Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാർഥികളടക്കം...

വിദ്യാർഥികളടക്കം മൂന്നുപേർക്ക്​ തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
കാസര്‍കോട്: തെരുവുനായ്ക്കളുടെ കടിയേറ്റ് വിദ്യാർഥികളടക്കം മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പശുവിനും കടിയേറ്റിട്ടുണ്ട്. കാസര്‍കോട്ടെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാർഥി കല്ലക്കട്ടയിലെ കവിത (17), ബന്ധുവായ കല്ലക്കട്ടയിലെ ജയരാജി​െൻറ മകൾ ജ്യോതിക (ആറ്), കൊല്ലങ്കാനത്തെ ഫിലിപ്പി​െൻറ ഭാര്യ ഝാന്‍സി (30) എന്നിവരെയാണ് നായ്ക്കൾ ആക്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30ഓടെ വീടിന് സമീപം നില്‍ക്കുന്നതിനിടെയാണ് കവിതക്കും ജ്യോതികക്കും കടിയേറ്റത്. വീട്ടുപരിസരത്തുവെച്ചാണ് ഝാന്‍സിയെ നായ് ആക്രമിച്ചത്. കല്ലക്കട്ടയിലെ പ്രകാശ‍​െൻറ പശുവിനും കടിയേറ്റിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story