Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂഴിപ്പാലം: അപകടങ്ങൾ...

മൂഴിപ്പാലം: അപകടങ്ങൾ കണ്ടിട്ടും അധികൃതർ പഠിക്കുന്നില്ല

text_fields
bookmark_border
വെള്ളിമാട്കുന്ന്: നിരന്തരം അപകടങ്ങൾ കണ്ടിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല. ഏറെ തിരക്കുള്ള മൈസൂരു- കോഴിക്കോട് ദേശീയപാതയിൽ മൂഴിക്കൽ മൂഴിപ്പാലത്തിന് സമീപം നടന്ന അപകടങ്ങൾക്ക് കണക്കില്ലാതാവുകയാണ്. വീതികൂടിയ റോഡിന് കുപ്പിക്കഴുത്ത് പാലമാണ് അപകടം തീർക്കുന്നത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ വളവിലെ വീതികുറഞ്ഞ പാലത്തിന് മുകളിലെത്തുന്നതോടെ നിയന്ത്രണം വിടുകയാണ്. അപകടവളവായതിനാൽ എതിർ ദിശയിലെത്തുന്ന വാഹനങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടുന്നുമില്ല. സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർക്ക് അപകടസാധ്യത ഏറെയാണ്. പാലം വീതികൂട്ടണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നെങ്കിലും അധികൃതർ കണ്ണുതുറക്കാത്തതിനാൽ ഇവിടെ ചോരമണം മാറുന്നില്ല. പാലത്തി​െൻറ ഇരുതലക്കലും റോഡിന് വീതി കൂട്ടി നവീകരണപ്രവൃത്തി നടത്തിയെങ്കിലും വശങ്ങൾ വീതികൂട്ടാനുള്ള നടപടികൾ സ്വീകരിച്ചില്ല. അടിയന്തരമായി പാലം വീതികൂട്ടിയില്ലെങ്കിൽ ഇനിയും കുരുതിക്കളമാകും. വലിയ വാഹനങ്ങൾ കടന്നുപോകുേമ്പാൾ കാൽനടയാത്രക്കാർക്കുപോലും ഭീഷണിയാവുകയാണ് പാലം. പാലത്തിനു സമീപം വാഹനങ്ങൾ നിർത്തുന്നതും അപകടം വർധിപ്പിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story