Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാ​ട്ട​ർ ടാ​ങ്കു​ക​ൾ...

വാ​ട്ട​ർ ടാ​ങ്കു​ക​ൾ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ക​റു​ക​ച്ചാ​ൽ: വേ​ന​ൽ​കാ​ല പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​രം വി​ത​ര​ണം ചെ​യ്ത വാ​ട്ട​ർ ടാ​ങ്കു​ക​ൾ മാ​സ​ങ്ങ​ളാ​യി സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. നെ​ടും​കു​ന്നം സ​െൻറ്​ ജോ​ൺ​സ് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് 5000 ലി​റ്റ​ർ വീ​തം സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ആ​റ്​ വാ​ട്ട​ർ ടാ​ങ്കു​ക​ൾ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന മേ​ഖ​ല​യി​ൽ ടാ​ങ്കു​ക​ൾ സ്​​ഥാ​പി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല​ക്​​ട​റു​ടെ ഫ​ണ്ടി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച വാ​ട്ട​ർ ടാ​ങ്കു​ക​ളാ​ണ് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​പേ​ക്ഷി​ച്ച​ത്. വാ​ട്ട​ർ ടാ​ങ്ക് സ്​​ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ ത​റ നി​ർ​മി​ക്കു​ക​യും ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കു​ക​യും മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്തി​‍​െൻറ ജോ​ലി. എ​ന്നാ​ൽ, ടാ​ങ്കു​ക​ൾ ല​ഭി​ച്ച് മൂ​ന്നു മാ​സ​ത്തോ​ളം ആ​യി​ട്ടും ഇ​വ സ്​​ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ ഇ​ത്ത​വ​ണ ഏ​റ്റ​വും അ​ധി​കം വ​ര​ൾ​ച്ച ഉ​ണ്ടാ​യ പ്ര​ദേ​ശ​മാ​യി​രു​ന്നു നെ​ടും​കു​ന്നം. പ​ഞ്ചാ​യ​ത്തി​ലെ 80 ശ​ത​മാ​നം ജ​ന​ങ്ങ​ളും കു​ടി​വെ​ള്ളം വി​ല​ക്ക്​ വാ​ങ്ങി​യ​പ്പോ​ഴും അ​ധി​കൃ​ത​ർ ടാ​ങ്ക് സ്​​ഥാ​പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. വേ​ന​ൽ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ടാ​ങ്കു​ക​ൾ സ്​​ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​രു പ​രി​ധി​വ​രെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ടാ​ങ്കു​ക​ൾ ന​ൽ​കി​യ മ​റ്റ്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും ടാ​ങ്കു​ക​ൾ സ്​​ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്് ത​യാ​റാ​കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story