Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:41 AM GMT Updated On
date_range 18 Nov 2017 5:41 AM GMTസ്കൂൾ വിദ്യാർഥികൾക്ക് ചലച്ചിത്ര ശിൽപശാല
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി സ്കൂൾ വിദ്യാർഥികൾക്കായി ചലച്ചിത്ര ശിൽപശാല സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്നോളജിയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് ഞായറാഴ്ച മുതൽ 22 വരെ തകഴി സ്മാരകത്തിലാണ് ശിൽപശാല. രാവിലെ 10ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, ഗാനരചന മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. യുവ ചലച്ചിത്ര സംവിധായകൻ ശംഭു പുരുഷോത്തമനാണ് ക്യാമ്പ് ഡയറക്ടർ. തൃശൂർ ചേതന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഫാ. ബെന്നി ബെനഡിക്ട്, മനീഷ് മോഹൻ, ദേവൻ, മെൽബിൻ സുരേഷ് എന്നിവർ നേതൃത്വം നൽകും. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 35 വിദ്യാർഥികൾ പങ്കെടുക്കും. പങ്കെടുക്കുന്ന കുട്ടികൾ നിർമിക്കുന്ന ഹ്രസ്വചിത്രത്തിെൻറ പ്രദർശനം സമാപന ദിവസം നടക്കും. 22ന് ഉച്ചക്ക് 2.30ന് പ്രദർശനവും ശിൽപശാല സമാപനവും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ ജില്ല വിദ്യാഭ്യാസ ഓഫിസർ കെ.പി. കൃഷ്ണദാസ്, എ.ഇ.ഒ സി.ഡി. ആസാദ്, ഡി.ഡി.ഇ കെ.പി. ലതിക എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story