിർവാഹക സമിതിയംഗം ഡോ. സി.പി. സുനിൽകുമാർ, വജ്ര ജൂബിലി സംഘാടക സമിതി കൺവീനർ ഡോ. എം. നന്ദകുമാർ, സെക്രട്ടറി എം.എം. കുര്യാക്കോസ്, സ്റ്റുഡൻറ്സ് ചാപ്റ്റർ കൺവീനർ ലക്ഷാദ് കെ. സുരേഷ്, പ്രിൻസിപ്പൽ ഡോ. ബി. ജയാനന്ദ്, സെക്ഷൻ മാനേജ്മെൻറ് കമ്മിറ്റിയംഗം ഡോ. പി.ആർ. ഷാലിജ് എന്നിവർ സംസാരിച്ചു. 'സമൂഹം, വിദ്യാഭ്യാസം, പരിസ്ഥിതി' എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിെല ഡോ. ആനന്ദക്കുട്ടൻ ബി. ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ജി. വിശ്വനാഥൻ, ഡോ. ടി.വി. ബാബു രാജേന്ദ്രൻ, ഡോ. സി.കെ. രാജു, എ.എസ്. ചന്ദ്രകാന്ത, ഡോ. ആർ. സിന്ധു, എം.ജെ. ബിജു, ജോബി ജോർജ്, പി.കെ. റസൽ, എം. സിനി, എ.എം. മസീദ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. പി.പി. നായർ, ഡോ. സി.ഇ. ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story