Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2018 5:38 AM GMT Updated On
date_range 14 July 2018 5:38 AM GMTനിർത്തിയിട്ട സ്കൂൾ ബസിനു മുകളിൽ മരംവീണു; ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
കൊയിലാണ്ടി: ദേശീയ പാതയിൽ നിർത്തിയിട്ട സ്കൂൾ ബസിനു മുകളിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബസിൽ ആരും ഉണ്ടായിരുന്നില്ല. തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറിക്കു സമീപം നിർത്തിയിട്ട കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിെൻറ ബസിന് മുകളിലാണ് മരംവീണത്. ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. ശിഖരങ്ങൾ 110 കെ.വി വൈദ്യുതി ലൈനിൽ വീണെങ്കിലും അത്യാഹിതം ഒഴിവായി. നാട്ടുകാർ, ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. കൊയിലാണ്ടി അഗ്നിശമന യൂനിറ്റിെൻറ പ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ, ലീഡിങ് ഫയർമാൻമാരായ പി.കെ. ബാബു, വി. വിജയൻ, ഫയർമാന്മാരായ വി.വി. ജയൻ, ഫയർമാൻമാരായ ടി. വിജീഷ്, മുഹമ്മദ് ഗുൽസാദ്, ഡ്രൈവർ പ്രശാന്ത്, ഹോം ഗാർഡുമാരായ നാരായണൻ, സത്യൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story