Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്വാകൾചർ പ്രമോട്ടർ...

അക്വാകൾചർ പ്രമോട്ടർ നിയമനം

text_fields
bookmark_border
കൽപറ്റ: ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ട പദ്ധതിയിൽ പനമരം ഗ്രാമപഞ്ചായത്തിൽ അക്വാകൾചർ പ്രമോട്ടറെ നിയമിക്കുന്നു. പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരും എസ്.എസ്.എൽ.സി പാസായ 18നും 60നുമിടയിൽ പ്രായമുള്ളവർക്ക് ആഗസ്റ്റ് 11ന് രാവിലെ 11ന് പൂക്കോട് ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പി.എസ്.സി അഭിമുഖം കൽപറ്റ: വിദ്യാഭ്യാസ വകുപ്പിൽ യു.പി.എസ്.എ (മലയാളം മീഡിയം) (പട്ടിക വർഗക്കാർക്കുമാത്രം), (കാറ്റഗറി നമ്പർ 300/14) തസ്തികയുടെ അഭിമുഖം ആഗസ്റ്റ് 18ന് ജില്ല പി.എസ്.സി ഓഫിസിൽ നടത്തും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് സഹിതം ഹാജരാകണം. വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.എസ്.എ (മലയാളം മീഡിയം) (പട്ടിക വർഗക്കാർക്കുമാത്രം), (കാറ്റഗറി നമ്പർ 27/14) തസ്തികയുടെ അഭിമുഖം ആഗസ്റ്റ് 17 ന് ജില്ല പി.എസ്.സി ഓഫിസിൽ നടത്തും. വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (തമിഴ്) (കാറ്റഗറി നമ്പർ 527/13) തസ്തികയുടെ അഭിമുഖം ആഗസ്റ്റ് 18ന് ജില്ല പി.എസ്.സി ഓഫിസിൽ നടത്തും. ഹോമിയോപ്പതി വകുപ്പിൽ നഴ്സ് േഗ്രഡ് -2 (ഹോമിയോ) (കാറ്റഗറി നമ്പർ 91/15) തസ്തികയുടെ അഭിമുഖം ആഗസ്റ്റ് 16,17 തീയതികളിൽ ജില്ല പി.എസ്.സി ഓഫിസിൽ നടത്തും. മേൽപറഞ്ഞ അഭിമുഖങ്ങൾക്ക് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് സഹിതം യഥാസമയം ഹാജരാകണം. വായ്പ അപേക്ഷ ക്ഷണിച്ചു കൽപറ്റ: മൈേക്രാ െക്രഡിറ്റ് വായ്പ പദ്ധതിക്ക് കീഴിൽ താഴ്ന്ന വരുമാനക്കാർക്ക് ജാമ്യവ്യവസ്ഥകളില്ലാതെ വായ്പ നൽകുന്നതിന് കുടുംബശ്രീ സി.ഡി.എസുകളിൽനിന്ന് പ്രാരംഭ അപേക്ഷ ക്ഷണിച്ചു. സി.ഡി.എസുകൾക്ക് ലഭിക്കുന്ന പരമാവധി വായ്പ ഒരു കോടി രൂപയാണ്. ഒരു അയൽക്കൂട്ടത്തിന് പരമാവധി അഞ്ചു ലക്ഷം രൂപ. സംയുക്ത ബാധ്യത സംഘത്തിന് രണ്ടര ലക്ഷം രൂപ വ്യക്തിക്ക് അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് വായ്പ. അപേക്ഷ ഫോറം 100 രൂപ ഫീസോടെ കോർപറേഷ‍​െൻറ ജില്ല ഓഫിസിൽ ലഭിക്കും. വിവരങ്ങൾക്ക് ഏഴു ദിവസത്തിനകം ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04936 246309, 248309. അപേക്ഷ ക്ഷണിച്ചു കൽപറ്റ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെേട്രാളിയം ഡീലർമാർക്ക് പ്രവർത്തന മൂലധന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെേട്രാളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കണം. വാർഷിക കുടുംബ വരുമാനം ആറു ലക്ഷം രൂപയിൽ കവിയരുത്. പ്രായം 60 വയസ്സിൽ കവിയരുത്. അപേക്ഷകനോ ഭാര്യയോ/ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരുമായിരിക്കരുത്. വെള്ളക്കടലാസിൽ തയാറാക്കിയ പ്രാഥമിക അപേക്ഷ, മേൽവിലാസം ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ് ലഭിച്ച തീയതി, ഡീലർഷിപ് അഡ്രസ്, ബന്ധപ്പെട്ട പെേട്രാളിയം കമ്പനിയുടെ പേര് എന്നി വിവരങ്ങൾ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, ടൗൺഹാൾ റോഡ്, തൃശൂർ- 20 എന്ന വിലസത്തിൽ ആഗസ്റ്റ് 31നകം ലഭിക്കണം. ഫോൺ: 04936 202869. മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം ഗൃഹ അവലോകനം തുടങ്ങി കൽപറ്റ: ഹരിത കേരളം മിഷ​െൻറ ഭാഗമായി ജില്ലയിൽ മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം അവലോകന ഗൃഹ സന്ദർശന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജൂലൈ 18 ന് ജില്ലതല അവലോകന പ്രവർത്തന പ്രഖ്യാപനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചിരുന്നു. ജില്ലതല പരിശീലനത്തിൽ ഉദ്യോഗസ്ഥർക്കും റിസോഴ്സ് പേഴ്സന്മാർക്കും പരിശീലനം നടത്തിയതി​െൻറ തുടർച്ചയായി ബ്ലോക്ക് തലത്തിൽ പഞ്ചായത്ത്/നഗരസഭതല പ്രതിനിധികൾക്കായി യോഗങ്ങളും പരിശീലന പരിപാടികളും ഗ്രാമവികസന വകുപ്പും ശുചിത്വമിഷനും കിലയും ചേർന്ന് സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ വീടുകളിലും വ്യവസായ സ്ഥാപനതലത്തിലും രണ്ടു പേരടങ്ങുന്ന ടീം അംഗങ്ങളാണ് ഈ ദിവസങ്ങളിൽ ഗൃഹസന്ദർശന അവബോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വാർഡ്തലശുചിത്വ സമിതിയുടെ നേതൃത്വത്തിൽ മാലിന്യ പരിപാലന രീതി മനസ്സിലാക്കി ജൈവ-അജൈവ, അപകടകരമായ മാലിന്യങ്ങൾ തരംതിരിച്ച് ശാസ്ത്രീയമായി പരിപാലിക്കാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയും കത്തിക്കുന്നത് പോലുള്ള ശീലങ്ങളിൽനിന്നും പിന്മാറുന്നതിനുമുള്ള സന്ദേശങ്ങൾ ഗൃഹതലത്തിൽ എത്തിക്കുക എന്നതും പ്രധാന പ്രവർത്തന ലക്ഷ്യങ്ങളാണ്. ആഗസ്റ്റ് 13ന് മുമ്പ് േക്രാഡീകരിക്കുന്ന വിവരശേഖരണം തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയും ആഗസ്റ്റ്15 ന് മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തുകയും ചെയ്യും. നഴ്സിങ് പ്രവേശനം: ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി കൽപറ്റ: പനമരം ഗവൺമ​െൻറ് നഴ്സിങ് സ്കൂളിൽ ജനറൽ നഴ്സിങ് പ്രവേശനത്തിന് അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ് നഴ്സിങ്സ്കൂൾ, ജില്ല മെഡിക്കൽ ഓഫിസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി. ആക്ഷേപം ഉണ്ടെങ്കിൽ 10 ദിവസത്തിനകം ഗവ. നഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകണം. ഡിഗ്രി സീറ്റ് ഒഴിവ് കൽപറ്റ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡൽ കോളജ് മീനങ്ങാടിയിൽ ബി.എസ്സി ഇലക്ട്രോണിക്സ്, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജ് ഓഫിസുമായി ബന്ധപ്പെടുക. അപേക്ഷിക്കാള്ള അവസാന തീയതി ആഗസ്റ്റ് 30. ഫോൺ: 04936 246446,8075124073. സൈബർശ്രീയിൽ പരിശീലനത്തിന് അപേക്ഷിക്കാം കൽപറ്റ: പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി.ഡിറ്റ് നടപ്പാക്കുന്ന സൈബർശ്രീ സ​െൻററിൽ നൂതന സാങ്കേതിക വിദ്യയിൽ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി ബേയ്സ്ഡ്് ബിസിനസ് ആൻഡ് ഫിനാൻസ് മാനേജ്മ​െൻറ്, ഒാഡിയോ വിഷ്വൽ മീഡിയയിൽ പോസ്റ്റ് െപ്രാഡക്ഷൻ ടെക്നോളജീസ്, വിഷ്വൽ ഇഫക്ട് ആൻഡ് ത്രീഡി ആനിമേഷൻ എന്നിവയിൽ തിരുവനന്തപുരത്ത് നൽകുന്ന പരിശീലനങ്ങൾക്ക് 20നും 26നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. ഐ.ടി. ബേയ്സ്ഡ് ബിസിനസ് ആൻഡ് ഫിനാൻസ് മാനേജ്മ​െൻറ് പരിശീലന കാലാവധി ആറുമാസമാണ്. പ്രതിമാസം 5000/- രൂപ സ്റ്റൈപൻഡ് ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് പാസായവരായിരിക്കണം. ഒാഡിയോ വിഷ്വൽ മീഡിയയിൽ പോസ്റ്റ് െപ്രാഡക്ഷൻ ടെക്നോളജിസ് െട്രയിനിങ്ങിന് കാലാവധി ആറുമാസം. പ്രതിമാസം 5000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ എൻജിനീയിറിങ് ബിരുദം അല്ലെങ്കിൽ മറ്റ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. വിഷ്വൽ ഇഫക്ട് ആൻഡ് ത്രീഡി ആനിമേഷൻ ബി.എഫ്.എ പാസായവർ, ബി.എഫ്.എ കോഴ്സ് പൂർത്തീകരിച്ച് ഫലം കാത്തിരിക്കുന്നവർ, മറ്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപൻഡ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപകർപ്പും പൂരിപ്പിച്ച അപേക്ഷയും ആഗസ്റ്റ് 25 തീയതിക്കു മുമ്പായി സൈബർശ്രീ സ​െൻറർ, സി-.ഡിറ്റ്, പൂർണിമ, ടി.സി .81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം--695014 എന്ന വിലാസത്തിൽ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റു രേഖകളും cybersrtiraining@gmail.com എന്ന വിലാസത്തിലേക്ക് ഇ--മെയിൽ അയക്കാവുന്നതാണ്. ഫോൺ: 04712323949.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story