Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബന്ധുവി​െൻറ...

ബന്ധുവി​െൻറ വിവാഹച്ചടങ്ങിനിടെ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
തലശ്ശേരി: തലശ്ശേരിയിലെ ചില്ലീസ് കാറ്ററിങ് സർവിസ് ഉടമ സൈദാർ പള്ളിക്ക് സമീപം ജഗന്നാഥ ടെമ്പിൾ റോഡിലെ ബുഷറ ഹൗസിൽ പറമ്പത്തുകണ്ടി കേളോത്ത് നസീർ ഹാജി (66) കുഴഞ്ഞുവീണ് മരിച്ചു. തലശ്ശേരി ടൗൺ ബാങ്ക് ഒാഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചക്ക് ബന്ധുവി​െൻറ വിവാഹച്ചടങ്ങിനിടയിലാണ് സംഭവം. ഭക്ഷണം വിളമ്പാൻ കാറ്ററിങ് സർവിസിലെ ജോലിക്കാരോടൊപ്പം മേൽനോട്ടം വഹിക്കുന്നതിനിടയിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ബന്ധുക്കളും മറ്റും ഉടൻതന്നെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരേതരായ സി.പി. മൊയ്തുഹാജിയുടെയും പറമ്പത്തുകണ്ടി കേളോത്ത് മാഞ്ഞുവി​െൻറയും മകനാണ്. ഭാര്യ: സി.സി. നജ്മ (കണ്ണൂർ). മക്കൾ: നൂമാൻ (ഖത്തർ), നുസ്റത്ത് (അബൂദബി), നാസ്നി (ബഹ്റൈൻ). മരുമക്കൾ: റഹീസ് അഴീക്കോട് (അബൂദബി), ഇൗസ ഇസ്മായിൽ സേട്ട് (ബഹ്റൈൻ), യാസ്മിൻ (ഖത്തർ). സഹോദരങ്ങൾ: സി.പി. അഷ്റഫ് (റിട്ട. വ്യവസായ വികസന ഒാഫിസർ), ഫസൽ (സർവേയർ), അബ്ദുല്ലത്തീഫ് (സെക്രട്ടറി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്), സുഹറ, ബുഷറ, പരേതയായ ഖൈറുന്നിസ. മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വൈകീട്ട് സൈദാർപള്ളിയിൽ ഖബറടക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story