Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒ.ബി.സി...

ഒ.ബി.സി വിദ്യാർഥികള്‍ക്ക് പരീക്ഷകേന്ദ്രം അനുവദിക്കാത്തത് വിവേചനം ^കാമ്പസ്‌ ഫ്രണ്ട്

text_fields
bookmark_border
ഒ.ബി.സി വിദ്യാർഥികള്‍ക്ക് പരീക്ഷകേന്ദ്രം അനുവദിക്കാത്തത് വിവേചനം -കാമ്പസ്‌ ഫ്രണ്ട് കോഴിക്കോട്: നീറ്റ് പി.ജി മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്നതില്‍ നേരിട്ട തടസ്സവും അതുമൂലം കേരളത്തിനു പുറത്തുപോയി പരീക്ഷ എഴുതേണ്ടിവരുന്ന സാഹചര്യവും വിവേചനവും കേന്ദ്ര സര്‍ക്കാറി​െൻറ ന്യൂനപക്ഷ വിരുദ്ധതയുടെ ഭാഗവുമാണെന്ന് കാമ്പസ്‌ ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി എസ്. മുഹമ്മദ് റാഷിദ്. ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പി.ജി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തില്‍തന്നെ ഒ.ബി.സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ബോധപൂര്‍വമെന്നു തോന്നിക്കുന്ന തരത്തില്‍ തടസ്സങ്ങളുണ്ടായത് നീറ്റ് അധികൃതരുടെ അനാസ്ഥ മൂലമാണ്. സംസ്ഥാന സര്‍ക്കാറും വിദ്യാര്‍ഥിരാഷ്ട്രീയ പ്രസ്ഥാനങ്ങളും നീറ്റ് അധികൃതരുടെ വിവേചനത്തിനും ഇരട്ട നീതിക്കുമെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story