Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅണ്ടർ 17 ലോകകപ്പ്:...

അണ്ടർ 17 ലോകകപ്പ്: ആവേശത്തിലേക്ക്​ വലകുലുക്കാൻ വയനാടും

text_fields
bookmark_border
'വൺ മില്യൺ ഗോൾ' പരിപാടിയുടെ ഭാഗമായി 27ന് ജില്ലയിലുടനീളം ആരാധകർ ഗോളടിച്ചുകൂട്ടും ജില്ലയിലെ 150 സ​െൻററുകളിലായി 80,000 തവണ വല കുലുങ്ങും ഗോളിയില്ലാത്ത ഗോൾപോസ്റ്റിലേക്ക് പ്രായഭേദമില്ലാതെ ആർക്കും പന്തടിക്കാം, ഒരാൾക്ക് ഒരു കിക്ക് മാത്രം ഗോൾ സ്കോറർമാരിൽനിന്ന് നറുക്കിെട്ടടുക്കുന്ന രണ്ടു പേർക്ക് കൊച്ചിയിലെ ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് സമ്മാനം കൽപറ്റ: ഒക്ടോബർ ആറു മുതൽ രാജ്യം ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളി​െൻറ പ്രചാരണാർഥം നടത്തുന്ന 'വൺ മില്യൺ ഗോൾ' പരിപാടിയുടെ ഭാഗമായി ഇൗമാസം 27ന് വൈകീട്ട് മൂന്നു മുതൽ ഏഴു വരെ ജില്ലയിലുടനീളം ആേവശത്തി​െൻറ ഗോൾവലകളിലേക്ക് പന്തുരുളുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ-കോളജുകൾ, കായിക സംഘടനകൾ, സ്പോർട്സ് ക്ലബുകൾ, യുവജന സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാവരെയും ഉൾപ്പെടുത്തി കേരളത്തിലുടനീളം 10 ലക്ഷം ഗോൾ അടിക്കുകയാണ് വൺ മില്യൺ ഗോളിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിലി​െൻറയും കായിക യുവജന കാര്യാലയത്തി​െൻറയും യുവജനക്ഷേമ വകുപ്പി​െൻറയും നേതൃത്വത്തിൽ സർക്കാർ നടത്തുന്ന പ്രചാരണ പരിപാടികളിലെ മുഖ്യ ഇനമാണ് വൺ മില്യൺ ഗോൾ. 27ന് മൂന്നുമുതൽ ഏഴുവരെ ജില്ലയിലെ 150 സ​െൻററുകളിലായി 80,000 ഗോൾ അടിക്കുകയാണ് ലക്ഷ്യം. ഗ്രാമ പഞ്ചായത്തുകളിൽ അഞ്ചു വീതവും നഗരസഭകളിൽ 10 വീതവും സ​െൻററുകളാണ് സജ്ജമാക്കുന്നത്. സ്കൂളുകളിലും കോളജുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ഇതിനായി ഒരുക്കിയ ഗോളിയില്ലാത്ത ഗോൾപോസ്റ്റിലേക്ക് പ്രായഭേദമില്ലാതെ ആർക്കും പന്തടിക്കാം. ഒരാൾക്ക് ഒരു കിക്ക് മാത്രമേ അനുവദിക്കൂ. ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്യുന്ന പഞ്ചായത്തിനും നഗരസഭക്കും സ്കൂളിനും കോളജിനും ജില്ല സ്പോർട്സ് കൗൺസിൽ ഉപഹാരം നൽകും. ഒാരോ സ​െൻററിലും ഗോളടിക്കുന്നവരിൽ രണ്ടുപേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഇൗ കൂപ്പൺ ഉൾപ്പെടുത്തി ജില്ലതലത്തിൽ നടത്തുന്ന നറുക്കെടുപ്പിൽ വിജയിക്കുന്ന രണ്ടു പേർക്ക് കൊച്ചിയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ കാണാൻ ടിക്കറ്റ് സൗജന്യമായി ലഭിക്കും. വൺ മില്യൺ ഗോൾ പ്രചാരണപരിപാടികളുടെ ഭാഗമായി ജില്ല സ്പോർട്സ് കൗൺസിലി​െൻറയും ജില്ല ഫുട്ബാൾ അസോസിയേഷ​െൻറയും ആഭിമുഖ്യത്തിൽ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുൻകാല ഫുട്ബാൾ താരങ്ങളെയും ഫുട്ബാൾ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കും. തുടർന്ന് നാലിന് വൺ മില്യൺ ഗോൾ വിളംബര ഘോഷയാത്ര സംഘടിപ്പിക്കുമെന്നും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു, യുവജനക്ഷേമ ബോർഡ് കോഒാഡിനേറ്റർ കെ.എം. ഫ്രാൻസിസ്, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സീസർ ജോസ്, ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി. സഫറുല്ല, ജില്ല സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം സലീം കടവൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ------ പ്രകൃതിയോടിണങ്ങും, ചീങ്ങേരി പള്ളിപ്പെരുന്നാൾ വയനാട്ടിൽ ആദ്യമായാണ് ഒരു പള്ളിെപ്പരുന്നാൾ ഗ്രീൻ പ്രോേട്ടാകോൾ അനുസരിച്ച് നടക്കുന്നത് കൽപറ്റ: ചീങ്ങേരി സ​െൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഒാർമപ്പെരുന്നാൾ ഇൗമാസം 24 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കും. ഇൗ വർഷത്തെ പെരുന്നാൾ സംസ്ഥാന സർക്കാറി​െൻറ ഗ്രീൻ പ്രോേട്ടാകോൾ അനുസരിച്ച് പ്രകൃതിസൗഹൃദ രീതിയിലാകും നടത്തുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വയനാട്ടിൽ ആദ്യമായാണ് ഒരു പള്ളിെപ്പരുന്നാൾ ഗ്രീൻ പ്രോേട്ടാകോൾ അനുസരിച്ച് നടത്തപ്പെടുന്നത്. ഇതി​െൻറ ഭാഗമായി ഫ്ലക്സ് ബോർഡുകൾ പൂർണമായി ഒഴിവാക്കും. പകരം തുണിയിൽ പ്രിൻറ് ചെയ്ത ബോർഡുകളാണ് ഉപയോഗിക്കുക. പെരുന്നാൾ അലങ്കാരങ്ങൾ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചായിരിക്കും. ഭക്ഷണക്രമീകരണങ്ങളും ഗ്രീൻ പ്രോേട്ടാകോൾ അനുസരിച്ചാകും. പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി സ്റ്റീൽപാത്രങ്ങളും പാളപ്പാത്രങ്ങളും ഉപയോഗിക്കും. പ്രകൃതിസൗഹൃദ രീതിയിൽ പെരുന്നാൾ നടത്തുന്നതി​െൻറ ഒൗദ്യോഗിക ഉദ്ഘാടനം 24ന് രാവിലെ 10.30ന് ജില്ല കലക്ടർ എസ്. സുഹാസ് നിർവഹിക്കും. വൃക്കരോഗ നിർണയ ക്യാമ്പ്, അഖില വയനാട് ചിത്രരചന മത്സരം, പരമ്പരാഗത വിഭവങ്ങളുടെ ഭക്ഷ്യമേള, ദമ്പതീസംഗമം, വചനപ്രഘോഷണം, അക്ഷരമഹത്ത്വത്തെക്കുറിച്ച് റാഷിദ് ഗസ്സാലി കൂളിവയലി​െൻറ പ്രഭാഷണം, കുഞ്ഞുങ്ങളെ എഴുത്തിനിരുത്തൽ, തീർഥയാത്ര, യുവജനസംഗമം, വിളംബരജാഥ മുതലായ പരിപാടികളോടെ വിപുലമായാണ് ഇക്കുറി പെരുന്നാൾ ആേഘാഷിക്കുന്നതെന്ന് ഇടവക വികാരി ഫാ. ബാബു നീറ്റുംകര, എ.െഎ. കുര്യാക്കോസ്, ബേബി വർഗീസ്, പീറ്റർ തണേലിമാലിൽ, ബേസിൽ തുടുമ്മേൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story