Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2016 2:01 PM GMT Updated On
date_range 26 July 2016 2:01 PM GMTമെഡല്‍ ജേതാക്കള്‍ നിവേദനവുമായി കായികമന്ത്രിക്ക് മുന്നില്‍
text_fieldsbookmark_border
തലശ്ശേരി: 35ാമത് ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ തലശ്ശേരി സായി കേന്ദ്രത്തിലെ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്കിയ ജോലി ഇനിയും നല്‍കിയില്ല. ഒന്നര വര്‍ഷം മുമ്പാണ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ താരങ്ങള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയത്. ഇതത്തേുടര്‍ന്ന് സായി സെന്ററിലെ കായിക താരങ്ങള്‍ നിവേദനവുമായി കായിക മന്ത്രി ഇ.പി. ജയരാജന് മുന്നിലത്തെി നിവേദനം സമര്‍പ്പിച്ചു. യു.ഡി.എഫ് സര്‍ക്കാറാണ് ജോലി വാഗ്ദാനം നല്‍കിയതെങ്കിലും ആ സര്‍ക്കാറിന്‍െറ തുടര്‍ച്ചയെന്ന നിലയില്‍ കായിക താരങ്ങള്‍ക്ക് നല്കിയ വാഗ്ദാനത്തെക്കുറിച്ച് പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സായി ഇന്‍ചാര്‍ജ് ഡോ. എന്‍.ബി. സുരേഷിന്‍െറ നേതൃത്വത്തില്‍ സ്റ്റെഫിത ചാലില്‍, നിഷ ഡൊമനിക്, രാധിക പി. അവട്ടി, അശ്വതി രാജ്, ജോസ്ന ക്രിസ്റ്റി ജോസ് എന്നിവര്‍ ചേര്‍ന്നാണ് നഗരസഭാ ഓഫിസിലത്തെി മന്ത്രിക്ക് നിവേദനം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story