Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 5:09 AM GMT Updated On
date_range 4 Nov 2017 5:09 AM GMTസി.പി.എം ജില്ല സമ്മേളനം: സംഘാടകസമിതിയായി
text_fieldsbookmark_border
കാസർകോട്: ജനുവരി എട്ടു മുതൽ 10വരെ കാസർകോട്ട് നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. മുനിസിപ്പൽ ടൗൺഹാളിൽ പ്രതിനിധിസമ്മേളനവും ചെങ്കള ഇന്ദിരാനഗറിൽ പൊതുസമ്മേളനവും നടത്തും. സംഘാടകസമിതി രൂപവത്കരണയോഗം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റ് അംഗം പി. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, കെ. കുഞ്ഞിരാമൻ, എം.വി. ബാലകൃഷ്ണൻ, പി. ജനാർദനൻ, ടി.വി. ഗോവിന്ദൻ, കെ.വി. കുഞ്ഞിരാമൻ, കെ.എ. മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. സി.എച്ച്. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സി.എച്ച്. കുഞ്ഞമ്പു (ചെയ), സിജി മാത്യു, ഇ. പത്മാവതി, ടി.കെ. രാജൻ, കെ.ആർ. ജയാനന്ദ, പി. രഘുദേവൻ, അബ്ദുറസാഖ് ചിപ്പാർ, ടി. നാരായണൻ, സി. ബാലൻ (വൈസ് ചെയ), കെ.എ. മുഹമ്മദ് ഹനീഫ (ജന. കൺ), കെ. മണികണ്ഠൻ, ടി.എം.എ. കരീം, എ.ജി. നായർ, എം. സുമതി, എം.കെ. രവീന്ദ്രൻ, എം. രാമൻ, അനിൽ ചെന്നിക്കര, പി. ദാമോദരൻ, കെ.ജെ. ജിമി, എ.ആർ. ധന്യവാദ്, കെ. ഭാസ്കരൻ (കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story