Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോമസ്​ ചാണ്ടിയുടെ...

തോമസ്​ ചാണ്ടിയുടെ കൈയേറ്റം: സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന്​

text_fields
bookmark_border
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി കൈവശപ്പെടുത്തിയ മാർത്താണ്ഡം മിച്ചഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് ഭൂസമര മുന്നണി ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭൂമി കൈയേറ്റത്തിനെതിരെ നടത്തുന്ന ഭൂസമര പ്രഖ്യാപന കൺവെൻഷൻ ഞായറാഴ്ച 11ന് നരസിംഹപുരം ഒാഡിറ്റോറിയത്തിൽ സി.പി.െഎ.എം.എൽ ലിബറേഷൻ പോളിറ്റ്ബ്യൂറോ അംഗം വി. ശങ്കർ ഉദ്ഘാടനം െചയ്യും. ലേക് പാലസ് റിസോർട്ട് നിർമാണത്തിലെ നിയമലംഘനങ്ങൾക്കെതിരെ തോമസ് ചാണ്ടിക്കും സഹായികളായ ഉന്നതർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൺവെൻഷൻ. മാർത്താണ്ഡം കായലിലും പുന്നമട കായലിലും തോമസ് ചാണ്ടി നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ജനറൽ കൺവീനർ എം.ജെ. ജോൺ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജോൺ കെ. എരുമേലി, ഒ.പി. കുഞ്ഞുപിള്ള, അഡ്വ. പി.ഒ. ജോൺ തുടങ്ങിയവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story