Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2016 12:19 PM GMT Updated On
date_range 28 Sep 2016 12:19 PM GMTമോട്ടോര്‍ തകരാറില്‍; മഞ്ചേരിയില്‍ വെള്ളം വിതരണം മുടങ്ങി
text_fieldsbookmark_border
മഞ്ചേരി: അരീക്കോട് കിളിക്കല്ലിങ്ങല്‍ ജല അതോറിറ്റിയുടെ മോട്ടോര്‍ തകരാറായതോടെ മഞ്ചേരിയില്‍ ശുദ്ധജല വിതരണം മുടങ്ങി. മൂന്നുദിവസംകൂടി വെള്ളം വിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ചേരി നഗരസഭയില്‍ മൂന്ന് വില്ളേജുകളിലായാണ് അര്‍ബന്‍ ജലവിതരണ പദ്ധതി ഗുണഭോക്താക്കള്‍. ഞായറാഴ്ച മുതല്‍ മഞ്ചേരിയില്‍ ശുദ്ധജലവിതരണമില്ല. മോട്ടോറിന്‍െറ വാല്‍വ് എറണാംകുളത്തുനിന്ന് എത്തിച്ച് ഘടിപ്പിക്കണം. അതേസമയം, ജലവിതരണം മുടങ്ങിയത് നൂറുകണക്കിന് കുടുംബങ്ങളെ വലച്ചു. പയ്യനാട്, നെല്ലിക്കുത്ത്, മഞ്ചേരി ടൗണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ ഈ വെള്ളം ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story