Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightമുഴുവൻ...

മുഴുവൻ നോമ്പുമെടുക്കാൻ ശ്രീഹരി; അഭിനന്ദനവുമായി ഗ്രാമപഞ്ചായത്തും

text_fields
bookmark_border
sreehari
cancel
camera_alt

ശ്രീ​ഹ​രി​യെ മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത്

ഉ​പാ​ധ്യ​ക്ഷ​ൻ ഒ.​വി. സ്വാ​മി​നാ​ഥ​ൻ

അ​ഭി​ന​ന്ദി​ക്കാ​നെ​ത്തി​യ​പ്പോ​ൾ

പ​ത്തി​രി​പ്പാ​ല: റ​മ​ദാ​ൻ വ്രതം മു​ഴു​വ​നും എടുക്കാനൊരുങ്ങി ശ്രീ​ഹ​രി എന്ന 13 കാ​ര​ൻ. മ​ങ്ക​ര ഓ​രാം​ബ​ള്ളം ചെ​റു​തൊ​ടി വീ​ട്ടി​ൽ സു​ഭാ​ഷ്-​ച​ന്ദ്ര​പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​ഹ​രി നോ​മ്പെ​ടു​ത്ത് നാ​ടി​ന് ത​ന്നെ മാ​തൃ​ക​യാ​യി. മു​സ്​​ലിം സു​ഹൃ​ത്തു​ക്ക​ൾ നോ​മ്പെ​ടു​ക്കു​ന്ന​ത് ക​ണ്ടാ​ണ് താ​നും എ​ടു​ത്ത് തു​ട​ങ്ങി​യ​തെ​ന്ന് ശ്രീ​ഹ​രി പ​റ​യു​ന്നു. റ​മ​ദാ​ൻ തു​ട​ക്കം​തൊ​ട്ടേ എ​ല്ലാ നോ​മ്പും ഈ ​മി​ടു​ക്ക​ൻ എടുത്തിട്ടു​ണ്ട്. ആ​ദ്യം നോ​മ്പെ​ടു​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ബു​ദ്ധി​മു​ട്ടാ​ണെ​ങ്കി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞെ​ങ്കി​ലും ദൃ​ഢ​പ്ര​തി​ഞ്ജ​യോ​ടെ ശ്രീ​ഹ​രി നോ​ൽ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് അ​ത്താ​ഴം കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കി മാ​താ​പി​താ​ക്ക​ളും ശ്രീ​ഹ​രി​ക്ക് കൂ​ട്ടാ​യി. ആ​ദ്യത്തെ ര​ണ്ടു മൂ​ന്നു​നാ​ൾ ക്ഷീ​ണം തോ​ന്നി​യെ​ങ്കി​ലും പി​ന്നീ​ട് ശ​രി​യാ​യെ​ന്ന് ശ്രീ​ഹ​രി പ​റ​ഞ്ഞു. സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​യ റ​ഫീ​ക്, ഹ​സീ​ന, ജു​മൈ​ല എ​ന്നി​വ​രാ​ണ് നോ​മ്പു​തു​റ​ക്കു​ള്ള വി​ഭ​വ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. പ​ത്തി​രി​പ്പാ​ല ജി.​വി.​എ​ച്ച്.​എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​ഹ​രി​യും കു​ടും​ബ​വും വീ​ട്ടി​ൽ നോ​മ്പു​തു​റ​യും സം​ഘ​ടി​പ്പി​ച്ചു. ക്ഷ​ണം സ്വീ​ക​രി​ച്ച് എ​ത്തി​യ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​വി. സ്വാ​മി​നാ​ഥ​ൻ ശ്രീ​ഹ​രി​യെ അ​ഭി​ന​ന്ദി​ക്കാ​ൻ മ​റ​ന്നി​ല്ല.

പി​താ​വ് സു​ഭാ​ഷ് തൃ​ശൂ​രി​ൽ ത​ട്ടു​ക​ട ന​ട​ത്തി​വ​രു​ന്നു. മാ​താ​വ് ച​ന്ദ്ര​പ്രി​യ വീ​ട്ട​മ്മ​യാ​ണ്. അ​ടു​ത്ത വ​ർ​ഷ​വും വ്ര​തം അ​നു​ഷ്ഠി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ര​ട​ക്കം പ​റ​യു​ന്നു​ണ്ട​ന്നും ശ്രീ​ഹ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2024
News Summary - A 13-year-old boy named Srihari is about to fast the entire month of Ramadan
Next Story