Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:59 AM GMT Updated On
date_range 15 Jun 2017 8:59 AM GMTധർണ നടത്തി
text_fieldsbookmark_border
കാസർകോട്: മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ . സംസ്ഥാന സമിതി അംഗം പി.കെ. അബ്ദുൽറഹ്മാൻ ഉദ്ഘാടനംചെയ്തു. കേരളത്തെ മദ്യത്തിൽനിന്ന് രക്ഷിക്കാൻ വർജനപ്രസംഗം നടത്തുകയല്ല അധികാരമുപയോഗിച്ച് നിരോധത്തിനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രതിനിധിസഭ അംഗം അമ്പുഞ്ഞി തലക്ലായി ഡി.എസ്.എസ് കേരള സെക്രട്ടറി രേഷ്മ കരിവേടകം, മദ്യവിരുദ്ധ പ്രവർത്തകൻ കെ. സുരേഷ്, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് കെ. രാമകൃഷ്ണൻ, ജില്ല ട്രഷറർ ഹമീദ് കക്കണ്ടം, ജില്ല കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് വടക്കേക്കര, കെ.വി. പദ്മനാഭൻ, മഹ്മൂദ് പള്ളിപ്പുഴ, ഫെലിക്സ് ഡിസൂസ, സാഹിദ ഇല്യാസ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.എച്ച്. ബാലകൃഷ്ണൻ സ്വാഗതവും ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story