Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightജേക്കബ്​ തോമസി​െൻറ...

ജേക്കബ്​ തോമസി​െൻറ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പ്രകാശനം ഇന്ന് 

text_fields
bookmark_border
ജേക്കബ്​ തോമസി​െൻറ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പ്രകാശനം ഇന്ന് 
cancel

തൃ​ശൂ​ർ: ബാ​ര്‍ കോ​ഴ കേ​സി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ട​ക്കം ഉ​ന്ന​ത​ർ​ക്കെ​തി​രെ പേ​രെ​ടു​ത്തു​പ​റ​യാ​തെ വി​മ​ര്‍ശ​ന​വു​മാ​യി ​ ജേ​ക്ക​ബ് തോ​മ​സി​​െൻറ ആ​ത്മ​ക​ഥ ഇന്ന്​  പുറത്തിറങ്ങും.  ​‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പ്രകാശനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. 30 വർഷം നീണ്ട സർവീസ്​ കാലഘട്ടത്തെ കുറിച്ചുള്ള പല പരാമർശങ്ങളും പുസ്​തകം പുറത്തിറങ്ങും മുമ്പ്​ തന്നെ  വിവാദമായിരുന്നു.

ബാ​ർ കോ​ഴ കേ​സി​ൽ മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​നെ​തി​രാ​യ  അ​ന്വേ​ഷ​ണം  താ​ൻ ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ച​ത് ബാ​ബു​വി​നെ സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത​യു​ള്ള​വ​രാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​നെ ജ​ന​വി​രു​ദ്ധ​നാ​ക്കി ചി​ത്രീ​ക​രി​ക്കാ​ൻ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​രു​ന്നു. ഇ​തി​ൽ ഉൗ​ന്നി​യാ​ണ്​ ജേ​ക്ക​ബ്​ തോ​മ​സി​​​െൻറ ആ​രോ​പ​ണം.  

അ​തേ​സ​മ​യം, അ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന  ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ട​പെ​ട്ടി​െ​ല്ല​ന്ന്​  പു​സ്ത​കം വ്യ​ക്​​ത​മാ​ക്കു​ന്നു.  തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ജേ​ക്ക​ബ് തോ​മ​സി​​െൻറ ആ​ത്മ​ക​ഥ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്.  ‘സ്രാ​വു​ക​ള്‍ക്കൊ​പ്പം നീ​ന്തു​മ്പോ​ള്‍’ എ​ന്ന ആ​ത്മ​ക​ഥ​യി​ല്‍ ഇ​രു​പ​താം അ​ധ്യാ​യ​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍ശ​ങ്ങ​ള്‍. ബാ​ര്‍ കോ​ഴ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്  കോ​ണ്‍ഗ്ര​സി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത ആ​ത്മ​ക​ഥ​യി​ല്‍ എ​ടു​ത്തു​പ​റ​യു​ന്നു. ഇൗ ​കേ​സി​​​െൻറ അ​ന്വേ​ഷ​ണ​ത്തി​ന് വ്യ​ക്ത​മാ​യ മാ​സ്​​റ്റ​ർ പ്ലാ​ന്‍ താ​ന്‍ ന​ല്‍കി.  

എ​ന്നാ​ല്‍, ആ ​വി​ധ​ത്തി​ല്‍ അ​ന്വേ​ഷ​ണം ​േവ​ണ്ട എ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. എ​ൽ.​ഡി.​എ​ഫ് വി​ജ​യി​ക്ക​ണ​മെ​ന്നും നാ​യ​നാ​ര്‍ ഭ​ര​ണ​കാ​ല​ത്ത് വൈ​ദ്യു​തി​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി കാ​ണ​ണം എ​ന്നും ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ ക​റ​ൻ​റ് ബു​ക്സ് ആ​ണ് ജേ​ക്ക​ബ്​ തോ​മ​സി​​െൻറ ആ​ത്മ​ക​ഥ പു​റ​ത്തി​റ​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomas's booksravukalkoppam neenthumpol
News Summary - jacob thomas's book realese today
Next Story