Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകര്‍ക്കടക...

കര്‍ക്കടക വാവുദിനത്തില്‍ ആയിരങ്ങളുടെ ബലിതര്‍പ്പണം

text_fields
bookmark_border
കോഴിക്കോട്: കര്‍ക്കടക വാവുദിനത്തില്‍ പിതൃമോക്ഷത്തിനായി വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകൾ ബലിതര്‍പ്പണം നടത്തി. ജില്ലയിലെ പ്രധാന തീര്‍ത്ഥഘട്ടങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകൾ പുലര്‍ച്ചെ മുതൽ രാവിലെ പത്തുവരെ നീണ്ടു. വരക്കല്‍ കടപ്പുറം, ശ്രീകണ്ഠേശ്വരക്ഷേത്രം, വരക്കല്‍ ക്ഷേത്രം, വരക്കല്‍ ബലിതര്‍പ്പണ സമിതി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടന്നത്. വരക്കല്‍ കടപ്പുറത്ത് വിപുലമായ സൗകര്യങ്ങള്‍ ബലിതര്‍പ്പണത്തിനായി ഒരുക്കിയിരുന്നു. ഒരേസമയം 500 പേര്‍ക്ക് ബലിതര്‍പ്പണം നടത്താവുന്ന ബലിപ്പുരയാണ് തയാറാക്കിയത്. ശ്രേഷ്ഠാചാര സഭയിലെ കർമികളുടെ നേതൃത്വത്തിലാണ് ബലിതര്‍പ്പണം നടന്നത്. തൊടിയില്‍ ശ്രീഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളയില്‍ കടപ്പുറത്തും ചടങ്ങുകൾ നടന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തി‍​െൻറ നേതൃത്വത്തില്‍ ശ്രീനാരായണ സ​െൻറിനറി ഹാളില്‍ മേല്‍ശാന്തി കെ.വി. ഷിബു ശാന്തിയും മറ്റു ക്ഷേത്രം ശാന്തിമാരും കാർമികത്വം വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story