Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരിച്ചറിയൽ കാർഡ്​...

തിരിച്ചറിയൽ കാർഡ്​ ധരിക്കാതെ ഉദ്യോഗസ്​ഥർ നിയമം കാറ്റിൽ പറത്തുന്നു

text_fields
bookmark_border
കക്കോടി: സർക്കാർ ജീവനക്കാർ ജോലി സമയങ്ങളിൽ തിരിച്ചറിയൽ കാർഡ് ധരിക്കണമെന്ന ഉത്തരവ് കടലാസിലൊതുങ്ങുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2015ലും 2016ലും ഇറക്കിയ ഉത്തരവ് പാലിക്കാതെയാണ് സർക്കാർ ഒാഫിസുകളിലെ മിക്ക ഉദ്യോഗസ്ഥരും ജോലിചെയ്യുന്നത്. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ടെങ്കിലും മിക്കവരും ധരിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. അതത് ഒാഫിസ് മേധാവികൾ ഉറപ്പുവരുത്തണമെന്നും ജില്ലതലങ്ങളിൽ കലക്ടർമാർ നിയമം പാലിക്കപ്പെടുന്നത് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കൈക്കൂലി ആവശ്യെപ്പടുന്നവരെയും മോശമായി പെരുമാറുന്നവരെയും തെറ്റായ വിവരങ്ങൾ നൽകുന്നവരേയും പൊതുജനങ്ങൾക്ക് എളുപ്പം തിരിച്ചറിയാൻ പറ്റുമെന്നതിനാലാണ് പല ഉദ്യോഗസ്ഥരും കാർഡ് ധരിക്കാത്തതെന്ന് ആക്ഷേപമുണ്ട്. കലക്ടറേറ്റുകളിലും രജിസ്ട്രാർ ഒാഫിസുകളിലും റവന്യൂ വകുപ്പുകളിലും മിക്ക ജീവനക്കാരും കാർഡ് ധരിക്കാതെയാണ് ജോലിചെയ്യുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പല ഉദ്യോഗസ്ഥരും പാലിക്കുന്നില്ലെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കാർഡ് ധരിക്കാതെ ജോലിചെയ്യുന്നത് ചോദ്യം ചെയ്യാമെന്നും മേലുദ്യോഗസ്ഥന് പരാതി നൽകാവുന്നതാെണന്നും ഉത്തരവിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story