Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2016 2:01 PM GMT Updated On
date_range 26 July 2016 2:01 PM GMTമാഹിയില്‍ മുടങ്ങിക്കിടക്കുന്ന റേഷനരി വിതരണം രണ്ടുദിവസത്തിനകം –എം.എല്‍.എ
text_fieldsbookmark_border
മാഹി: മാഹി മേഖലയില്‍ മുടങ്ങിക്കിടക്കുകയായിരുന്ന റേഷനരി വിതരണം രണ്ടുദിവസത്തിനകം പുനരാരംഭിക്കുമെന്ന് മാഹി എം.എല്‍.എ ഡോ. വി. രാമചന്ദ്രന് അറിയിച്ചു. പുതുച്ചേരിയില്‍നിന്നും അരിയുമായി ലോറി മാഹിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച നാല് ലോഡ് അരിയത്തെി. രണ്ടുമാസത്തെ 10 കിലോ വീതം ആകെ 20 കിലോ അരിയാണ് ഇപ്പോള്‍ വിതരണം ചെയ്യുക. വ്യാഴാഴ്ച മുതല്‍ വിതരണം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാറിന്‍െറ കാലത്തുണ്ടായിരുന്ന 17 കോടിയോളം രൂപയുടെ കുടിശ്ശികയാണ് റേഷന്‍ വിതരണത്തെ താളംതെറ്റിച്ചത്. കുടിശ്ശികയുടെ വലിയ പങ്ക് സര്‍ക്കാര്‍ അടച്ചതോടെയാണ് അരി വിതരണത്തിന് കമ്പനി തയാറായത്. ഈ വര്‍ഷം ഏപ്രിലിലും ജൂണ്‍, ജൂലൈ മാസങ്ങളിലുമാണ് റേഷന്‍ വിതരണം മുടങ്ങിയത്. റേഷന്‍ വിതരണം മുടങ്ങിയതിനത്തെുടര്‍ന്ന് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ 27, 28 തീയതികളില്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ചതിനത്തെുടര്ന്നാണ് എം.എല്‍.എ ഇടപെട്ട് അരി വിതരണം വേഗത്തിലാക്കാന്‍ ശ്രമം നടത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 കിലോ അരി ആഗസ്റ്റ് മുതല്‍ റേഷനായി വിതരണം ചെയ്യുമെന്നും എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story