Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightറോ​ബോ​ട്ടു​ക​ളെ...

റോ​ബോ​ട്ടു​ക​ളെ നി​ർ​മി​ക്കാ​നു​ള്ള രം​ഗ​മാ​യി വി​ദ്യാ​ഭ്യാ​സം മാ​റി –കെ.​പി. രാ​മ​നു​ണ്ണി

text_fields
bookmark_border
റോ​ബോ​ട്ടു​ക​ളെ നി​ർ​മി​ക്കാ​നു​ള്ള രം​ഗ​മാ​യി വി​ദ്യാ​ഭ്യാ​സം മാ​റി –കെ.​പി. രാ​മ​നു​ണ്ണി
cancel

കൊ​യി​ലാ​ണ്ടി: കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ വി​ടു​പ​ണി ചെ​യ്യാ​ൻ വേ​ണ്ട റോ​ബോ​ട്ടു​ക​ളെ നി​ർ​മി​ക്കാ​നു​ള്ള രം​ഗ​മാ​യി വി​ദ്യാ​ഭ്യാ​സം മാ​റി​യെ​ന്ന്​ കെ.​പി. രാ​മ​നു​ണ്ണി. സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ മി​ക​വു​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സം സ​ർ​ഗാ​ത്​​ക​മാ​യി​രി​ക്ക​ണം. സാ​ഹി​ത്യ​വും ക​ല​യു​െ​മാ​ക്കെ ന​ല്ല മ​നു​ഷ്യ​രെ സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​ന്ന്​ വി​വ​ര​ങ്ങ​ൾ ത​ല​യി​ൽ വെ​ച്ചു​കൊ​ടു​ത്ത്​ പ​ണ​മു​ണ്ടാ​കു​ന്ന യ​ന്ത്ര​ങ്ങ​ളെ നി​ർ​മി​ക്കു​ന്ന രീ​തി​യി​ലേ​ക്ക്​ വി​ദ്യാ​ഭ്യാ​സം മാ​റു​ക​യാ​ണ്.

വി​ദ്യാ​ഭ്യാ​സം സ്വ​കാ​ര്യ ​േന​ട്ട​ങ്ങ​ൾ​ക്ക്​ ഉ​ള്ള​ത​ല്ല. സ​മൂ​ഹ​ത്ത​ി​െൻറ ഉ​ന്ന​തി​ക്കു​വേ​ണ്ടി​യു​ള്ള​താ​െ​ണ​ന്ന തി​രി​ച്ച​റി​വ്​ ഉ​ണ്ടാ​ക​ണം ^രാ​മ​നു​ണ്ണി പ​റ​ഞ്ഞു. ഡി.​ഡി.​ഇ ഗി​രീ​ഷ്​ ചോ​ല​യി​ൽ, എ.​കെ. അ​ബ്​​ദു​ൽ ഹ​ക്കീം, എം. ​ജ​യ​കൃ​ഷ്​​ണ​ൻ, മേ​ലൂ​ർ വാ​സു​ദേ​വ​ൻ, ഡോ. ​കെ.​എ​സ്. വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​ജി. ബെ​ൽ​രാ​ജ്​ സ്വാ​ഗ​ത​വും കെ.​പി. വി​േ​നാ​ദ്​​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

മി​ക​വു​ത്സ​വം ജി​ല്ല സെ​മി​നാ​ർ കെ. ​ദാ​സ​ൻ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കെ. ​സ​ത്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ശോ​ക​ൻ കോ​ട്ട്, ചി​റ്റൂ​ർ ര​വീ​​ന്ദ്ര​ൻ, സി. ​രാ​ധ, ഷീ​ജ പ​േ​ട്ട​രി, കെ.​ ​ഷൈ​ജു, ​െക. ​ഗീ​താ​ന​ന്ദ​ൻ, ഷീ​ബ സ​തീ​ശ​ൻ, മ​നോ​ഹ​ർ ജ​വ​ഹ​ർ, ക​ന്മ​ന ​ശ്രീ​ധ​ര​ൻ, ഡി.​കെ. ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K PRamanunni
News Summary - K P Ramanunni
Next Story