Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:50 AM GMT Updated On
date_range 21 Sep 2017 5:50 AM GMTക്ഷേത്ര ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ചു
text_fieldsbookmark_border
പന്തീരാങ്കാവ്: ഒളവണ്ണ കോന്തനാരി കൊല്ലറക്കൽ ഭഗവതി ക്ഷേത്രത്തിെൻറ ഭണ്ഡാരം തകർത്ത് പണം കവർന്നു. ബുധനാഴ്ച രാവിലെ ക്ഷേത്ര പൂജാരി പരമേശ്വരൻ നമ്പൂതിരി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ക്ഷേത്രത്തിെൻറ ഓഫിസ് ഗ്രിൽ പൊളിച്ച് മഴു ഉൾപ്പെടെയുളള ആയുധങ്ങൾ സംഘടിപ്പിച്ചാണ് ഭണ്ഡാരം പൊളിച്ചത്. മഴു ഭണ്ഡാരത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ദിവസങ്ങൾക്കുമുമ്പ് ഭണ്ഡാരത്തിലെ പണം കമ്മിറ്റിക്കാർ ശേഖരിച്ചിരുന്നു. നല്ലളം പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story