Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 5:45 AM GMT Updated On
date_range 22 Oct 2017 5:45 AM GMTസെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷിച്ചു
text_fieldsbookmark_border
വടകര: സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ സാഹസികമായി ഫയർഫോഴ്സ് രക്ഷിച്ചു. നെല്ലാച്ചേരി ചെറിയേരി ക്ഷേത്രത്തിന് സമീപം ചെറിയേരി ബാലെൻറ അഞ്ചു മാസം ഗർഭിണിയായ പശുവിനെയാണ് വടകര ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചത്. ശനിയാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. 12 അടി താഴ്ചയിലുള്ള പഴയ കക്കൂസ് ടാങ്കിെൻറ സ്ലാബ് തകർന്ന് പശു വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടയിലാണ് പശുവിനെ പുറത്തെടുത്തത്. വടകര ഫയർഫോഴ്സിലെ ലീഡിങ് ഫയർമാൻ പി.കെ. സജിലൻ, സഹപ്രവർത്തകരായ എസ്. അരുൺ, ടി.പി. ഷിജു, ലതീഷ്, കെ.ബി. സുരേഷ്, പി.കെ. റിനീഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story