Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റടിക്കുന്നു,...

കാറ്റടിക്കുന്നു, കൊടുങ്കാറ്റുപോലെ

text_fields
bookmark_border
P3 Lead with Package കനത്ത നാശനഷ്ടങ്ങൾ വിതറി കാറ്റ് വീശിയടിക്കുന്നു കൽപറ്റ: മുമ്പില്ലാത്ത രീതിയിൽ അപകടകരമായ രീതിയിൽ കാറ്റ് വീശിയടിക്കുന്നത് ജില്ലയെ ആശങ്കയിലാഴ്ത്തുന്നു. വൈകീട്ട് മഴയോടൊപ്പമെത്തുന്ന മിന്നലിനും പുറമെ കനത്ത കാറ്റ് വീശുന്നത് ഗ്രാമീണ മേഖലയിൽ ജനജീവിതം ദുസ്സഹമാക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ജില്ലയുടെ പലഭാഗങ്ങളിലും കൊടുങ്കാറ്റു കണക്കേയാണ് കാറ്റു വീശിയത്. കാർഷിക മേഖലയിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണിത് വരുത്തിവെച്ചത്. ശനിയാഴ്ചയും പുൽപള്ളി മേഖലയിൽ ഉൾപ്പെടെ പല ഭാഗത്തും കാറ്റു തീർക്കുന്ന ആശങ്കകളും അപകടങ്ങളും തുടരുകയാണ്. വയനാട്ടിൽ സമീപകാലത്തൊന്നും വീശിയിട്ടില്ലാത്ത രീതിയിലുള്ള കനത്ത കാറ്റാണ് വെള്ളിയാഴ്ച ൈവകീട്ട് ജില്ലയുടെ പല ഭാഗങ്ങളിലും വീശിയടിച്ചത്. പൂതാടി, മുട്ടിൽ, സുൽത്താൻ ബത്തേരി, പുൽപള്ളി, പനമരം, പിണങ്ങോട് എന്നിവിടങ്ങളിലൊക്കെ കാറ്റ് വൻ നാശനഷ്ടം വരുത്തിയാണ് ആഞ്ഞടിച്ചത്. മരം ഇലക്ട്രിക് ലൈനുകളിലേക്ക് വീണ് ജില്ലയിൽ വ്യാപകമായി ൈവദ്യുതി വിതരണം തകരാറിലായി. പലയിടത്തും ൈവദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടില്ല. ശക്തമായ ഇടിമിന്നൽ ഉയർത്തുന്ന ഭീതി ഇതിനു പുറെമയാണ്. തോൽപെട്ടിയിൽ യുവതി കഴിഞ്ഞദിവസം മിന്നലേറ്റ് മരിച്ചിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വ്യാപകമായി കേടുപാടുകൾ സംഭവിക്കുന്നുണ്ട്. പൂതാടിയിൽ കാറ്റിൽ മരം കടപുഴകി വീണ് ഒേട്ടറെ വീടുകൾക്ക് കേടുപാടുകൾ പറ്റി. വാളവയലിൽ തെക്കുംചേരി മത്തായിയുടെ വീടി​െൻറ മേൽക്കൂര മരം വീണ് പൂർണമായും തകർന്നു. ചൂഴിക്കര സുരേന്ദ്ര​െൻറ വീടിനു മുകളിൽ മരം വീണ് കേടുപാടുകൾ പറ്റി. പൂതാടി വട്ടത്താനി കൊളകുന്നത്തുപറമ്പിൽ മണിയുടെ പണി പൂർത്തിയാകാത്ത വീടിനു മുകളിൽ മരം വീണ് വീട് തകർന്നു. മുട്ടിലിൽ പരിയാരത്താണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. വീശിയടിച്ച കാറ്റിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണും കടപുഴകിയും വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി. പരിയാരം മുക്കിൽ ആഫിയ എൻജിനീയറിങ് കമ്പനി കെട്ടിടത്തിനു മുകളിൽ കവുങ്ങ് വീണ് മേൽക്കൂര തകർന്നു. നാലിടത്ത് മരം ഇലക്ട്രിക് ലൈനിനു മുകളിൽവീണ് ലൈൻ പൊട്ടി വൈദ്യുതി വിതരണം തകർന്നു. കനത്ത കാറ്റിൽ യുവകർഷക​െൻറ രണ്ടായിരത്തിലധികം വാഴകൾ നിലംപൊത്തി. പരിയാരം ൈഹസ്കൂളിനരികെ കൃഷിയിറക്കിയ എം.സി. റിയാസി​െൻറ വാഴകളാണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ കൂട്ടമായി വീണുപോയത്. ഒന്നരമാസം കഴിഞ്ഞാൽ വെട്ടാൻ പാകമായിരുന്ന വാഴക്കുലകൾ വില കുതിച്ചുകയറുന്ന സന്ദർഭത്തിലാണ് ഒടിഞ്ഞുവീണത്. ഏറെക്കാലമായി തരിശായിക്കിടന്ന ഭൂമിയിൽ വൻതുക ചെലവിട്ടാണ് റിയാസ് പാട്ടത്തിന് കൃഷിയിറക്കിയത്. ബാങ്കിൽനിന്ന് വായ്പയെടുത്തും കടംവാങ്ങിയുമൊക്കെ മൂവായിരത്തോളം വാഴ കൃഷിയിറക്കാൻ അഞ്ചു ലക്ഷത്തോളം രൂപ ചെലവായിരുന്നു. വാഴകൾ നന്നായി കെട്ടി പ്രതിരോധിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച ൈവകീട്ട് വീശിയടിച്ച കാറ്റിൽ കൃഷിയിടത്തിലെ മിക്ക വാഴകളും ഒടിഞ്ഞുവീഴുകയായിരുന്നു. SATWDL14 പരിയാരത്ത് എം.സി. റിയാസി​െൻറ കൃഷിയിടത്തിലെ വാഴകൾ കാറ്റിൽ നിലംപൊത്തിയപ്പോൾ SATWDL17 വീശിയടിച്ച കാറ്റിൽ തകർന്ന പൂതാടി വട്ടത്താനി കൊളകുന്നത്തുപറമ്പിൽ മണിയുടെ പണി പൂർത്തിയാകാത്ത വീട് SATWDL20 പരിയാരം ആഫിയ എൻജിനീയറിങ് കമ്പനി കെട്ടിടം കവുങ്ങ് വീണ് തകർന്ന നിലയിൽ SATWDL21 വാളവയലിൽ ചൂഴിക്കര സുരേന്ദ്ര​െൻറ വീടിനു മുകളിൽ മരം വീണപ്പോൾ കാറ്റ് നിലക്കാതെ പുൽപള്ളി പുൽപള്ളി: മേഖലയിൽ ശനിയാഴ്ചയും തുടർന്ന കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ. കുറിച്ചിപ്പറ്റ, ആലൂർക്കുന്ന്, ഭൂദാനം ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കുറിച്ചിപ്പറ്റയിൽ ബിനുവി​െൻറ തൊഴുത്തിനുമേൽ മരം വീണ് രണ്ട് പശുക്കൾക്ക് ഗുരുതര പരിക്കേറ്റു. ആലൂർക്കുന്നിൽ പത്തോളം വീടുകൾക്ക് കേടുപറ്റി. സജു പുത്തൻപുര, സരസു മഞ്ഞപ്പള്ളിൽ, സിജു കദളിക്കാട്, ചാക്കോ തെക്കേകൈതക്കര, നഞ്ചു ആലൂർ, മഹേശൻ കുമരപ്പള്ളി, ശോഭന ഏറത്ത്, ലക്ഷ്മണൻ മാനിക്കാട് എന്നിവരുടെ വീടുകൾക്കാണ് കേടുപറ്റിയത്. ആടിക്കൊല്ലിയിൽ സോമ​െൻറ വീടും മരംവീണ് തകർന്നു. ശനിയാഴ്ച മൂന്നോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. ഇതോടൊപ്പം കനത്ത കാറ്റും വീശി. കാറ്റിൽ നിരവധി ഇലക്ട്രിക് പോസ്റ്റുകൾ മരം വീണും മറ്റും നിലംപൊത്തി. ടൗൺ ഒഴികെയുള്ള ഭാഗങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. പുൽപള്ളി ടൗണിനടുത്ത അത്തിക്കുനിയിൽ മരം കടപുഴകിവീണ് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണതിനാൽ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പുൽപള്ളി-മുള്ളൻകൊല്ലി റൂട്ടിൽ ചൈന്ത കയറ്റത്തിൽ മരം കടപുഴകി വീണതിനെത്തുടർന്ന് ഏറെ നേരം ഈ വഴിയുള്ള വാഹനഗതാഗതം നിലച്ചു. ഭൂദാനം, വേലിയമ്പം, മരകാവ്, ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. റവന്യുവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കനത്ത കാറ്റിലും മഴയിലും ഒരേക്കറോളം സ്ഥലത്തെ വാഴകൃഷി നശിച്ചു. കോളറാട്ടുകുന്ന് മഠാപ്പറമ്പിൽ രാജകുമാര​െൻറ വാഴകൃഷിയാണ് കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും നിലംപൊത്തിയത്. 650ഒാളം വാഴകൾ ഒടിഞ്ഞുവീണു. വിളവെടുക്കാൻ രണ്ടുമാസം പ്രായമായ വാഴക്കുലകളാണ് കനത്ത കാറ്റിൽ ഒടിഞ്ഞുവീണത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം ലോണെടുത്താണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി നടത്തിയത്. ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി രാജകുമാരൻ പറഞ്ഞു. SATWDL22 ആലൂർക്കുന്നിൽ സരസുവി​െൻറ വീടിനുമുകളിൽ മരം വീണനിലയിൽ വെങ്ങപ്പള്ളിയിൽ കനത്ത നാശനഷ്ടം പിണങ്ങോട്: കാറ്റിലും മഴയിലും വെങ്ങപ്പള്ളി പ്രദേശത്ത് കനത്ത നാശനഷ്ടം. വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് നഷ്ടങ്ങളുണ്ടായത്്. വെങ്ങപ്പള്ളി ലാൻഡ്ലസ് കോളനിയിലെ പൂവല്ലൂർ മുസ്തഫയുടെ വീടിന് മുകളിൽ സമീപത്തെ വൻമരം പൊട്ടിവീഴുകയും വീട് പൂർണമായും തകരുകയും ചെയ്തു. മേൽക്കൂരക്ക് മുകളിലുള്ള ഓടു പൊട്ടിവീണു മുസ്തഫയുടെ മകൾ റിഫാനക്ക് (ആറ്) പരിക്കേറ്റു. തലക്ക് പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ ഫർണിച്ചറുകൾക്കും മറ്റു ഉപകരണങ്ങൾക്കും കേടുപറ്റിയിട്ടുണ്ട്. വെങ്ങപ്പള്ളി അത്തിമൂലക്ക് സമീപം മെയിൻ റോഡിൽ കൂറ്റൻമരം വൈദ്യുതി ലൈനിൽ പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇൗ റൂട്ടിലോടുന്ന ബസുകൾ പിണങ്ങോടു വഴിയാണ് കടത്തിവിട്ടത്. ഇലക്ട്രിസിറ്റി വകുപ്പും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. SATWDL4 കാറ്റിലും മഴയിലും മരംവീണ് തകർന്ന വെങ്ങപ്പള്ളി ലാൻഡ്ലസ് കോളനിയിലെ പൂവല്ലൂർ മുസ്തഫയുടെ വീട് SATWDL5 അത്തിമൂല മെയിൻ റോഡിന് കുറുകെ മരം പൊട്ടിവീണനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story