Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറബിക് കലോത്സവത്തിൽ...

അറബിക് കലോത്സവത്തിൽ കൊടുങ്ങല്ലൂർ

text_fields
bookmark_border
ചാലക്കുടി: അറബി കലോത്സവ കീരീടം ചേരമാൻ െപരുമാളി​െൻറ നാട്ടിലേക്ക്. യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയ കൊടുങ്ങല്ലൂർ 154 പോയേൻറാടെയാണ് ഓവറോൾ നേടിയത്. 147 പോയേൻറാടെ വലപ്പാട് ഉപജില്ല രണ്ടാം സ്ഥാനത്തെത്തിയപ്പോൾ വടക്കാഞ്ചേരി ഉപജില്ലക്കാണ് (142) മൂന്നാം സ്ഥാനം. ഫോട്ടോ ഫിനിഷിലാണ് കൊടുങ്ങല്ലൂർ ജേതാക്കളായത്. ഓരോ വിഭാഗത്തിലും നേരിയ പോയൻറ് വ്യത്യാസത്തിലാണ് ഉപജില്ലകളുടെ നില മാറി മറിഞ്ഞത്. യു.പി വിഭാഗത്തിൽ ഒന്നാമതെത്തിയ കൊടുങ്ങല്ലൂരിന് 61 പോയൻറ് ലഭിച്ചപ്പോൾ ഒരു പോയൻറ് കുറവിൽ കുന്നംകുളം രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുള്ള മുല്ലശേരി 58 പോയൻറ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കൊടുങ്ങല്ലൂരിനൊപ്പം വലപ്പാട് ഉപജില്ലയും ഒന്നാമതെത്തി. 93 പോയൻറ് വീതമാണ് ലഭിച്ചത്. രണ്ട് പോയൻറ് കുറവിൽ വടക്കാഞ്ചേരി രണ്ടാമതെത്തിയപ്പോൾ ചാവക്കാടിനാണ് മൂന്നാം സ്ഥാനം (87പോയൻറ്). സ്കൂളുകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പന്നിത്തടം കോൺകാർഡ് ഇംഗ്ലീഷ് സ്കൂൾ 59 പോയൻറുമായി ഒന്നാമതാണ്. കൊടുങ്ങല്ലൂർ ജി.എച്ച്.എസ്.എസ് (50), പാടൂർ അലീമുൽ ഇസ്ലാം എച്ച്.എസ്.എസ് (46) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. യു.പിയിൽ വെന്മനാട് എം.എ.എസ്.എം വി.എച്ച്.എസ്.എസ് (43) ഓവറോൾ നേടി. മറ്റത്തൂർ എസ്.കെ എച്ച്.എസ് (33) രണ്ടാം സ്ഥാനം നേടിയപ്പോൾ കോൺകാർഡ് ഇംഗ്ലീഷ് സ്കൂളും പെരിങ്ങനം കെ.എം.വി എച്ച്.എസ്.എസും (30) മൂന്നാം സ്ഥാനം പങ്കിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story