Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅണിനിരന്ന്​...

അണിനിരന്ന്​ അണ​ക്കെട്ടുകൾ

text_fields
bookmark_border
ഇടുക്കിക്ക് പുറമെ പൊന്മുടി, ആനയിറങ്കൽ, കുണ്ടള, മാട്ടുപ്പെട്ടി, ചെങ്കുളം, നേര്യമംഗലം, ലോവർ പെരിയാർ, മലങ്കര തുടങ്ങിയവയാണ് ജില്ലയിലെ മറ്റ് പ്രധാന ഡാമുകൾ. ഇടമലയാറും നേരേത്ത ഇടുക്കിയിലായിരുന്നു. പുറമെ ജലസേചന ആവശ്യങ്ങൾക്കായി വേറെയും ഡാമുകളുണ്ട്. പ്രധാന ഡാമുകളുമായി ബന്ധപ്പെട്ട പദ്ധതികൾ (ആരംഭിച്ച വർഷം, ശേഷി, ഉൽപാദനം (മില്യൻ യൂനിറ്റിൽ) എന്നീ ക്രമത്തിൽ) പള്ളിവാസൽ: 1940 37.5 284 ചെങ്കുളം: 1954 48 182 നേര്യമംഗലം: 1961 48 237 പന്നിയാർ: 1963 30 158 ഇടുക്കി (മൂലമറ്റം): 1976 780 2398 ഇടമലയാർ: 1987 75 380 ലോവർ പെരിയാർ: 1997 180 493 മാട്ടുപ്പെട്ടി: 1998 2 6.36 ആകെ: 1197.5 4138.36 പള്ളിവാസൽ സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ 1940 മാര്‍ച്ച് 19നാണ് കമീഷന്‍ ചെയ്തത്. 37.5 മെഗാവാട്ടാണ് ഉൽപാദനശേഷി. മൂന്നാര്‍ ടൗണില്‍ പെരിയാറി​െൻറ പോഷകനദികളില്‍ ഒന്നായ മുതിരപ്പുഴയാറിന് കുറുകെ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്ക്സ് ഡാം നിർമിച്ച് അവിടെനിന്ന് വെള്ളം ടണല്‍ വഴി പള്ളിവാസലിലെ പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉൽപാദനം. 7.5 മെഗാവാട്ടി​െൻറ രണ്ടും അഞ്ച് മെഗാവാട്ടി​െൻറ മൂന്നും ജനറേറ്ററുകളുമാണ് ഇവിടെയുള്ളത്. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകള്‍ നിർമിച്ച് കൂടുതല്‍ വെള്ളം പള്ളിവാസല്‍ പദ്ധതിയുടെ ഹെഡ് വര്‍ക്ക്സ് ഡാമില്‍ എത്തിക്കുന്ന രണ്ടാംഘട്ട പദ്ധതി 1996ലാണ് പൂര്‍ത്തിയാക്കിയത്. എസ്.എന്‍.സി ലാവലിന്‍ കമ്പനിയുടെ നവീകരണത്തോടെ വന്‍ വാര്‍ത്താപ്രാധാന്യം ലഭിച്ച പദ്ധതിയായ പള്ളിവാസലിൽ പേക്ഷ, പുതുതായി ഒരു യൂനിറ്റ് വൈദ്യുതി പോലും കൂടിയില്ല. െചങ്കുളം, പന്നിയാർ നിലയങ്ങളാണ് ലാവലിൻ നവീകരിച്ച മറ്റ് രണ്ടെണ്ണം. 77 വര്‍ഷം പഴക്കമുള്ള പെൻസ്റ്റോക്ക് പൈപ്പുകളാണ് പള്ളിവാസലിലേത്. നവീകരണത്തില്‍ പെൻസ്റ്റോക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. കോണ്‍ക്രീറ്റ് ആംഗറുകളിലാണ് പൈപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. പല ആംഗറുകളും തകര്‍ന്നനിലയിലാണ്. 50 അടിക്ക് ഒന്നുവീതം 60 ജോയൻറുകള്‍ ഇതിനുണ്ട്. നവീകരണത്തി​െൻറപേരില്‍ ലാവലിന്‍ കമ്പനി കോടികളാണ് തട്ടിക്കൊണ്ടുപോയത്. ഉത്തരവാദി ആര് എന്നതിെല തർക്കമുള്ളൂ. ചെങ്കുളം മുതിരപ്പുഴയാറ്റൽ പ്രവർത്തിക്കുന്നവയാണ് െചങ്കുളം, പന്നിയാർ വൈദ്യുതി നിലയങ്ങൾ. ആകെ അഞ്ച് നിലയങ്ങളാണ് ഇൗ പുഴയിൽ സ്ഥാപിച്ചത്. മോേട്ടാർ ഉപയോഗിച്ച് പമ്പുചെയ്ത് വെള്ളം നിറക്കുന്ന ഡാമാണ് ചെങ്കുളം. ഇതിൽനിന്നുള്ള ജലം ഉപയോഗിച്ച് ചെങ്കുളം നിലയത്തിൽ വൈദ്യുതിയും ഉൽപാദിപ്പിക്കുന്നു. പുഴയോ മറ്റു നീരുറവകളോ ഇല്ലാത്ത ചെങ്കുളത്ത് രണ്ട് മലകളെ ബന്ധിപ്പിച്ചാണ് ഡാം നിർമിച്ചത്. പള്ളിവാസൽ പദ്ധതിയിൽനിന്ന് വൈദ്യുതി ഉൽപാദനത്തിനുശേഷം വരുന്ന വെള്ളം എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയിൽ ബ്രിട്ടീഷുകാർ രൂപകൽപന െചയ്തതാണ് ചെങ്കുളം ഡാമും പവർ ഹൗസും. ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് പദ്ധതിയുടെ നിർമാണം ആരംഭിച്ചെങ്കിലും 1954ലാണ് ചെങ്കുളം പ്രവർത്തനക്ഷമമായത്. പന്നിയാർ പന്നിയാർ ഹൈേഡ്രാ ഇലക്ട്രിക് പ്രോജക്ടി​െൻറ നിർമാണം രണ്ടുഘട്ടമായാണ് പൂർത്തിയായത്. ആദ്യയൂനിറ്റ് 1963 ലും രണ്ടാമത്തേത് 1964ലും കമീഷൻ ചെയ്തു. 30 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. പൊന്മുടി ഡാമിൽനിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉൽപാദനം. പവർ ഹൗസിലേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാൻ വെള്ളം കൊണ്ടുവരുന്ന പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി 2007 സെപ്റ്റംബർ 17ന് ഉണ്ടായ ദുരന്തത്തിൽ വൈദ്യുതി വകുപ്പിലെ എട്ട് ജീവനക്കാരാണ് മരിച്ചത്. ഇതിൽ ഒരു ജീവനക്കാരനെ ഇനിയും കണ്ടെത്താനായിട്ടില്ല. വെള്ളത്തൂവലിൽ അടുത്തടുത്ത് ഇരുകരകളിലായാണ് ചെങ്കുളം, പന്നിയാർ വൈദ്യുതി നിലയങ്ങൾ. നേര്യമംഗലം ഹൈറേഞ്ചിലെ ആദ്യ ജലവൈദ്യുതി പദ്ധതികളിലൊന്നാണ് നേര്യമംഗലം. 12-04-1961ൽ ഇന്ത്യൻ വൈസ് പ്രസിഡൻറ് ഡോ. എസ്. രാധാകൃഷ്ണൻ രാഷ്ട്രത്തിന് സമർപ്പിച്ച പദ്ധതിയാണിത്. തുടക്കത്തിൽ 15 മെഗാവാട്ടി​െൻറ മൂന്ന് ടർബയിനിൽനിന്ന് 45 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചിരുന്നത്. 2004ൽ നവീകരണം നടത്തിയതോടെ ഉൽപാദനശേഷി 45 മെഗാവാട്ടിൽനിന്ന് 52.5 മെഗാവാട്ടായി ഉയർന്നു. 2006ൽ 25 മെഗാവാട്ടി​െൻറ നേര്യമംഗലം എക്സ്റ്റൻഷൻ സ്കീമി​െൻറ പണി പൂർത്തിയായതോടെ സ്ഥാപിതശേഷി 77.5 മെഗാവാട്ടാണിപ്പോൾ. പന്നിയാർ, ചെങ്കുളം വൈദ്യുതി നിലയങ്ങളിൽനിന്ന് ഉൽപാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചാണ് കല്ലാർകുട്ടിയിൽ ഡാം നിർമിച്ച് നേര്യമംഗലത്ത് വൈദ്യുതി ഉൽപാദനം. മുല്ലപ്പെരിയാർ: തമിഴ്നാടി​െൻറ ആനന്ദം; പെരിയാറി​െൻറ ദുഃഖം മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാകും മുല്ലപ്പെരിയാറിൽ മഴയെത്തുക. കേരളത്തിലാണ് ഡാമെങ്കിലും കാലാവസ്ഥ തമിഴ്നാടിേൻറതെന്നതാണ് കാലംതെറ്റി മഴയെത്താൻ കാരണം. എന്നാൽ, ഇവിടെ കുറവല്ല മഴ. മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ഉയരുേമ്പാൾ ആശങ്കയും ആഹ്ലാദവും ഒരുപോലെ നിറയുന്നു ഇടുക്കിയിൽ. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ടിൽ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നത് കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ ജനങ്ങളും ഭരണകൂടവും. അതേസമയം, ജലനിരപ്പ് 130നുമുകളിലേക്ക് ഉയരരുതെന്ന പ്രാർഥനയാണ് അണക്കെട്ടിനുസമീപത്തെ നദിയുടെ ഇരുകരയിലുമായി താമസിക്കുന്ന ജനങ്ങളുടേത്. 111 അടിവരെ താഴ്ന്ന അണക്കെട്ടിലെ ജലനിരപ്പ്് ഇപ്പോൾ 121.90 അടിയിലെത്തിയിരിക്കുന്നു. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടിൽ 35 അടി ജലമാണ് ഇപ്പോഴുള്ളത്. 72 അടിയാണ് വൈഗയുടെ ശേഷി. മുല്ലപ്പെരിയാർ ജലം ഉപയോഗിച്ച് തേനി ജില്ലയിൽ മാത്രം 14707 ഏക്കർ സ്ഥലത്താണ് കൃഷിനടക്കുന്നത്. കേരളത്തിനെ ആശങ്കയിലാക്കി 2014 നവംബർ 21നാണ് അണക്കെട്ടിലെ ജലനിരപ്പ് 136ൽനിന്ന് 142 അടിയാക്കി ഉയർത്തിയത്. പിന്നീട് 2015 ഡിസംബർ ഏഴിനും ജലനിരപ്പ് 142 ലേക്ക് ഉയർത്തിയെങ്കിലും ഇതിനുശേഷം ജലനിരപ്പ് 120നുമുകളിലേക്ക് ഉയർത്താനായില്ല. മഴയില്ലാത്തതാണ് തമിഴ്നാടി​െൻറ നീക്കങ്ങൾക്ക് തിരിച്ചടിയായത്. വീണ്ടും മഴ ശക്തമായി അണക്കെട്ടിലെ ജലനിരപ്പ് ഉയരുേമ്പാൾ കാലപ്പഴക്കമേറുന്ന അണക്കെട്ടിനെ നോക്കി ആശങ്കയിലാവുകയാണ് കേരളം. എഴുത്ത്: അഷ്റഫ് വട്ടപ്പാറ, പി.കെ. ഹാരിസ്, വാഹിദ് അടിമാലി, ഹാരിസ് മുട്ടം ചിത്രം: ടെൻസിങ് പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story