Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ന്​ ലോക ജലദിനം :...

ഇന്ന്​ ലോക ജലദിനം : ആളോഹരി ഉപയോഗം മൂന്നുമടങ്ങ്​ വർധിച്ചു

text_fields
bookmark_border
കോഴിക്കോട്​: ശുദ്ധജലക്ഷാമം രൂക്ഷമാകു​േമ്പാഴും മലയാളികളുടെ ആളോഹരി ജലഉപയോഗം മൂന്നുമടങ്ങ്​ വർധിച്ചതായി പഠനം. കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേ​ന്ദ്രം നടത്തിയ പഠനത്തിലാണ്​ കണ്ടെത്തൽ. ഒരു ദിവസത്തേക്ക്​ ഒരാൾക്ക്​ 135 ലിറ്റർ വെള്ളമാണ്​ ആവശ്യമെന്നാണ്​ ഗവേഷണ വിഭാഗം കണക്കാക്കിയത്​. എന്നാൽ, സംസ്​ഥാനത്ത്​ അതി​െൻറ മൂന്നിരട്ടി 400 ലിറ്റ​റോളം ജലമാണ്​ ഒാരോരുത്തരും ഉപയോഗിക്കുന്നത്​. രാവിലെ പല്ലുതേക്കാൻ അര ലിറ്റർ വെള്ളം വേണ്ടിടത്ത്​ നാല്​ ലിറ്റർ വരെ ഉപയോഗിക്കുന്നതായും ജലവിഭവ വികസന വിനിയോഗ കേ​ന്ദ്രം സീനിയർ പ്രിൻസിപ്പൽ ശാസ്​ത്രജ്​ഞൻ ഡോ. വി.പി. ദിനേശൻ പറയുന്നു. നഗരവത്​കരണ​ത്തി​െൻറ ഭാഗമായി ഉയർന്ന ജീവിതനിലവാരമാണ്​ ജലം പാഴാകുന്നതിൽ പ്രധാനം. പ്രാഥമികാവശ്യങ്ങൾക്കുള്ള വെള്ളം പൈപ്പിൽ വരുന്നതിനാലാണ്​ ഉപയോഗത്തിൽ മിതവ്യയം പുലർത്താനാവാത്ത​തെന്നാണ്​ കണ്ടെത്തൽ. കുളിക്കാൻ ഷവറും അലക്കാൻ വാഷിങ്​ മെഷീനും വന്നതോടെ ഉപയോഗം കുത്തനെ ഉയർന്നു. പരമ്പരാഗതമായി കിണറുകളിൽനിന്നും മറ്റും കോരിയെടുത്ത്​ ഉപയോഗിക്കു​േമ്പാൾ കാത്തുസൂക്ഷിച്ച മിതവ്യയ ശീലമാണ്​ ഇതോടെ നഷ്​ടമായതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഭൂഗർഭ ജലവിതാനം ഗണ്യമായി താഴ്​ന്നതും കുറഞ്ഞ മഴ ലഭ്യതയും കണക്കിലെടുത്ത്​ ആളോഹരി ഉപയോഗം നിയന്ത്രിക്കാനുള്ള നടപടിയില്ല. തമിഴ്​നാട്ടിലും രാജസ്​ഥാനിലുമെല്ലാം ജലലഭ്യത കുറവാണെന്ന്​ തിരിച്ചറിഞ്ഞാണ്​ ആളുകളുടെ ഉപയോഗമെങ്കിൽ സംസ്​ഥാനത്ത്​ കടുത്ത ജലക്ഷാമം നേരിടുന്ന സമയത്തുപോലും ഉപയോഗം കുറക്കാനുള്ള ​ശ്രമമില്ലെന്ന്​ അദ്ദേഹം പറയുന്നു. ജൂൺ മുതൽ മേയ്​ വരെയുള്ള കഴിഞ്ഞ മഴവർഷത്തിൽ സംസ്​ഥാനത്താകമാനം ലഭിക്കേണ്ട മഴയിൽ 37 ശതമാനം കുറവുണ്ടായിട്ടുണ്ട്​്​. ഇത്​ ഭൂഗർഭ ജലവിതാനം ഗണ്യമായി കുറയാനിടയാക്കിയതായും ശാസ്​ത്രജ്​ഞർ പറയുന്നു. കോഴിക്കോട്​ ജില്ലയിൽ ലഭിക്കേണ്ടതിൽ 35 ശതമാനം മഴയും വയനാട്ടിൽ 59 ശതമാനം മഴയും കുറഞ്ഞിട്ടുണ്ട്​. കുടിവെള്ളത്തിനായി 70 ശതമാനവും ഭൂഗർഭജലം ഉപയോഗിക്കുന്ന സംസ്​ഥാനത്ത്​ ജലവിതാനം ഗണ്യമായി താഴുന്നത്​ കടുത്ത ആശങ്കക്കിടയാക്കുന്നുണ്ട്​. തീരദേശങ്ങളിൽ ഒന്നു മുതൽ രണ്ടു മീറ്റർ വരെയും ഇടനാടുകളിൽ രണ്ടു മുതൽ മൂന്നു മീറ്റർ വരെയും മലനാടുകളിൽ മൂന്നു മുതൽ നാലു മീറ്റർ വരെയും ഭൂഗർഭ ജലവിതാനം താഴ്​ന്നിട്ടുണ്ട്​. ഇതുകാരണം തീരദേശ മേഖലകളിലെ കിണർ വെള്ളത്തിൽ ഉപ്പുരസം കലരുകയും ശുദ്ധജലലഭ്യത ഇല്ലാതാവുകയും ചെയ്യുന്നതും പതിവാണ്​. ജില്ലയിൽ പല ജനവാസ കേന്ദ്രങ്ങളിലും ആഴ്​ചയിൽ രണ്ടുദിവസംമേ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നുള്ളൂ. കരിങ്കൽ ക്വാറികളും വനനശീകരണവും കൂടുതലായുള്ള ജില്ലയിൽ കിഴക്കൻ മലയോര മേഖലയിലാണ്​ ഭൂഗർഭ ജലവിതാനം ഗണ്യമായി കുറഞ്ഞത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story