Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗ്രാമ-നഗര വഴികളെ...

ഗ്രാമ-നഗര വഴികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞു

text_fields
bookmark_border
പന്തളം: . ശ്രീകൃഷ്ണകഥയെ ആസ്പദമാക്കിയുള്ള വിവിധ ദൃശ്യങ്ങളോടുകൂടിയ ശോഭായാത്രകൾ ജന്മാഷ്ടമിയാഘോഷത്തിന് കൊഴുപ്പേകി. പന്തളം പൂഴിക്കാട് കിഴക്ക്, പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള ശോഭായാത്രകൾ പൂഴിക്കാട് ഇളംതോടത്ത് ക്ഷേത്രത്തിൽ സംഗമിച്ച് പൂഴിക്കാട് ശാസ്താക്ഷേത്രത്തിൽ സമാപിച്ചു. മുട്ടം മലയരിക്കുന്ന് മലങ്കാവ് ശ്രീധർമാശാസ്ത ക്ഷേത്രത്തിൽനിന്നും മുട്ടം വടക്ക്, മുട്ടം തെക്ക്, മാസിലാലി, വിജയപുരം എന്നീ സ്ഥലങ്ങളിൽ നിന്നുമുള്ള ശോഭായാത്രകൾ തുമ്പമൺ തെറ്റിക്കൽക്കാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു. മണ്ണാക്കടവ്, മുട്ടത്തുക്കോണം സ്ഥലങ്ങളിലെ ശോഭായാത്രകൾ കലാവേദി ജങ്ഷനിൽ സംഗമിച്ച് തുമ്പമൺ ശ്രീവടക്കുനാഥ ക്ഷേത്രത്തിൽ സമാപിച്ചു. പെരുമ്പുളിക്കൽ, പറന്തൽ, കണ്ടാളൻചിറ, കുരമ്പാല തെക്ക്, കുരമ്പാല വടക്ക്, മുക്കോടി ഇടയാടി, മൈലാട്ടംകളം തുടങ്ങി സ്ഥലങ്ങളിലെ ശോഭായാത്രകൾ കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് സംയുക്തമായി പെരുമ്പാലൂർ ദേവീക്ഷേത്രത്തിൽ സമാപിച്ചു. പൊങ്ങലടി, പടുക്കോട്ടുക്കൽ, ഭഗവതിക്കും പടിഞ്ഞാറ് എന്നിവിടങ്ങളിൽനിന്ന് പുറപ്പെട്ട ഘോഷയാത്രകൾ ഗുരുനാഥൻകാവ് ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ആര്യാട്ടുപടി വഴി ഒരിപ്പുറം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. മല്ലിക, മേനക്കാല കൊട്ടാരം, തച്ചക്കോട്ട്കാവ്, അയ്യപ്പൻകുന്ന് എന്നിവിടങ്ങളിൽനിന്ന് പുറപ്പെട്ട ശോഭായാത്രകൾ വൃന്ദാവനം വേണുഗോപാലക്ഷേത്രത്തിൽ എത്തിച്ചേർന്ന് ചന്ദ്രവേലിപ്പടി ആര്യാട്ടുപടി വഴി ഒരിപ്പുറം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഇടമാലി, പാറക്കര, കോയിക്കൽമുക്ക് എന്നിവിടങ്ങളിൽനിന്ന് പുറപ്പെട്ട ശോഭായാത്രകൾ തിരുമംഗലത്ത് മഹാദേവക്ഷേത്രത്തിൽ എത്തിച്ചേർന്ന് പാറക്കര ഇടമാലി ഗുരുമന്ദിരത്തിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. 5.30ന് ഒരിപ്പുറം ക്ഷേത്രത്തിൽ സമാപിച്ചു. ഉളനാട് ശ്രീകൃഷ്ണക്ഷേത്രത്തിൽനിന്നാരംഭിച്ച് വലിയകലായിൽ ലക്ഷംവീട് കോളനി പടി, കുഴിവിളയിൽ പടി, തെക്കേകാളുവേലിൽ, ചിറവരമ്പ്, മലയിൽ ഭാഗം വഴി ഉളനാട് ജങ്ഷനിൽ എത്തിച്ചേർന്ന മഹാശോഭയാത്ര തിരികെ ക്ഷേത്രത്തിൽ സമാപിച്ചു. പത്തിശ്ശേരി ദേവിക്ഷേത്രം, മെഴുവേലി ഇലവുംതിട്ട ദേവിക്ഷേത്രം, അയത്തിൽ മലനട എന്നിവിടങ്ങളിൽനിന്ന് ശോഭായാത്ര ആരംഭിച്ച് ഇലവുതിട്ട മലനടവഴി ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു. മാന്തുക, ഞെട്ടൂർ, കുളനട, കൈപ്പുഴ, കൈപ്പുഴ കിഴക്ക്, പനങ്ങാട്, പാണിൽ, കരിമല, ഉള്ളന്നൂർ, കടലിക്കുന്ന്, വട്ടയം, മലദേവർനട എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്ര കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി കുളനട ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു. കടയ്ക്കാട് വടക്ക്, തോന്നല്ലൂർ, പന്തളം ടൗൺ, മെഡിക്കൽ മിഷൻ, കടയ്ക്കാട് തെക്ക് എന്നീ സ്ഥലങ്ങളിൽനിന്നുള്ള ശോഭായാത്ര പന്തളം നവരാത്രി മണ്ഡപത്തിൽ സംഗമിച്ച് മെഡിക്കൽ മിഷൻ ജങ്ഷനിൽ ചുറ്റി കടയ്ക്കാട് മായയക്ഷിക്കാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. PTL204 ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് പന്തളത്ത് നടന്ന ശോഭായാത്ര ശബരിമല തീർഥാടനത്തിന് മുന്നൊരുക്കവുമായി കുളനട പഞ്ചായത്ത് പന്തളം: രണ്ടുമാസം മുെമ്പ ശബരിമല തീർഥാടനത്തിന് മുന്നൊരുക്കവുമായി കുളനട ഗ്രാമപഞ്ചായത്ത്. സർക്കാർതലത്തിൽ ആലോചനകൾ ആരംഭിക്കും മുെമ്പ കുളനടയിൽ മുന്നൊരുക്കങ്ങളാരംഭിച്ചത് ശ്രദ്ധേയമായി. തീർഥാടന വികസനത്തിന് നടത്തേണ്ട കാര്യങ്ങൾ തിങ്കളാഴ്ച ചേർന്ന അവലോകന യോഗം ചർച്ച ചെയ്തു. ശബരിമല സീസണിന് ദിവസങ്ങൾ മുമ്പുമാത്രം പന്തളത്തും കുളനടയിലും അവലോകനയോഗവും മുന്നൊരുക്കവും നടത്താറാണ് പതിവ്. എന്നാൽ, അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് കുളനടയിൽ ഇത്തവണ രണ്ടുമാസം മുമ്പുതന്നെ യോഗം വിളിച്ചുചേർത്തതെന്ന് പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കുളനട പറഞ്ഞു. അച്ചൻകോവിലാറ്റിൽ വയറപ്പുഴ പാലത്തി​െൻറ എസ്റ്റിമേറ്റ് പുതുക്കിയെടുത്ത് പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടത്തുമെന്ന് വീണ ജോർജ് എം.എൽ.എ പറഞ്ഞു. അവലോകനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. പത്തുവർഷം മുമ്പ് എം.എൽ.എയായിരുന്ന കെ.സി. രാജഗോപാലൻ മുൻകൈയെടുത്ത് തുടങ്ങിയ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. ശനിയാഴ്ച സ്ഥലം സന്ദർശിച്ച് ജനങ്ങളുമായി ചർച്ച നടത്തും. എം.സി റോഡിനോട് ചേർന്നുകിടക്കുന്ന കുളനടയിൽ തീർഥാടകർക്ക് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ആവശ്യം. പിൽഗ്രിം ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതകളുള്ള സ്ഥലമാണ് കുളനട. സ്ഥലം ഏറ്റെടുക്കൽ, പുരാതന കൊട്ടാരങ്ങൾ സംരക്ഷിക്കൽ, തീർഥാടകർക്കായി പ്രാഥമിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയൊക്കെ നടപ്പാക്കണമെന്ന ആവശ്യം വിവിധ തലത്തിൽനിന്നും ഉയർന്നു. ഇത് ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് എം.എൽ.എ യോഗത്തിൽ ഉറപ്പുനൽകി. ജനപ്രതിനിധികളും ക്ഷേത്രഭാരവാഹികളും സംഘടനകളും മുന്നോട്ടുവെച്ച നിർദേശങ്ങൾ േക്രാഡീകരിച്ച് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് അതത് വകുപ്പുകൾക്ക് കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്. പാലം, റോഡുകൾ, കുളിക്കടവ്, വഴിവിളക്ക്, ശൗചാലയം, പാർക്കിങ് തുടങ്ങി കുളനടയിൽ നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി യോഗത്തിൽ നിർദേശം വന്നിട്ടുണ്ട്. പന്തളം വലിയപാലം കടന്നാൽ കുളനട പഞ്ചായത്തിലൂടെയാണ് പരമ്പരാഗത തിരുവാഭരണപാത കടന്നുപോകുന്നത്. ഇതി​െൻറ പലഭാഗവും തകർന്നും കാൽനടയാത്രക്ക് പറ്റാത്തവിധവും കിടക്കുകയാണ്. വലിയപാലത്തിൽ നടപ്പാത, കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം മുതൽ പന്തപ്ലാവിൽ കടവുവരെ കുളിക്കടവ് കെട്ടൽ, തിർഥാടക വിശ്രമകേന്ദ്രം നന്നാക്കൽ, പുലിക്കുന്ന് ക്ഷേത്രത്തിലേക്കുള്ള വഴി നന്നാക്കൽ, ഉള്ളന്നൂർ ശ്രീഭദ്രാക്ഷേത്രത്തിൽ വിശ്രമ സൗകര്യമൊരുക്കൽ തുടങ്ങിയ നിർദേശങ്ങൾ ചർച്ച ചെയ്തു. കുളനടയിൽ പ്രാരംഭ ചർച്ചകൾക്ക് തുടക്കമായപ്പോഴും പ്രാധാന്യമേറിയ പന്തളത്ത് പ്രഥമയോഗം എന്ന് ചേരണമെന്ന ആലോചനപോലും നടന്നിട്ടില്ലെന്നാണ് വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story