Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2016 11:59 AM GMT Updated On
date_range 27 Oct 2016 11:59 AM GMTഅധ്യാപകനെ കണ്ടത്തെിയില്ല; ചെറുവണ്ണൂര്‍ എം.എല്‍.പിയില്‍ രണ്ടാം ദിവസവും അധ്യയനം മുടങ്ങി
text_fieldsbookmark_border
പേരാമ്പ്ര: ചെറുവണ്ണൂര്‍ നോര്‍ത് എം.എല്‍.പി സ്കൂളിലെ അധ്യാപകന് എസ്.ബി. സബിനിനെ കാണാതായതിനെ തുടര്‍ന്ന് രണ്ടാം ദിവസവും സ്കൂളില്‍ അധ്യയനം മുടങ്ങി. മാനേജ്മെന്റിന്‍െറ മാനസിക പീഡനത്തെ തുടര്‍ന്നാണ് അധ്യാപകന് നാടുവിട്ടതെന്നാരോപിച്ച് നാട്ടുകാരില്‍ ഒരു വിഭാഗം ചൊവ്വാഴ്ച മാനേജറുടെ മകനും സ്കൂള്‍ അധ്യാപകനുമായ ജിതേഷിനെ സ്കൂളില്‍ മണിക്കൂറുകളോളം പൂട്ടിയിട്ടിരുന്നു. അധ്യാപകനെ കണ്ടത്തെി പ്രശ്നം പരിഹരിച്ച ശേഷം സ്കൂള്‍ തുറന്നാല്‍ മതിയെന്നാണ് ഒരു വിഭാഗത്തിന്‍െറ നിലപാട്. ചൊവ്വാഴ്ച രാത്രി സ്കൂളിന് മറ്റൊരു പൂട്ടിട്ടതായും ആരോപണമുണ്ട്. മാനേജ്മെന്റും അധ്യാപകനും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാതെ കുട്ടികളുടെ പഠനം മുടക്കുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ളെന്ന് രക്ഷിതാക്കള്‍ പറയുന്നു. അറുപത്തിമൂന്ന് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ചൊവ്വാഴ്ച ആളുകളത്തെി സ്കൂളില്‍ അധ്യാപകനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്കൂളിലുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ ഏറെ ഭയപ്പാടോടെയാണ് പ്രശ്നം വീക്ഷിച്ചത്. അധ്യാപകനെ കാണാതായതു സംബന്ധിച്ച് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story