Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപൂർവയിനം...

അപൂർവയിനം മയക്കുമരുന്നുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് പിടിയിൽ മീനങ്ങാടി: മയക്കുമരുന്നുമായി ബൈക്കിൽ വന്ന യുവാവ് എക്സൈസ് സംഘത്തി​െൻറ പിടിയിലായി. വേങ്ങപ്പള്ളി ലാൽ കൃഷ്ണൻ (21) ആണ് പിടിയിലായത്. എം.ഡി.എം.എ എന്ന വിഭാഗത്തിലുള്ള 560 മില്ലിഗ്രാം മയക്കു മരുന്നാണ് പിടിച്ചത്. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ എക്സൈസ് ഇൻറലിജൻസും എക്സൈസ് സർക്കിൾ ഒാഫിസ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. വിദേശ രാജ്യങ്ങളിൽ വൻകിട പാർട്ടികളിൽ ഉപയോഗിക്കുന്ന എം.ഡി.എം.എ മയക്കുമരുന്നി​െൻറ ഉപയോഗം ഇന്ത്യയിൽ കുറവാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇതിന് ലക്ഷങ്ങൾ വില വരുമെന്ന് അധികൃതർ പറഞ്ഞു. എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ ഷാജി, എക്സൈസ് സർക്കിൾ ഒാഫിസ് ഇൻസ്പെക്ടർ എ.കെ. വിജയൻ എന്നിവർ നേതൃത്വം നൽകി. തിന്മകൾക്കെതിരെ പോരാടാൻ വിദ്യാർഥികൾ പ്രാപ്തരാകണം -മെത്രാപ്പോലീത്ത സുൽത്താൻ ബത്തേരി: സൈബർ ക്രൈം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ വിദ്യാർഥികൾ സ്വയം പ്രാപ്തരാകണമെന്ന് ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് അഭിപ്രായെപ്പട്ടു. കോളിയാടി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനത്തി​െൻറ ഭദ്രാസന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. സമ്മേളനത്തിൽ ഫാ. ജോബി വർഗീസ് അധ്യക്ഷത വഹിച്ചു. എം.സി. വിപിൻ, തോമസ് രാജൻ, വി.യു. ചാക്കോ, ടി.കെ. പൗലോസ് എന്നിവർ നേതൃത്വം നൽകി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഫാ. മോബിൻ വർഗീസ്, ഫാ. ഷൈജു മത്തായി എന്നിവർ ക്ലാസുകൾ നയിച്ചു. സമ്മേളനത്തിൽ 400 വിദ്യാർഥികൾ പങ്കെടുത്തു. SUNWDL21 മാർ ഗ്രിഗോറിയോസ് വിദ്യാർഥി പ്രസ്ഥാനത്തി​െൻറ ഭദ്രാസന സംഗമം ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയുന്നു സെമിനാർ നടവയൽ: വൈ.എം.സി.എ പബ്ലിക് ലൈബ്രറിയുടെയും ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണവും 'വയോജനങ്ങളും മനുഷ്യാവകാശവും' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ബത്തേരി മുൻസിഫ് എം.ആർ. ദിലീപ് ഉദ്ഘാടനം ചെയ്തു. നടവയൽ വൈ.എം.സി.എ പ്രസിഡൻറ് വിൻസൻറ് തോമസ്, ജില്ല ലീഗൽ സർവിസ് അതോറിറ്റി പ്രോജക്ട് ഓഫിസർ കെ. റെബിൻ, ഷിബു കുറുമ്പേമഠം, എം.എം. മേരി, എം.പി. ജോയി, എം.സി. സ്കറിയ, നാരായണൻ നമ്പ്യാർ, ജെയിംസ് ജോസഫ്, ബിജു ജോസഫ്, റിജോ ജോസഫ് എന്നിവർ സംസാരിച്ചു. വനിത സംഗമം പിണങ്ങോട്: ജമാഅത്തെ ഇസ്ലാമി കൽപറ്റ ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച വനിത സംഗമത്തിൽ ഇല്യാസ് മൗലവി 'പ്രവാചക​െൻറ കുടുംബജീവിതം' എന്ന വിഷയം അവതരിപ്പിച്ചു. ഏരിയ കൺവീനർ റംല വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. നസിയ റഫീഖ് 'ഖുർആനിൽനിന്ന്' അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ. നദീറ സ്വാഗതവും ജില്ല സമിതിയംഗം പി.പി. റസിയ നന്ദിയും പറഞ്ഞു. SUNWDL7 വനിത സംഗമത്തിൽ ഇല്യാസ് മൗലവി സംസാരിക്കുന്നു റോഡ് ഉദ്ഘാടനം മൂപ്പൈനാട്: പുതുതായി ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച താഴെ അരപ്പറ്റ- -എട്ടാം നമ്പർ -മാൻകുന്ന് റോഡ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനില തോമസ് ഉദ്ഘാടനം ചെയ്തു. വിജയകുമാരി, സംഗീത രാമകൃഷ്ണൻ, ഹരിദാസൻ എന്നിവർ സംസാരിച്ചു. യശോദ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ അരപ്പറ്റ സ്വാഗതം പറഞ്ഞു. SUNWDL24 താഴെ അരപ്പറ്റ- -എട്ടാം നമ്പർ -മാൻകുന്ന് റോഡി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനില തോമസ് നിർവഹിക്കുന്നു തോണിച്ചാലിൽ കൊയ്ത്തുത്സവം തോണിച്ചാൽ: തോണിച്ചാൽ യുവജന വായനശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന യുവജന സ്വാശ്രയ സംഘം മൂന്നാം വർഷവും നടത്തിയ ജനകീയ നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം കാവറ്റ വയലിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം എം.പി. വത്സൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജി. മനു കുഴിവേലി, ഷീല കമലാസനൻ, കെ.കെ. അംബുജാക്ഷി, നല്ലൂർനാട് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. മുരളീധരൻ, ജസ്റ്റിൻ ബേബി, ജോയി പി. കുരിശിങ്കൽ, സി.പി. ശശിധരൻ, അഖിൽ പ്രേം, അനിൽകുമാർ, വാസുദേവൻ, രാധാകൃഷ്ണൻ, മണികണ്ഠൻ, ദിപിൻ ചന്ദ്രൻ, പത്മനാഭൻ, സുധാ വത്സൻ എന്നിവർ സംസാരിച്ചു. 20 അംഗങ്ങൾ ചേർന്ന് തോണിച്ചാൽ യുവജന വായനശാലയുടെ കീഴിൽ 2014ലാണ് യുവജന സ്വാശ്രയ സംഘം രൂപവത്കൃതമായത്. വിവിധ സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം പച്ചക്കറി കൃഷിയും നെൽകൃഷിയും തുടർച്ചയായി നടത്തിവരുന്നു. തോണിച്ചാലിലെ പരേതനായ പരമേശ്വരയുടെ എട്ട് ഏക്കർ നെൽപ്പാടത്തിലാണ് സംഘം കൃഷി ചെയ്യുന്നത്. കീടനാശിനികൾ ഉപയോഗിക്കാതെ ജൈവ വളങ്ങളുപയോഗിച്ചാണ് സംഘം നെൽകൃഷി നടത്തുന്നത്. വയനാടൻ നെൽവിത്തുകളായ വലിച്ചൂരി, ആയിരംകണ എന്നീ വിത്തിനങ്ങളാണ് ഇത്തവണ കൃഷിയിറക്കിയത്. ജനപ്രതിനിധികളും നാട്ടുകാരും മാനന്തവാടി, തലപ്പുഴ എന്നീ സ്കൂളുകളിലെ എൻ.എസ്.എസ് വിദ്യാർഥികളും, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇൻറർനാഷനൽ ക്യാമ്പിൽ പങ്കെടുത്ത ഗൾഫ് രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളും ഞാറുനടീലിൽ പങ്കെടുത്തു. വാദ്യോപകരണങ്ങളോടും ആദിവാസി നൃത്ത ചുവടുകളോടുമൊപ്പം തനത് രീതിയിൽ കമ്പള നാട്ടിയിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു ഞാറുനടീൽ. കൃഷി നാശമില്ലാതെ ഇത്തവണയും സംഘത്തി​െൻറ നെൽപ്പാടത്ത് നെൽകൃഷി നല്ല മേനി വിളഞ്ഞു. നെൽകൃഷിക്ക് പുറമെ 'വീട്ടിലൊരു പച്ചക്കറിത്തോട്ടം' എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ സംഘാംഗങ്ങളുടെയും വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. വിളവെടുപ്പിനു ശേഷം ഈ പാടത്തുതന്നെ പച്ചക്കറി കൃഷി ആരംഭിക്കാനാണ് സംഘം ഉദ്ദേശിക്കുന്നതെന്ന് സംഘം സെക്രട്ടറി പി.കെ. ദിനേശൻ, പ്രസിഡൻറ് വി.പി. ബാലചന്ദ്രൻ, ട്രഷറർ പി.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story