Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​രി​മ്പു​ഴ​യി​ലും...

ക​രി​മ്പു​ഴ​യി​ലും പൂ​ക്കോ​ട്ടു​കാ​വി​ലും ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു

text_fields
bookmark_border
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​മ്പു​ഴ, പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​നി പ​ട​രു​ന്നു. ക​രി​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 12 പേ​ർ​ക്ക് ​െഡ​ങ്കി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ചു. ആ​റ്റാ​ശ്ശേ​രി​യി​ലും പ​നാം​കു​ന്നി​ലും എ​ട്ടു​പേ​ർ​ക്ക് ​െഡ​ങ്കി​പ്പ​നി ബാ​ധി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​ങ്കോ​ട് ര​ണ്ടു​പേ​ർ​ക്കും തോ​ട്ട​ര​യി​ൽ ഒ​രാ​ൾ​ക്കും ​െഡ​ങ്കി​യു​ണ്ട്. പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കോ​ട്ടു​കാ​വ്, താ​നി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​െഡ​ങ്കി ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​നി​ബാ​ധി​ത​രു​ള്ള​ത്. ഒ​റ്റ​പ്പാ​ലം, വാ​ണി​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​​പ​ത്രി​ക​ളി​ലാ​ണ് 10 രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യ​ത്. പൂ​ക്കോ​ട്ടു​കാ​വി​ൽ ​െഡ​ങ്കി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​റ്റാ​ശ്ശേ​രി, തോ​ട്ട​ര, പ​നാം​കു​ന്ന്, കൊ​ല്ല​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. ബോ​ധ​വ​ത്​​ക​ര​ണം, ഉ​റ​വി​ട ന​ശീ​ക​ര​ണം, നോ​ട്ടീ​സ്​ വി​ത​ര​ണ​വും ഫോ​ഗി​ങ്ങും ന​ട​ത്തി. പ​നാം​കു​ന്ന് അം​ഗ​ൻ​വാ​ടി​യി​ൽ മെ​ഡി​ക്ക​ൽ സം​ഘം മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ബ പാ​ട്ട​ത്തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന​വ​ർ ഉ​ട​ൻ പ്രാ​ഥ​മി​കോ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​ശ്വ​തി, സോ​മ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്​​​പെ​ക്ട​ർ മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു. 12ന്​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും 17ന്​ ​ക​രി​പ്പ​മ​ണ്ണ എ.​എ​ൽ.​പി സ്​​കൂ​ളി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story