Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങന്നൂരിൽ...

ചെങ്ങന്നൂരിൽ പാസ്​പോർട്ട് സേവ കേന്ദ്രം ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുവദിച്ച പാസ്പോർട്ട് സേവ കേന്ദ്രത്തി​െൻറ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിക്കും. ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫിസിനുള്ളിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് കേന്ദ്രം പ്രവർത്തിക്കുക. ഹെഡ് പോസ്റ്റ് ഒാഫിസി​െൻറ മുന്നിൽ വശത്തായി കേന്ദ്രത്തിലേക്ക് അപേക്ഷകർക്ക് കടക്കാൻ പുതിയ വാതിൽ നിർമിച്ചിട്ടുണ്ട്. ആറ് കൗണ്ടറുകൾ സജ്ജീകരിച്ചു. എറണാകുളം റീജനൽ പാസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചത്. എറണാകുളം റീജനൽ പാസ്പോർട്ട് ഓഫിസി​െൻറ അധികാര പരിധിയിലുള്ള ആറ് ജില്ലകളിലെ പൊതുജനങ്ങൾക്ക് ചെങ്ങന്നൂർ പാസ്പോർട്ട് സേവ കേന്ദ്രത്തി​െൻറ സേവനം ലഭിക്കും. ഉദ്ഘാടനച്ചടങ്ങിൽ ആർ. രാജേഷ് എം.എൽ.എ, മുൻ എം.പി തോമസ് കുതിരവട്ടം, മുൻ എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, ശോഭന ജോർജ്, മാമൻ ഐപ്പ്, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധാമണി, നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, കലക്ടർ ടി.പി. അനുപമ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവർ പെങ്കടുക്കും. സെമിനാർ ഹാൾ ഉദ്ഘാടനം മാന്നാർ: മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് മാവേലിക്കര ബ്രാഞ്ചി​െൻറ സഹകരണത്തോടെ നിർമിച്ച ഹൈടെക് സെമിനാർ ഹാളി​െൻറ ഉദ്ഘാടനം ഏരിയ സെയിൽസ് മാനേജർ എസ്. നിയാസ് നിർവഹിച്ചു. ഡിവിഷനൽ സെയിൽസ് മാനേജർ വിനോദ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ കെ.ആർ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് കെ.ജി. വിശ്വനാഥൻ നായർ, പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ചിത്ര എം. നായർ, പ്രിൻസിപ്പൽ വി. മനോജ്, എസ്. വിജയകുമാർ, കെ.ആർ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story