Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 5:39 AM GMT Updated On
date_range 22 Oct 2017 5:39 AM GMTട്രേഡ് യൂനിയനുകളുടെ വാഹന പ്രചാരണ ജാഥകൾ
text_fieldsbookmark_border
കൊച്ചി: ട്രേഡ് യൂനിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിെൻറ പ്രചാരണാര്‍ഥം ജില്ലയില്‍ വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുന്നു. പത്തൊമ്പതോളം ട്രേഡ് യൂനിയനുകള്‍ സംയുക്തമായാണ് പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുന്നത്. 23, 24 തീയതികളിലായി സെൻറര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി സി.കെ. മണിശങ്കര്‍, ഇന്ത്യന്‍ നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി എന്നിവര്‍ ക്യാപ്റ്റന്മാരായി രണ്ട് വാഹനപ്രചാരണ ജാഥകള്‍ ജില്ലയില്‍ നടക്കും. സി.കെ. മണിശങ്കര്‍ ക്യാപ്റ്റനായ ജാഥ തിങ്കളാഴ്ച രാവിലെ 7.30ന് ഷിപ്യാര്ഡിന് മുന്നില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജെ. ജോയി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയശേഷം 24ന് വൈകുന്നേരം അഞ്ചിന് ജാഥ ഹൈകോടതി കവലയില്‍ സമാപിക്കും. സമാപന പൊതുസമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. കെ.കെ. ഇബ്രാഹിംകുട്ടി ക്യാപ്്റ്റനായ ജാഥ നാളെ രാവിലെ പത്തിന് മുളന്തുരുത്തിയില്‍ ഓള് ഇന്ത്യ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് (എ.ഐ.ടി.യു.സി) സംസ്ഥാന നേതാവ് പി. രാജു ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയശേഷം 24ന് വൈകുന്നേരം ആറിന് ആലുവയില്‍ സമാപിക്കും. സമാപന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. രണ്ട് ജാഥകളിലുമായി വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story