Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവനഭൂമി കൈയേറി ഏലകൃഷി;...

വനഭൂമി കൈയേറി ഏലകൃഷി; വെട്ടിമാറ്റി വനപാലകർ ഭൂമി തിരിച്ചുപിടിച്ചു

text_fields
bookmark_border
വനഭൂമി കൈയേറി ഏലകൃഷി; വെട്ടിമാറ്റി വനപാലകർ ഭൂമി തിരിച്ചുപിടിച്ചു
cancel

അടിമാലി: ആദിവാസികളുടെ മറവിൽ വനഭൂമി കൈയേറി നടത്തിയ ഏലകൃഷി വനപാലകർ വെട്ടിമാറ്റി ഭൂമി തിരിച്ചുപിടിച്ചു. അടിമാലി റേഞ്ചിൽ പ്ലാമല ആദിവാസി കോളനിയിലെ കൈയേറ്റമാണ് വനം വകുപ്പ് തിരിച്ചുപിടിച്ചത്. ചൊവ്വാഴ്ച മൂന്നാർ ഡി.എഫ്.ഒ എം. വിജി കണ്ണ​​​െൻറ നേതൃത്വത്തിലായിരുന്നു നടപടി. 12 ഹെക്ട​േറാളം ഭൂമിയാണ്​ ഒഴിപ്പിച്ചത്​. പ്ലാമലയിൽനിന്ന്​ കുടകല്ലിന് ​േപാകുന്ന റോഡിന് ഇരുവശത്തുമായിരുന്നു കൈയേറ്റം. 
സംരക്ഷിത വനമേഖലയിൽപെടുന്ന സ്ഥലമാണിത്. അതിനിടെ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലെത്തിയ ജനപ്രതിനിധികളും കൈയേറ്റക്കാരും വനംവകുപ്പി​​​െൻറ നടപടി തടസ്സപ്പെടുത്തി. ആദിവാസികളുടെ മറവിലാണ് മേഖലയിൽ വ്യാപക കൈയേറ്റം നടന്നതെന്ന് ഡി.എഫ്.ഒ പറഞ്ഞു. 


ആദിവാസികളുടെ ഭൂമിയോട്​ ചേർന്നാണ് കൂടുതലും കൈയേറ്റം. നാട്ടുകാർ തുച്ഛ തുക നൽകി ആദിവാസികളുമായി കരാറുണ്ടാക്കിയശേഷം ഏക്കറുകണക്കിന്​ വനഭൂമി കൈയേറി ഏലകൃഷി ഇറക്കുന്നതായിരുന്നു രീതി. മേഖലയിലെ പത്തിലേറെ ആദിവാസി കോളനികളുടെ മറവിൽ 5000 ഹെക്ടറിലേറെ വനഭൂമി ഇത്തരത്തിൽ കൈയേറിയിട്ടുണ്ട്. പലതവണ കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇടപെടലുകളും നിയമപ്രശ്നങ്ങളും ഇതിന് തടസ്സമായി. 


ചൊവ്വാഴ്ച ഒഴിപ്പിക്കുന്നതിനിടെ എം.എൽ.എയുടെ ഇടപെടൽ വിനയായി. രണ്ട്​ മുതൽ മൂന്നു വരെ വർഷം പഴക്കമുള്ള എലച്ചെടികളാണ് വെട്ടി നശിപ്പിച്ചവയിൽ ഏറെയും.
മലയാറ്റൂര്‍ റിസർവില്‍ പുതുതായി നടന്ന കൈവശപ്പെടുത്തല്‍ ഒഴിവാക്കുന്നതി​​​െൻറ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് ഡി.എഫ്.ഒ എം. വിജി കണ്ണന്‍ പറഞ്ഞു. അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. 


മുമ്പും ഇത്തരം നടപടികള്‍ വനംവകുപ്പി​​​െൻറ ഭാഗത്തുനിന്ന്​ ഉണ്ടായിട്ടുള്ളതായി കര്‍ഷകര്‍ ആരോപിച്ചു. അടിമാലി ​േറഞ്ച്​ ഓഫിസര്‍ ജോജി ജോണ്‍, മൂന്നാര്‍ േറഞ്ച്​ ഓഫിസര്‍  ഹരീന്ദ്രകുമാര്‍, നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ. നായർ എന്നിവരും ഉൾപ്പെട്ട വനപാലക സംഘമാണ്​ ഒഴിപ്പിക്കലിന്​ നേതൃത്വം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest landadimali
News Summary - cultivation encroached on forest land; The rangers reclaimed the land
Next Story