Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവരുന്നു, വയനാട്ടിൽ...

വരുന്നു, വയനാട്ടിൽ അനിമൽ ഫെസ്​റ്റ്...

text_fields
bookmark_border
വരുന്നു, വയനാട്ടിൽ ആനിമൽ ഫെസ്റ്റ്... *ഒക്ടോബർ ഏഴിന് ഇരുളത്താണ് 'ഗോപായനം 2017' നടക്കുക *മികച്ച കന്നുക്കുട്ടികളെയും അപൂർവയിനം നാടൻപശുക്കളെയും കാണാൻ അവസരം *എ‍​െൻറ കുഞ്ഞാട് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് പെണ്ണാടിൻ കുഞ്ഞുങ്ങളെ നൽകും കൽപറ്റ: പശുപരിപാലനത്തിലും പാൽഉൽപാദനത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വയനാട്ടിൽ അനിമൽ ഫെസ്റ്റ് വരുന്നു. വയനാട്ടിലാദ്യമായി മൃഗസംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഗോപായനം 2017 എന്നപേരിലാണ് മൃഗസംരക്ഷണപ്രദർശന വിപണന മേള നടക്കുക. ഒക്ടോബർ ഏഴിന് രാവിലെ ഒമ്പതുമണി മുതൽ ഇരുളം ഗവ. ഹൈസ്കൂളിൽ ഗ്രൗണ്ടിലാണ് മേള നടക്കുകയെന്ന് ജില്ല മൃഗസംരക്ഷണ ഒാഫിസർ ഡോ. കെ.ആർ. ഗീത വാർത്തസമ്മേളനത്തിൽ അറിയിച്ചു. മികച്ചയിനം കന്നുകുട്ടികളെ പരിചയപ്പെടാനും അപൂർവയിനം നാടൻപശുക്കളെയും വിവിധ വിഭാഗത്തിൽപെട്ട ആടുകളെയും മുട്ടക്കോഴികളെയും അനുബന്ധ ഉപകരണങ്ങളെയും കർഷകർക്കും വിദ്യാർഥികൾക്കും കണ്ടു മനസ്സിലാക്കാൻ മേളയിലൂടെ സാധിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ഗ്രാമപഞ്ചായത്ത് എന്ന ഖ്യാതി നേടിയ പൂതാടി പഞ്ചായത്തിലെ ഇരുളത്താണ് മേള സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രതിദിനം 23,000 ലിറ്ററോളം പാൽ സംഭരിക്കുകയും പ്രതിമാസം 2.5 കോടി ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. നാലു മാസം മുതൽ രണ്ടുവയസ്സുവരെ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയിലൂടെ ആനുകൂല്യ ലഭിക്കുന്ന 250ഒാളം കർഷകരുടെ കന്നുക്കുട്ടികളുടെ പ്രദർശനവും വെച്ചൂർ, കാസർകോടൻ, തനിനാടൻ പശുക്കളുടെ സംഗമവും വിവിധ വിഭാഗത്തിൽപ്പെട്ട ആടുകളുടെ പ്രദർശനവും വിൽപനയും ഉണ്ടാകും. വിവിധയിനം കോഴികൾ, കാട, അലങ്കാര പക്ഷികൾ, പ്രാവുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിൽപനയുമുണ്ടാകും. പന്നിവളർത്തൽ മേഖലയിലുള്ള കർഷകർക്ക് പുതുമയുള്ളതും വ്യത്യസ്തവുമായ ഉപകരണങ്ങളും മേളയിലുണ്ടാകും. എ​െൻറ കുഞ്ഞാട് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഇരുളം ഗവ. ഹൈസ്കൂളിെല വിദ്യാർഥികൾക്ക് നാലു മുതൽ ആറു മാസം വരെ പ്രായമുള്ള പെണ്ണാടിൻ കുഞ്ഞുങ്ങളെയും വിതരണം ചെയ്യും. പഠനത്തോടൊപ്പം വരുമാനം സാധ്യമാകുന്ന പൗൾട്രി ക്ലബ് പദ്ധതിയിലൂടെ ഇരുളം, വാളവയൽ, അതിരാറ്റകുന്ന് സ്കൂളുകളിലെ 50 വീതം വിദ്യാർഥികൾക്ക് അഞ്ചു കോഴികളെയും അവക്കുള്ള തീറ്റയും മരുന്നും നൽകും. ഏഴിന് രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് നടക്കുന്ന കർഷക സെമിനാറിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ അസി. പ്രഫ. ഡോ. ജോൺ അബ്രഹാം 'കിടാവുമുതൽ കിടാരി' വരെ എന്ന വിഷയത്തിൽ സംസാരിക്കും. തുടർന്ന് വിദ്യാർഥി സെമിനാർ നടക്കും. 11ന് മന്ത്രി അഡ്വ. കെ. രാജു മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 'എ‍​െൻറ കുഞ്ഞാട്' പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എയും പിഗ് ഫാർമേഴ്സ് അസോസിയേഷൻ ലോഗോ പ്രകാശനം ഒ.ആർ. കേളു എം.എൽ.എയും സ്കൂൾ പൗൾട്രി ക്ലബി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരിയും നിർവഹിക്കും. വെറ്ററിനറി സർജൻ ഡോ. കെ.എസ്. പ്രേമൻ, പൂതാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ ടി.ആർ. രവി, കെ.ഐ. റിയാസ്, എ.ജെ. കുര്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ADD SLUG ചുരത്തിൽ കരുതലി​െൻറ ബലൂണുകൾ പറന്നു: മീസിൽസ്- റൂബെല്ല കാമ്പയിന് ജില്ലയിൽ തുടക്കമായി *വാക്സിൻ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് എം.എൽ.എ വൈത്തിരി: മീസിൽസ് -റൂബെല്ല കാമ്പയി​െൻറ ജില്ലതല ഉദ്ഘാടനം ലക്കിടി ഗവ. എൽ.പി സ്കൂളിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. വാക്സിനേഷനെതിരെ എന്തെല്ലാം പ്രചാരണങ്ങളുണ്ടായാലും അതെല്ലാം അവഗണിച്ച് മീസിൽസ്-റൂബെല്ല എന്നീ രോഗങ്ങളിൽനിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാൻ ഒമ്പതു മാസം മുതൽ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും എം.ആർ വാക്സിൻ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജിതേഷ് പദ്ധതി വിശദീകരിച്ചു. ഒക്ടോബർ മൂന്നു മുതൽ നവംബർ മൂന്നു വരെ വാക്സിനേഷൻ പരിപാടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ എം. ബാബുരാജ് സന്ദേശം നൽകി. ആരോഗ്യകേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. ബി. അഭിലാഷ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോളി ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഉഷാ തമ്പി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ. സന്തോഷ്, വൈത്തിരി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. റഷീദ്, കെ.ജി.എം.ഒ.എ പ്രസിഡൻറ് ഡോ. വിജേഷ്, സുഗന്ധഗിരി പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എം. ദിവ്യ, ഡെപ്യൂട്ടി ജില്ല മാസ് മീഡിയ ഓഫിസർ ജാഫർ, ജി.എൽ.പി. സ്കൂൾ പ്രധാനാധ്യാപിക പി.കെ. പ്രസന്ന, പി.ടി.എ പ്രസിഡൻറ് പി. പ്രതീഷ്കുമാർ എന്നിവർ സംസാരിച്ചു. ജില്ല ആർ.സി.എച്ച്. ഓഫിസർ ഡോ. പി. ദിനീഷ് സ്വാഗതവും ജില്ല മാസ് മീഡിയ ഓഫിസർ കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു. TUEWDL19മീസിൽസ്- റൂബെല്ല കാമ്പയിൻ ജില്ലതല ഉദ്ഘാടനത്തി​െൻറ ഭാഗമായി ചുരം വ്യുപോയൻറിൽ ബലൂണുകൾ പറത്തിയപ്പോൾ -------------------------------------------------------- വയനാട് ഡ്രീംസ് കലാ കൂട്ടായ്മ (FILE WDL2 ) PHOTO TUEWDL17 കലാകാരന്മാരുടെ വാട്‌സ്ആപ് കൂട്ടായ്മയായ വയനാട് ഡ്രീംസ് ഉദ്ഘാടനം സംവിധായകന്‍ സലാം ബാപ്പു നിർവഹിക്കുന്നു add with gandhi package MUST TUEWDL18 എക്സൈസ് വകുപ്പി​െൻറ നേതൃത്വത്തിൽ കബനി തീരത്ത് നടത്തിയ ലഹരി വിരുദ്ധ ജനകീയ യാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story