Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2017 12:18 PM GMT Updated On
date_range 27 April 2017 12:18 PM GMTകരിപ്പൂർ: ശുചീകരണ തൊഴിലാളികളുടെ വര്‍ധിപ്പിച്ച വേതനവും ആനുകൂല്യവും വിതരണം ചെയ്യാന്‍ ധാരണ
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളുടെ വര്‍ധിപ്പിച്ച വേതനവും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യാന്‍ സെന്‍ട്രല്‍ ലേബര്‍ കമീഷണര്‍ മുമ്പാകെയുള്ള ചര്‍ച്ചയില്‍ ധാരണ. കഴിഞ്ഞ മാര്‍ച്ചിലെ വേതനത്തിലാണ് കമ്പനി വെട്ടിക്കുറവ് വരുത്തിയത്. 437 രൂപയില്‍നിന്ന് 366 രൂപയായാണ് കുറച്ചിരുന്നത്. ജനുവരി 19 മുതല്‍ ഫെബ്രുവരി 28 വരെ വര്‍ധിപ്പിച്ച 125 രൂപയും നല്കാന് ധാരണയായി. വര്‍ധിപ്പിച്ച തുക നല്കുന്നില്ലെങ്കില് മേയ് മൂന്ന് മുതല്‍ അനിശ്ചിതകാലസമരം നടത്തുമെന്ന് തൊഴിലാളികള്‍ ലേബര്‍ കമീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഡൽഹി ആസ്ഥാനമായ സണ്‍റൈസ് ഫെസിലിറ്റി സര്‍വിസ് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. യോഗത്തില്‍ സെന്‍ട്രല്‍ ലേബര്‍ കമീഷണര്‍ അപരാഞ്ചിത, വിമാനത്താവള മാനേജര്‍ (ഓപറേഷന്)നവീണ്കുമാര്, തൊഴിലാളി പ്രതിനിധികളായ അബൂബക്കര്‍ ഹാജി, വി. വേലായുധന്, അമാരന്‍ ശ്രീധരന്, കെ. ഷബീര്‍ അലി, സാബു വര്‍ഗീസ്, അജിത് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story