Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വന്തം പേര്​ തിരുത്തി...

സ്വന്തം പേര്​ തിരുത്തി രാഷ്​ട്രീയപ്രവേശനം

text_fields
bookmark_border
കോട്ടയം: രാഷ്ട്രീയത്തിൽ സാന്നിധ്യമുറപ്പിക്കാൻ ഉഴവൂർ വിജയൻ സ്വന്തം പേര് തിരുത്തി. സ​െൻറ് സ്റ്റീഫൻസ് കോളജിൽ കെ.എസ്.യു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നെത്തിയപ്പോഴായിരുന്നു പേരുമാറ്റം. പഠനകാലത്ത് പ്രസംഗവേദികളിൽ നിറഞ്ഞുനിന്ന കാരാംകുന്നേൽ കെ.ജി. വിജയൻ ആദ്യകാല തട്ടകമായ കോൺഗ്രസിൽ പിടിച്ചുനിൽക്കാൻ പേര് 'ഉഴവൂർ വിജയൻ' എന്നാക്കി മാറ്റുകയായിരുന്നു. കെ.എസ്.യുവി​െൻറ സാധാരണ പ്രവർത്തകനിൽനിന്ന് യൂത്ത് കോൺഗ്രസ് നേതൃനിരയിലേക്ക് ഉയർന്ന അക്കാലത്തും വാക്കുകൾകൊണ്ട് എതിരാളികളെ നേരിടുകയെന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. മുഖ്യമന്ത്രി സംസ്കാരത്തിൽ സംബന്ധിക്കും കോട്ടയം: അന്തരിച്ച എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ​െൻറ സംസ്കാരചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ എം.പി, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഒൗദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച 12ന് കുറിച്ചിത്താനത്തെ വീട്ടുവളപ്പിലാണ് സംസ്കാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story