Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെ.പി രാമനുണ്ണിയുടെ...

കെ.പി രാമനുണ്ണിയുടെ ശയന പ്രദക്ഷിണം ആര്‍.എസ്.എസ് തടഞ്ഞു

text_fields
bookmark_border
ramanunni-kp
cancel
camera_alt???????????? ????????? ??????????? ????????????????? ????????????????????????????????? ??.???. ??????????????? ?????????????????? ??????????????? ???????????

കണ്ണൂര്‍: കഠ്‌വ സംഭവത്തിന്​ പ്രായശ്ചിത്തമായി ചിറക്കല്‍ കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ കെ.പി. രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണം നടത്താനെത്തിയത്​ നേരിയ സംഘർഷത്തിനിടയാക്കി. ക്ഷേത്രത്തിനുള്ളില്‍ സംഘ്​പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമനുണ്ണിക്കൊപ്പമുണ്ടായിരുന്നവരും വാക്​തർക്കത്തിലേർപ്പെട്ടതോടെ പൊലീസ്​ ഇടപെട്ടു.

വ്യാഴാഴ്​ച രാവിലെ ഒമ്പതോടെ ക്ഷേത്രപരിസരത്ത് എത്തിയ രാമനുണ്ണിയെ സംഘ്​പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. ഹിന്ദുമത വിശ്വാസിയാണെങ്കില്‍ ഹിന്ദുമത ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തുന്നതില്‍ തെറ്റില്ലെന്നും പ്രതിഷേധമോ സമരമോ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ തടയുമെന്നും അവര്‍ മുന്നറിയിപ്പ്​ നല്‍കി. ഒരു രാഷ്​ട്രീയപാർട്ടിയും ക്ഷേത്രത്തിൽ ഇന്നുവരെ പ്രതിഷേധം നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിശ്വാസിയാണെന്നും മതാചാരപ്രകാരമാണ്​ ശയനപ്രദക്ഷിണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നുമായിരുന്നു രാമനുണ്ണിയുടെ മറുപടി. തുടര്‍ന്ന്​ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അദ്ദേഹം ക്ഷേത്രത്തില്‍ പ്രവേശിച്ചു. ​േഫാട്ടോഗ്രാഫര്‍മാരെയും ചാനല്‍ കാമറമാന്മാരെയും അകത്ത്​ പ്രവേശിക്കുന്നത്​ സംഘ്​പരിവാര്‍ പ്രവര്‍ത്തകര്‍ വിലക്കിയിരുന്നു.

ക്ഷേത്രനടയില്‍ തൊഴുതശേഷം ശയനപ്രദക്ഷിണം തുടങ്ങാനായി രാമനുണ്ണി കൊടിമരത്തിന്​ സമീപം എത്തിയപ്പോഴേക്കും സംഘ്​പരിവാര്‍ പ്രവര്‍ത്തകരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു. ഡിവൈ.എസ്.പി പി.പി. സദാനന്ദ​​​​െൻറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ക്ഷേത്രത്തിനകത്ത്​ നിലയുറപ്പിച്ചു. ഹരേരാമ ഭജനയുമായി സംഘ്​പരിവാര്‍ പ്രവര്‍ത്തകര്‍ മുന്നിലും തൊട്ടുപിന്നില്‍ രാമനുണ്ണിയുടെ ശയനപ്രദക്ഷിണവും ഒന്നിച്ച്​ ശ്രീകോവില്‍ വലം​വെക്കാന്‍ തുടങ്ങി. ഇതിനിടെ, ആരോ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്​ സംഘ്​പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത്​ വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ശയനപ്രദക്ഷിണം അവസാനിപ്പിച്ച്​ രാമനുണ്ണി പുറത്തിറങ്ങി. ത​​​​െൻറ ലക്ഷ്യം പൂർത്തിയായെന്നും തന്നെ ആരും കൈയേറ്റം ചെയ്​തിട്ടില്ലെന്നും പിന്നീട്​ രാമനുണ്ണി വ്യക്തമാക്കി.

വിശ്വാസിയുടെ ആചാരാനുഷ്​ഠാനങ്ങൾ ലംഘിച്ചിട്ടില്ല -കെ.പി. രാമനുണ്ണി
കണ്ണൂർ: കടലായി​ ക്ഷേത്രത്തിൽ പ്രതീകാത്മക പ്രായശ്ചിത്ത ശയനപ്രദക്ഷിണം നടത്തുകവഴി വിശ്വാസിയുടെ ആചാരാനുഷ്​ഠാനങ്ങൾ ലംഘിച്ചിട്ടി​െല്ലന്നും ത​​​​െൻറ ലക്ഷ്യം പൂർത്തിയായെന്നും സാഹിത്യകാരൻ കെ.പി. രാമനുണ്ണി. എല്ലാ മതങ്ങളുടെയും പൊരുൾ ഒന്നാണ്​. ഗുരുവായൂരിലെ തിരക്കിൽ സൗകര്യമുണ്ടാവില്ലെന്നുകണ്ടാണ്​ കണ്ണൂരിലേക്ക്​ വന്നത്​. സഹജീവിയുടെ വിഷമംകണ്ട്​ അവനുമായി താദാത്മ്യം പ്രാപിക്കലാണ്​ വിശ്വാസിയുടെ ആത്യന്തികമായ ലക്ഷ്യം. ആ വിശ്വാസത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹികതയുമുണ്ട്​. ആ സാമൂഹികത ഉള്ളതുകൊണ്ടാണ്​ മറ്റു വിശ്വാസികളെ അറിയിക്കണമെന്ന അർഥത്തിൽ പ്രദക്ഷിണം നടത്തിയത്​. ത​​​​െൻറ മനസ്സിലെ പ്രാർഥന മറ്റുള്ളവരോട്​ പങ്കുവെക്കുക എന്ന ലക്ഷ്യത്തിലാണ്​ നേരത്തെ വാർത്തസമ്മേളനത്തിൽ അറിയിച്ചതെന്നും ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kp ramanunnikerala newsmalayalam newsKathua rape case
News Summary - Kathua Rape Protest Ritual by KP Ramanunni, RSS held Protest-Kerala News
Next Story