Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightന​ഗ​ര​സ​ഭ കെ​ട്ടി​ട...

ന​ഗ​ര​സ​ഭ കെ​ട്ടി​ട മാ​ലി​ന്യ​ം ത​ള്ളി​യ​ത് പു​ഴ​യി​ലേ​ക്ക്

text_fields
bookmark_border
മൂ​വാ​റ്റു​പു​ഴ: ഓ​ഫി​സ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ന്ന മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ൽ ത​ള്ളി​യ ന​ഗ​ര​സ​ഭ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ ഓ​ഫി​സ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ന്ന കോ​ൺ​ക്രീ​റ്റ് മാ​ലി​ന്യ​ങ്ങ​ള​ട​ക്ക​മു​ള്ള​വ​യാ​ണ് ബു​ധ​നാ​ഴ്ച പു​ഴ​യി​ൽ ത​ള്ളി​യ​ത്. ന​ഗ​ര​സ​ഭ ഓ​ഫി​സി​ന്​ പി​റ​കി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ടൈ​ൽ, മ​ണ്ണ്, സി​മ​ൻ​റ്​ ചാ​ക്കു​ക​ൾ, പ്ലാ​സ്​​റ്റി​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യും പു​ഴ​യി​ലൊ​ഴു​ക്കി. ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളി​ൽ​നി​ന്ന്​ മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ലേ​ക്ക് തു​റ​ന്ന് മ​ലി​നീ​ക​രി​ക്കാ​ൻ ന​ഗ​ര​സ‍ഭ​യാ​ണ് കൂ​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്ന്​ നേ​ര​ത്തേ ആ​ക്ഷേ​പ​മു​ണ്ട്. പു​തി​യ സം​ഭ​വം ന​ഗ​ര​സ​ഭ​യെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. ഇ​ത് ലോ​റി​യി​ൽ നീ​ക്കു​ന്ന​തി​ന് പ​ക​രം എ​ളു​പ്പം പു​ഴ​യി​ലേ​ക്ക് ത​ള്ളു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലും സം​ഭ​വം ബ​ഹ​ള​ത്തി​നി​ട​യാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും കോ​ൺ​ട്രാ​ക്ട​റു​ടെ ചെ​ല​വി​ൽ ഇ​വ പു​ഴ​യി​ൽ​നി​ന്ന്​ നീ​ക്കു​മെ​ന്നും കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചെ​ങ്കി​ലും ര​ണ്ടാം ദി​വ​സ​വും മാ​ലി​ന്യം പു​ഴ​യി​ൽ ത​ള്ളി. പു​ഴ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​സം​ഗി​ക്കു​ക​യും മാ​ലി​ന്യം ത​ള്ളു​ക​യും ചെ​യ്യു​ന്ന ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story