Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Esa-Ali-Mohammed-Esa-Ali
cancel
camera_alt??? ???? ??????????? ??? ???? ?????????? ??????????????

ലോ​കം മു​ഴു​വ​ൻ ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ങ്ങി​യ 2015 ലെ ​ബ​ലിപെ​രു​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ഈ​സ അ​ലി മു​ഹ​മ്മ​ദ് ഈ​സ അ​ലി എ​ന്ന യ​മ​നി യു​വാ​വിന്‍റെ ഹി​ജ്റ (പ​ലാ​യ​നം) തു​ട​ങ്ങു​ന്ന​ത്. പ​ല​മാ​ന​ങ്ങ​ളു​ള്ള ഒ​രു പു​തു​കാ​ല പ​ലാ​യ​നം. യു​ദ്ധം കൊ​ടു​മ്പി​രി​ക്കൊ​ണ്ട ന​ഗ​ര​ത്തി​ൽ ഭാ​ര്യ അ​ബീ​റി​നെ​യും പി​ഞ്ചു​മ​ക്ക​ളെ​യും ത​നി​ച്ചാ​ക്കി സ​ൻ​ആയി​ലെ തെ​രു​വി​ലേ​ക്കി​റ​ങ്ങു​മ്പോ​ൾ ഈ​സ​യു​ടെ മു​ന്നി​ൽ ദു​ർ​ഘ​ട​ങ്ങ​ൾ ഏ​റെ​യാ​യി​രു​ന്നു. ത​ല​ക്ക് മു​ക​ളി​ൽ ഇ​ര​മ്പി​പ്പാ​യു​ന്ന പോ​ർ​വി​മാ​ന​ങ്ങ​ൾ, ത​ക​ർ​ന്ന​ടി​ഞ്ഞ റോ​ഡു​ക​ൾ, വെ​ടി​യൊ​ച്ച​ക​ൾ, മ​ര​ണം പ​തി​യി​രി​ക്കു​ന്ന ചെ​ക്പോ​യ​ൻ​റു​ക​ൾ, അ​വ ക​ട​ന്നെ​ത്തി​യാ​ൽ ആ​ർ​ത്തി​ര​മ്പു​ന്ന ചെ​ങ്ക​ട​ൽ.. പ​ക്ഷേ, ഈ​സ​യു​ടെ ഉ​ള്ളി​ൽ ല​ക്ഷ്യ​സ്ഥാ​നം മാ​ത്ര​മേ തെ​ളി​ഞ്ഞു​ള്ളൂ, സ​ങ്ക​ട​ക്ക​ട​ലി​ന​പ്പു​റം പ്ര​തീ​ക്ഷ​യു​ടെ പ​ച്ച​ത്തുരു​ത്തു ​പോ​ലെ ഒ​രു​ കൊ​ച്ചു​നാ​ട്. കേ​ര​ളം. വെ​ടി​യൊ​ച്ച​ക​ൾ​ക്ക് ന​ടു​വി​ലൂ​ടെ ജീ​വ​നും ​ൈകയി​ൽ​പി​ടി​ച്ച് ഈ​സ അ​ന്ന് ന​ട​ത്തി​യ അ​തി​സാ​ഹ​സി​ക ഹി​ജ്റ​ ഇ​ന്ന് ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തെ പു​ല്ലാ​നി​വി​ള​യി​ലെ പ​ണിതീ​രാ​ത്ത വാ​ട​ക​വീ​ട്ടി​ൽ ഒ​രു യ​മ​നി​ച്ചാ​യ​യു​ടെ മ​ധു​ര​ഗ​ന്ധം പ​ക​ർ​ന്ന് ആ ​ക​ഥ പ​റ​യു​മ്പോ​ൾ ഈ​സ​യു​ടെ മു​ഖ​ത്ത് ഒ​ന്നാം റാ​ങ്കു​കാ​ര​ന്‍റെ തി​ള​ക്ക​മു​ണ്ട്. വ​ട​ക്ക​ൻ യ​മ​നി​ലെ അ​ൽ​ഹൗ​റി ഗ്രാ​മ​വാ​സി​യാ​യ ചെ​റു​പ്പ​ക്കാ​ര​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം.എ ലിം​ഗ്വി​സ്​റ്റി​ക്സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ക​ഥ. സാ​മൂ​ഹി​ക ജീ​വി​ത​ത്തിന്‍റെ കെ​ട്ടു​പാ​ടു​ക​ൾ ഊ​രി​യെ​റി​ഞ്ഞ് യ​മ​നി​ൽ ആ​ടു​മേ​യ്ക്കാ​ൻ പോ​കു​ന്ന മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ​ക്കി​ടെ യു​ദ്ധ​വും ക​ലാ​പ​വും ത​ക​ർ​ത്ത നാ​ട്ടി​ൽ നി​ന്ന് വി​ദ്യ തേ​ടി ന​മ്മു​ടെ നാ​ട്ടി​ലേ​ക്ക് സാ​ഹ​സി​കയാ​ത്ര ന​ട​ത്തി​യ യ​മ​നി യു​വാ​വിന്‍റെ വി​ജ​യ​ത്തി​ന് തി​ള​ക്ക​മേ​റെ​യാ​ണ്.

ഈ​സ അ​ലി മു​ഹ​മ്മ​ദ് ഈ​സ അ​ലി
 


വ​ട​ക്ക​ൻ യ​മ​നി​ലെ അ​ൽ​ഹൗ​റി ഗ്രാ​മ​ത്തി​ലെ ഇ​ട​ത്ത​രം കു​ടും​ബ​ത്തി​ലാ​ണ് ഈ​സ​യു​ടെ ജ​ന​നം. ബാ​പ്പ അ​ധ്യാ​പ​ക​ൻ. ആ​റ് മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് ഈ​സ. താ​ഴെ നാ​ല് സ​ഹോ​ദ​രി​മാ​രും ഒ​രു സ​ഹോ​ദ​രനും. കു​ഞ്ഞു​ന്നാ​ളി​ലേ പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​നാ​യി​രു​ന്നു ഈ​സ. എ​ല്ലാ ക്ലാ​സു​ക​ളി​ലും ഒ​ന്നാ​മ​ൻ. പ​ക്ഷേ, ഹ​യ​ർ​സെ​ക്ക​ൻഡ​റി ക​ഴി​ഞ്ഞ​തോ​ടെ ഈ​സ​ക്ക് പ​ഠ​നം നി​ർത്തേ​ണ്ടി​വ​ന്നു. പോ​ളി​യോ ബാ​ധി​ച്ച് കി​ട​ക്ക​യി​ലാ​യി​പ്പോ​യ ഇ​ള​യ പെ​ങ്ങ​ളു​ടെ ദു​രി​തജീ​വി​തം ഈ​സ​യെ ദു​ഃഖി​ത​നാ​ക്കി. കു​ടും​ബ​ചെല​വു​ക​ൾ കൂ​ട്ടി​മു​ട്ടി​ക്കാ​ൻത​ന്നെ ബാ​പ്പ​യു​ടെ ശ​മ്പ​ളം കൊ​ണ്ട് ക​ഴി​യു​ന്നി​ല്ല. യ​മ​നി​ൽ അ​ധ്യാ​പ​ക ജോ​ലി മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ത​രു​ന്ന തൊ​ഴി​ല​ല്ലെ​ന്ന് ഈ​സ. എ​ങ്ങ​നെ​യെ​ങ്കി​ലും ചി​കി​ത്സക്ക് പ​ണം ക​ണ്ടെ​ത്ത​ണം. പ​ഠ​നസ്വ​പ്ന​ങ്ങ​ൾ മാ​റ്റി​വെ​ച്ച് അ​ങ്ങനെ ഈ​സ​യെ​ന്ന കൗ​മാ​ര​ക്കാ​ൻ 2005ൽ ​ത​ല​സ്​​ഥാ​ന​മാ​യ സ​ൻ​ആയി​ലേ​ക്ക് വ​ണ്ടി​ക​യ​റി. അ​വി​ടെ തു​ച്ഛ​മാ​യ വ​രു​മാ​ന​മു​ള്ള പ​ല​ത​രം ജോ​ലി​ക​ൾ. പ​ച്ച​ക്ക​റി​ക്ക​ട​യി​ലും ശീ​ത​ള​പാ​നീ​യ​ക്ക​ട​യി​ലും ടെ​ലി​ഫോ​ൺ ബൂ​ത്തി​ലു​മൊ​ക്കെ മാ​റിമാ​റി രാ​പ്പ​ക​ൽ ജോ​ലി ചെ​യ്തു. ല​ക്ഷ്യ​ത്തി​ലേ​ക്ക് ചെ​റു​വ​രു​മാ​ന​ങ്ങ​ൾ കൂ​ട്ടി​വെ​ച്ചു. അ​ങ്ങ​നെ 2008ൽ ​ഈ​സ സ​ഹോ​ദ​രി​യെ സ​ൻ​ആയി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് ചി​കി​ത്സി​ച്ചു. ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി. കു​ഞ്ഞു​പെ​ങ്ങ​ളു​ടെ വൈ​ക​ല്യ​ങ്ങ​ൾ കു​റ​ഞ്ഞ് സ്​​ഥി​തി മെ​ച്ച​പ്പെ​ട്ട​പ്പോ​ൾ ഈ​സ ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ പൊ​ടി​ത​ട്ടി​യെ​ടു​ത്തു. പ​ഠി​ക്ക​ണം. അ​ന്ന് സ​ൻ​ആയി​ലെ ടെ​ല​ിഫേ​ാൺ ബൂ​ത്തി​ലാ​ണ് ഈ​സ​ക്ക് ജോ​ലി. ഉ​ട​മ​യു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നും സ​മ്മ​തം. അ​ങ്ങനെ ഈ​സ സ​ൻ​ആ യൂനിവേ​ഴ്സി​റ്റി​യി​ലെ കോ​ളജ് ഓ​ഫ് ലാം​ഗ്വേ​ജ​സി​ൽ ട്രാ​ൻ​സ്​ലേ​ഷ​ൻ ഡി​ഗ്രി​ക്ക് ചേ​ർ​ന്നു. പ​ക​ൽ പ​ഠ​നം, രാ​ത്രി ജോ​ലി. പ​ല​ദി​വ​സ​ങ്ങ​ളി​ലും ഒ​ന്നോ ര​ണ്ടോ നേ​രം മാ​ത്ര​മാ​യി​രു​ന്നു ഭ​ക്ഷ​ണം. പ​ഠ​ന​ത്തെ ഹോ​ബി പോ​ലെ ഇ​ഷ്​ടപ്പെ​ട്ടി​രു​ന്ന ആ ​വി​ദ്യാ​ർ​ഥി ആ ​തു​ച്ഛ​വ​രു​മാ​ന​ത്തി​ൽ നി​ന്ന് മി​ച്ചം പി​ടി​ച്ച് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി. നാ​ല് വ​ർ​ഷ​ത്തെ കോ​ഴ്സ്​ അ​വ​സാ​നി​ക്കു​മ്പോ​ൾ ഈ​സ​യു​ടെ ക​ഠി​നപ​രി​ശ്ര​മ​ത്തി​ന് ഫ​ല​മു​ണ്ടാ​യി. 92 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫ​സ്റ്റ​ റാ​ങ്ക്! 

മു​ല്ല​പ്പൂ വി​പ്ല​വം ത​ന്ന പ​ങ്കാ​ളി
യമ​നി​ലെ നി​യ​മ​പ്ര​കാ​രം ഫ​സ്റ്റ​ റാ​ങ്ക് ല​ഭി​ക്കു​ന്ന​യാ​ൾ​ക്ക് കോ​ഴ്സ്​ ക​ഴി​ഞ്ഞ​യു​ട​ൻ അ​തേ വ​കു​പ്പി​ൽ ഡെ​മോ​ൺ​സ്​​ട്രേ​റ്റ​റാ​യി ജോ​ലി കി​ട്ടും. പ​ക്ഷേ, അ​വ​സാ​ന സെ​മ​സ്​റ്ററി​ൽ പ​ഠി​ക്കു​മ്പോ​ൾ 2011 ജ​ന​ുവ​രി​യി​ൽ യ​മ​നി​ൽ വി​പ്ല​വം പെ​ാട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. അ​തോ​ടെ കോ​ള​ജു​ക​ളും സ്​​കൂ​ളു​ക​ളും സ​ർ​ക്കാ​ർ ഓ​ഫിസു​ക​ളു​മൊ​ക്കെ അ​ട​ച്ചു. അ​റ​ബ് വ​സ​ന്ത​ത്തി​​​​​​െൻറ അ​ല​യൊ​ലി​ക​ൾ യമ​നിതെ​രു​വു​ക​ളെ പ്ര​ക്ഷു​ബ്​ധ​മാ​ക്കി​യ ആ​റേ​ഴ് മാ​സ​ത്തോ​ളം കോ​ള​ജ് അ​വ​ധി​യാ​യി​രു​ന്നു. പ​ക്ഷേ, ആ ​വി​പ്ല​വ​കാ​ല ഇ​ട​വേ​ള ഈ​സ​ക്ക് ത​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യെ സ​മ്മാ​നി​ച്ചു. തെ​ക്ക​ൻയ​മ​നി​ലെ ലാ​ഹി​ജ് ഗ്രാ​മ​വാ​സി​യും സ​ഹ​പാ​ഠി​യു​മാ​യ അ​ബീ​ർ ഈ​സ​യു​ടെ ജീ​വി​ത​സ​ഖി​യാ​യി. ആ​ൺ​-പെ​ൺ ഇ​ട​പ​ഴ​ക​ലു​ക​ൾ വ​ള​രെ പ​രി​മി​ത​മാ​ണ് യ​മ​നി​ലെ കാ​മ്പ​സു​ക​ളി​ലെ​ന്ന് ഈ​സ. പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​നാ​യ ഈ​സ ക്ലാ​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യി​രി​ക്കെ അ​ബീ​റും അ​തി​ൽ അം​ഗ​മാ​യി​രു​ന്നു. അ​ബീ​റിന്‍റെ പെ​രു​മാ​റ്റ​വും ക​ഠി​നാ​ധ്വാ​ന​വു​മൊ​ക്കെ ഈ​സ​യി​ൽ മ​തി​പ്പു​ണ്ടാ​ക്കി. അ​ങ്ങനെ ഇ​വ​ൾത​ന്നെ ജീ​വി​ത​പ​ങ്കാ​ളി​യെ​ന്നു​റ​പ്പി​ച്ചു. അ​ങ്ങനെ നാ​ട്ടി​ൽ നി​ന്ന് ഉ​മ്മ​യെ വി​ളി​ച്ചു​വ​രു​ത്തി വീ​ട്ടു​കാ​ർ ത​മ്മി​ൽ ആ​ലോ​ചി​ച്ച് വി​പ്ല​വ​കാ​ല​ത്ത് വി​വാ​ഹം ന​ട​ത്തി. വി​പ്ല​വ​ത്തി​​​​​​െൻറ അ​ല​യൊ​ലി​ക​ൾ അ​ട​ങ്ങി ക്ലാ​സ്​ തു​ട​ങ്ങി​യ​പ്പോ​ൾ ഈ​സ​യും അ​ബീ​റും സ​ൻ​ആയി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ച് പ​ഠി​ച്ചു. 

യു​ദ്ധം ക​വ​ർ​ന്ന സ്വ​പ്ന​ങ്ങ​ൾ
ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച​തിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വ​കു​പ്പി​ൽ അ​ധ്യാ​പ​ക​നാ​യി ഈ​സ ജോ​ലി ചെ​യ്തുതു​ട​ങ്ങി​യെ​ങ്കി​ലും ഔ​ദ്യോ​ഗി​കനി​യ​മ​നം ല​ഭി​ച്ചി​ല്ല. വി​പ്ല​വം ആ​ഭ്യ​ന്ത​രക​ലാ​പ​ത്തി​ന് വ​ഴി​മാ​റി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ കീ​ഴ്മേ​ൽ മ​റി​ഞ്ഞു. ഓ​ഫി​സു​ക​ൾ അ​ട​ച്ചു. ശ​മ്പ​ള​മി​ല്ലാ​തെ മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​ണ് ഈ​സ ജോ​ലി ചെ​യ്ത​ത്. ഒ​ഴി​വു​വേ​ള​ക​ളി​ൽ സ്വ​കാ​ര്യകോ​ള​ജു​ക​ളി​ൽ പ​ഠി​പ്പി​ച്ചും ട്യൂ​ഷ​ൻ എ​ടു​ത്തു​മൊ​ക്കെ​യാ​ണ് അ​ന്ന് വ​രു​മാ​നം ക​ണ്ടെ​ത്തി​യ​ത്. ഒ​ടു​വി​ൽ 2014 ലാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ഈ​സ​ക്ക് നി​യ​മ​നം ല​ഭി​ച്ച​ത്. അ​ങ്ങനെ ജീ​വി​തം ശാ​ന്ത​മാ​യി ഒ​ഴു​കിത്തുട​ങ്ങു​മ്പോ​ഴാ​ണ് ആ ​വ​ർ​ഷം ഒ​ടു​വി​ൽ യു​ദ്ധം തു​ട​ങ്ങു​ന്ന​ത്. യു​ദ്ധ​വും ആ​ഭ്യ​ന്ത​രയു​ദ്ധ​വും ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി. ഗ്രാ​മ​ങ്ങ​ളും ന​ഗ​ര​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. എ​ങ്ങും സ്​​ഫോ​ട​ന​ങ്ങ​ളും ഏ​റ്റു​മു​ട്ട​ലു​ക​ളും. ത​ല​സ്​​ഥാ​ന​മാ​യ സ​ൻ​ആ ആ​യി​രു​ന്നു ആ​ക്ര​മ​ണ​കേ​ന്ദ്രം. വി​ദേ​ശി​ക​ളെ​യെ​ല്ലാം ഒ​ഴി​പ്പി​ച്ചു. കെ​ട്ടി​ട​ങ്ങ​ൾ ബോം​ബി​ങ്ങി​ൽ ത​വി​ടു​പൊ​ടി​യാ​യി. ഗ​താ​ഗ​തം നി​ല​ച്ചു. വൈദ്യുതിയും വെ​ള്ള​വും കി​ട്ടാ​താ​യി. ക​മ്പ​നി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. കോ​ള​ജു​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു. അ​തോ​ടെ ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​താ​യി. പ​ട്ടി​ണി​യും മ​ര​ണ​വും സ​ൻആ​യി​ലെ തെ​രു​വു​ക​ളി​ൽ നി​റ​ഞ്ഞാ​ടി. ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് അ​ന്ന് ആ​റുമാ​സ​മേ പ്രാ​യ​മു​ള്ളൂ എ​ന്ന് ഈ​സ. പോ​ർ​വി​മാ​ന​ങ്ങ​ളു​ടെ ഇ​ര​മ്പ​ലി​ൽ മ​ര​ണം പ്ര​തീ​ക്ഷി​ച്ച് ത​ല​സ്​​ഥാ​ന​ത്തെ വാ​ട​ക​വീ​ട്ടി​ൽ നാ​ല് ആ​ത്മാ​ക്ക​ൾ ഒ​തു​ങ്ങി​ക്കൂ​ടി. പു​റ​ത്തി​റ​ങ്ങി​യാ​ൽ എ​വി​ടെ​വെ​ച്ചും എ​പ്പോ​ഴും കൊ​ല്ല​പ്പെ​ടാം എ​ന്ന സ്​​ഥി​തി​യാ​യ​തോ​ടെ കു​ട്ടി​ക​ളെ ട്യൂ​ഷ​ന് പോ​ലും ആ​രും അ​യ​ക്കാ​താ​യി. അ​തോ​ടെ അ​വ​സാ​ന വ​രു​മാ​ന​വും നി​ല​ച്ചു. 

പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ചം പ​ക​ർ​ന്ന് സ്കോ​ള​ർ​ഷി​പ്​
ആ​കാ​ശ​ത്ത് നി​ന്ന് മ​ര​ണം വ​ർ​ഷി​ക്കു​ന്ന ബോം​ബ​റു​ക​ൾ ഈ​സ​യി​ൽ കു​ഞ്ഞു​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ധി​യേ​റ്റി. ഇ​വി​ടെ നി​ന്ന് എ​ങ്ങ​നെ​യെ​ങ്കി​ലും പു​റ​ത്ത് ക​ട​ക്ക​ണ​മെ​ന്ന ചി​ന്ത​യാ​യി സ​ദാ. അ​ങ്ങനെ​യി​രി​ക്കു​മ്പോ​ഴാ​ണ് 2015 ലെ ​ബ​ലിപെ​രു​ന്നാ​ൾ വ​രു​ന്ന​ത്. സെ​പ്​റ്റം​ബ​ർ 26ന് ​പെ​രു​ന്നാ​ളിന്‍റെ മൂ​ന്നാംദി​നം സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ  പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ജി​ബൂ​തിയി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്ന് കോ​ൾ വ​ന്ന​ത്. തി​രി​ച്ചു​വി​ളി​ച്ച​പ്പോ​ൾ െഎ.സി.സി.ആ​ർ (ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​റ​ൽ റി​ലേ​ഷ​ൻ​സ്)​സ്​​കോ​ള​ർ​ഷിപ്​  ല​ഭി​ച്ച​ത് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള മെ​യി​ലി​ന് എ​ന്താ​ണ് മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന​തെ​ന്ന് ചോ​ദി​ച്ചു. ക​റ​ൻ​റും ഇ​ൻ​റ​ർ​നെ​റ്റു​മൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മെ​യി​ൽ ക​ണ്ടി​രു​ന്നി​ല്ല. സോ​ളാ​ർ വൈ​ദ്യു​തി​യു​ള്ള സു​ഹൃ​ത്തിന്‍റെ വീ​ട്ടി​ൽ ചെ​ന്ന് മെ​യി​ൽ തു​റ​ന്ന​പ്പോ​ൾ നേ​ര​ത്തേ വ​ന്നുകി​ട​ക്കു​ന്ന സെ​ല​ക്​ഷൻ മെ​യി​ൽ ക​ണ്ടു. യു​ദ്ധം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് െഎ. സി. സി. ​ആ​ർ സ്​​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​ക​യും പ​രീ​ക്ഷ എ​ഴു​തു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും യു​ദ്ധ​വും എം​ബ​സി മാ​റ്റ​വു​മൊ​ക്കെ​യാ​യ​തോ​ടെ പ്ര​തീ​ക്ഷ ന​ഷ്​ട​പ്പെ​ട്ടി​രു​ന്നു. 2000 പേ​ർ എ​ഴു​തി​യ പ​രീ​ക്ഷ​യി​ൽ നി​ന്ന് ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 38 പേ​രി​ൽ താ​നു​മു​ണ്ടെ​ന്നും സെപ്​റ്റം​ബ​ർ 31 ന​കം കേ​ര​ള യൂ​നി​വേ​ഴ്​സിറ്റി​യി​ൽ ചേ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു മെ​യി​ൽ. അ​ല്ലെ​ങ്കി​ൽ സ്​​കോ​ള​ർ​ഷി​പ്​ ന​ഷ്​​ട​പ്പെ​ടും. മു​ങ്ങി​ത്താ​ഴു​ന്ന​വ​െൻ​റ മു​ന്നി​ലെ അ​വ​സാ​ന ക​ച്ചി​ത്തു​രു​മ്പ് പോ​ലാ​യി​രു​ന്നു ആ ​മെ​യി​ലെ​ന്ന് ഈ​സ. യു​ദ്ധ​ക്കെ​ടു​തി​ക​ളാ​ണ് ചു​റ്റു​പാ​ടും. പോ​കാ​ൻ ​ൈകയി​ൽ പ​ണ​മി​ല്ല. അ​പൂ​ർ​വ​മാ​യി മാ​ത്ര​മു​ള്ള ഫ്ലൈറ്റി​ന് 8 ഇ​ര​ട്ടി​യാ​ണ് ചാ​ർ​ജ്. പി​ന്നെ മ​ര​ണം പ​തി​യി​രി​ക്കു​ന്ന റോ​ഡു​ക​ളാ​ണ് മു​ന്നി​ൽ. എ​ങ്കി​ലും ഈ​സ പോ​കാ​ൻത​ന്നെ ഉ​റ​പ്പി​ച്ചു. ഉ​ന്ന​തവി​ദ്യാ​ഭ്യാ​സം നേ​ടി ത​ന്‍റെ സ​മൂ​ഹ​ത്തി​ന് സേ​വ​നം ചെ​യ്യ​ണ​മെ​ന്ന സ്വ​പ്ന​മാ​ണ് അ​തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് ഈ​സ. വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​യ്മ​യാ​ണ് ഈ ​ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ന് പോ​ലും കാ​ര​ണ​മെ​ന്ന് ത​​​​​​െൻറ മ​ന​സ്സ് പ​റ​ഞ്ഞു. ആ​ളു​ക​ൾ​ വി​ദ്യാ​സ​മ്പ​ന്ന​രാ​യി​രു​ന്നു​വെ​ങ്കി​ൽ പ​ര​സ്​​പ​രം കൊ​ല്ലി​ല്ലാ​യി​രു​ന്നു. 

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ എം.എ ലിം​ഗ്വി​സ്​റ്റി​ക്സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഈ​സ അ​ലി മു​ഹ​മ്മ​ദ് ഈ​സ അ​ലി മന്ത്രി കടന്നപള്ളി രാമചന്ദ്രനിൽനിന്ന്​ സർട്ടിഫിക്കറ്റ്​ ഏറ്റുവാങ്ങുന്നു
 


31ന് ​കേ​ര​ള​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ ആ​ദ്യം ജി​ബൂ​തി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​ത്തി വി​സ വാ​ങ്ങ​ണം. എ​ങ്ങ​നെ അ​വി​ടെ എ​ത്തു​മെ​ന്ന് ഒ​രു പി​ടി​യു​മി​ല്ലെ​ങ്കി​ലും ഓ​ഫ​ർ സ്വീ​ക​രി​ച്ച് വി​സ​ക്ക് അ​പേ​ക്ഷ അ​യ​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന​ത് അ​ഞ്ച് ദി​വ​സം മാ​ത്രം. ഈ​സ ര​ണ്ടും ക​ൽ​പി​ച്ച് പു​റ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചു. യു​ദ്ധം നീ​ണ്ടു​പോ​യി േജാ​ലി ഇ​ല്ലാ​താ​യ​പ്പോ​ൾ കു​ട്ടി​ക​ളെ പോ​റ്റാ​ൻ ​ൈക​യി​ലു​ള്ള പ​ണം കൊ​ടു​ത്ത് ഈ​സ ഒ​രു കാ​റ് വാ​ങ്ങി​യി​രു​ന്നു. ടാ​ക്സി​യാ​യി ഓ​ടി​ക്കാ​ൻ. കാ​റു​മാ​യി സ​ന​യി​ലെ പ​ഴ​യ തൊ​ഴി​ലു​ട​മ​യാ​യ സു​ഹൃ​ത്തി​നെ ചെ​ന്നു​ക​ണ്ട് കാ​ര്യം പ​റ​ഞ്ഞു. കാ​റ് വി​ൽ​ക്കാ​ൻ പ്രോ​ക്സി ലെ​റ്റ​ർ ന​ൽ​കി കു​റ​ച്ച് പ​ണം വാ​ങ്ങി. ഭാ​ര്യ​യു​ടെ അ​വ​ശേ​ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും വി​റ്റു. സെപ്​​​റ്റ​ംബ​ർ 27ന് ​നാ​ലാം പെ​രു​ന്നാ​ൾദി​ന​ത്തി​ൽ കു​റ​ച്ച് വ​സ്​​ത്ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബാ​ഗി​ലാ​ക്കി ഈ​സ ഇ​റ​ങ്ങി, അ​ല്ലാ​ഹു​വി​ൽ ഭ​രമേ​ൽ​പിച്ച്. ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്ന് ഒ​രുറ​പ്പും ഇ​ല്ലാ​ത്ത യാ​ത്ര​യി​ലേ​ക്ക് പ്രി​യ​ത​മ​ൻ വി​ട​പ​റ​യു​മ്പോ​ൾ അ​ബീ​റും കു​ഞ്ഞു​ങ്ങ​ളും തേ​ങ്ങി. ഏ​ദ​ൻ പോ​ർ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​വി​ടെ നി​ന്ന് ഹൂ​തിവി​മ​ത​രെ സൈ​ന്യം പു​റ​ന്ത​ള്ളി​യി​രു​ന്നെ​ങ്കി​ലും വ​ട​ക്ക​ൻ യ​മ​ൻ​കാ​ര​നാ​യ താ​ൻ തെ​ക്ക​ൻ​ യമ​നി​ലെ ഏ​ദ​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ എ​വി​ടെ വെ​ച്ചും കൊ​ല്ല​പ്പെ​ടാ​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ താ​ക്കീ​ത് ചെ​യ്തു. അ​ങ്ങ​നെ വി​ദൂ​ര​മെ​ങ്കി​ലും സു​ര​ക്ഷി​ത​മെ​ന്ന് തോ​ന്നി​യ മോ​ഖ പോ​ർ​ട്ടി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ചു.

ആ​ദ്യം അ​ൽ ഹു​ദെ​യ്ദ​യി​ലേ​ക്ക് ബ​സി​ൽ. അ​ഞ്ച് മ​ണി​ക്കൂ​ർ യാ​ത്രക​ഴി​ഞ്ഞ് ഹു​​െദ​യ്ദ​യി​ലെ​ത്തു​മ്പോ​ൾ രാ​ത്രി​യാ​യി. രാ​ത്രിയാ​ത്ര അ​പ​ക​ട​ക​ര​മാ​യ​തു​കൊ​ണ്ട് അ​വി​ടെ ഹോ​ട്ട​ലി​ൽ ത​ങ്ങി. 28 ന് ​രാ​വി​ലെ അ​ടു​ത്ത പ​ട്ട​ണ​മാ​യ താ​ഇ​സി​ലേ​ക്ക് പു​റ​പ്പെ​ട്ടു. അ​വി​ടെ നി​ന്ന് വീ​ണ്ടും ര​ണ്ട് മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്ത് വൈ​കീ​േട്ടാടെ മോ​ഖ പോ​ർ​ട്ടി​ലെ​ത്തി. അ​ധി​കൃ​ത​രെ ക​ണ്ട് ആ​വ​ശ്യം പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ കൈ​മ​ല​ർ​ത്തി. ഇ​ന്നി​നി ബോ​ട്ടു​ക​​െളാ​ന്നു​മി​ല്ല. സ്​​കോ​ള​ർ​ഷി​പ്​ ന​ഷ്​​ട​മാ​കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​വ​ർ സ​മ്മ​തി​ച്ചി​ല്ല. നാ​ളെ​യേ ഇ​നി ബോ​ട്ടു​ള്ളൂ. നി​രാ​ശ​നാ​യി റൂ​മി​ലേ​ക്ക് മ​ട​ങ്ങി പ്രാ​ർ​ഥി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് അ​ഭ​യാ​ർ​ഥി​ക​ളെ​യും കൊ​ണ്ട് ജി​ബൂ​തിയി​ലെ യു.എ​ൻ ദു​രി​താ​ശ്വാ​സക്യാ​മ്പി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ബോ​ട്ടി​നെ​ക്കു​റി​ച്ച് കേ​ട്ട​ത്. വേ​ഗം ഒാ​ടി പോ​ർ​ട്ടി​ലെ​ത്തി. ജി​ബൂ​തി​യി​ൽ നി​ന്ന് ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ബോ​ട്ടാ​ണ്. അ​തി​ൽ പ്ര​തീ​ക്ഷ വ​റ്റി​യ ക​ണ്ണു​ക​ളോ​ടെ, ഇ​ള​കിമ​റി​യു​ന്ന ചെ​ങ്ക​ട​ൽ നോ​ക്കി​യി​രി​ക്കു​ക​യാ​ണ് സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന നൂ​റി​ലേ​റെ അ​ഭ​യാ​ർ​ഥി​ക​ൾ. ഒ​ടു​വി​ൽ അ​ധി​കൃ​ത​രു​ടെ ​ൈകയും​കാ​ലും പി​ടി​ച്ച​പ്പോ​ൾ യാ​ത്രാ​നു​മ​തി ല​ഭി​ച്ചു. സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത പ​ഴ​യ ബോ​ട്ടി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ വി​സ​ർ​ജ്യ​ങ്ങ​ളാ​ണ് നി​റ​യെ. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​ല പ്ലാ​സ്​​റ്റി​ക് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞ് ശ​രീ​ര​ത്തോ​ട് ചേ​ർ​ത്ത് കെ​ട്ടി.

മ​ന​സ്സി​നെ പാ​ക​പ്പെ​ടു​ത്തി ആ​ടി​യു​ല​യു​ന്ന ബോ​ട്ടി​ലേ​ക്ക് ക​യ​റി. എ​ല്ലാ​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഓ​ഫ് ചെ​യ്യാ​ൻ ബോ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​ന്ധ്യ​യോ​ടെ ഇ​രു​ട്ടു​വീ​ണ ചെ​ങ്ക​ട​ലി​ലൂ​ടെ ബോ​ട്ട് യാ​ത്ര തു​ട​ങ്ങി. 17 മ​ണി​ക്കൂ​ർ യാ​ത്രചെ​യ്താ​ലേ ജി​ബൂ​തി​യ​ിലെ ഒ​ബ​ഹ് പോ​ർ​ട്ടി​ലെ​ത്തൂ. യാ​ത്ര​തു​ട​ങ്ങി കു​റ​ച്ചു​ക​ഴി​ഞ്ഞ​തോ​ടെ ത​ന്നെ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി. വ​ൻ​തി​ര​മാ​ല​ക​ളിൽ ആ ​ചെ​റുബോ​ട്ട്​ ക​ട​ലി​ൽ അ​മ്മാ​ന​മാ​ടി. ബോ​ട്ടി​ൽ കൂ​ട്ട നി​ല​വി​ളി​യു​യ​ർ​ന്നു. എ​ല്ലാ​വ​രും ഛർ​ദി​ച്ച​വ​ശ​രാ​യി. നാ​ല് വ​ശ​ത്തു​നി​ന്നും തി​ര​മാ​ല​ക​ൾ ഇ​ര​ച്ചു​ക​യ​റു​ക​യാ​ണ്. എ​ന്നി​ട്ടും ബോ​ട്ട് അ​തി​വേ​ഗം പാ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. വേ​ഗ​ം കു​റ​ച്ചാ​ൽ ബോ​ട്ട് മ​റി​യു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഈ ​രാ​ത്രി ചെ​ങ്ക​ട​ലി​ൽ ഒ​ടു​ങ്ങാ​നാ​ണ് ത​ങ്ങ​ളു​ടെ വി​ധി​യെ​ന്നുത​ന്നെ എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ചു. ബോ​ട്ടി​ൽ ക​ര​ച്ചി​ലും പ്രാ​ർ​ഥ​ന​യും മാ​ത്രം. ഓ​രോ തി​ര​മാ​ല​യും ബോ​ട്ടി​ലുള്ള യാ​ത്രി​ക​രെ എ​ടു​ത്തെ​റി​ഞ്ഞു​കൊ​ണ്ടി​രു​ന്നു. പ്രാ​ർ​ഥി​ക്കാ​ൻ ഓ​രോ ത​വ​ണ എ​ഴു​ന്നേ​റ്റ​പ്പോ​ഴും ശ​ക്ത​മാ​യ തി​ര​യി​ൽ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ഈ​സ. ഒ​ടു​വി​ൽ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ക​ട​ൽ അ​ൽ​പം ശാ​ന്ത​മാ​യ​ത്. ഉ​ച്ച​ക്ക് 12 ഒാ​ടെ ഒ​ബ​ഹ് പോ​ർ​ട്ടി​ലെ​ത്തി. 

ദൈ​വം സു​ഹൃ​ത്താ​യി മു​ന്നി​ൽ
രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചശേ​ഷം ഒ​രു​ഫോ​ൺ​കോ​ൾ ചെ​യ്യാ​ൻ എ​ല്ലാ​വ​ർ​ക്കും അ​ധി​കൃ​ത​ർ അ​നു​വാ​ദം ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്കാ​ണ് ഈ​സ വി​ളി​ച്ച​ത്. പാ​സ്പേ​ാർ​ട്ടും ടി​ക്ക​റ്റു​മാ​യി വ​ന്നാ​ൽ ഒ​റ്റ​മ​ണി​ക്കൂ​റി​ൽ വി​സ ല​ഭ്യ​മാ​ക്കാ​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. അ​തി​നി​ടെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചേ​രാ​നു​ള്ള സ​മ​യം അ​ഞ്ച് ദി​വ​സം കൂ​ടി നീ​ട്ടി​യ​താ​യി അ​റി​യി​പ്പ് ല​ഭി​ച്ച​ത് വ​ലി​യ ആ​ശ്വാ​സ​മാ​യെ​ന്ന് ഈ​സ. അ​ടു​ത്ത പ്ര​തി​സ​ന്ധി വി​മാ​ന ടി​ക്ക​റ്റാ​യി​രു​ന്നു. 700 ഡോ​ള​ർ വേ​ണം ടി​ക്ക​റ്റി​ന്. ​ൈക​യി​ൽ ആ​കെ 150 ഡോ​ള​റേ ഉ​ള്ളൂ. കാ​റ് വി​ൽ​ക്കാ​നേ​ൽ​പ്പി​ച്ച സു​ഹൃ​ത്തി​നെ വി​ളി​ച്ച് ബാ​ക്കി പൈ​സ ചോ​ദി​ച്ചു. പ​ക്ഷേ, പ​ണം എ​ത്തി​ക്കാ​ൻ ഒ​രു​വ​ഴി​യും ഇ​ല്ല. വി​ഷ​ണ്ണ​നായി ടെ​ല​ിഫോ​ൺ ബൂ​ത്തി​ന് പു​റ​ത്ത് നി​ൽ​ക്കു​മ്പോ​ൾ ദൈ​വം പ​റ​ഞ്ഞ​യ​ച്ച​പോലെ ഒ​രു പ​ഴ​യസു​ഹൃ​ത്ത് മു​ന്നി​ലെ​ത്തി. കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ, ജിബൂ​തി​യി​ലെ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ ​സു​ഹൃ​ത്ത് സ​ഹാ​യി​ക്കാ​മെ​ന്നേറ്റു. 900 ഡോ​ള​ർ സു​ഹൃ​ത്ത് ന​ൽ​കി. കാ​റ് വി​റ്റ പ​ണം സു​ഹൃ​ത്ത് നാ​ട്ടി​ലെ അ​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങനെ ജി​ബൂ​തി–ആ​ഡി​സ്​ അ​ബ​ബ–മും​െബെ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തു. ഒ​ക്ടോ​ബ​ർ അഞ്ചിന് ​ഉ​ച്ച​ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​ന​മി​റ​ങ്ങു​മ്പോ​ൾ ഈ​സ​ക്ക് സം​ഭ​വി​ച്ച​തൊ​ന്നും വി​ശ്വ​സി​ക്കാ​നാ​വു​മാ​യി​രു​ന്നി​ല്ല. വി​മാ​ന​ത്തിന്‍റെ ജാ​ല​ക​ച്ചി​ല്ലി​ലൂ​ടെ നോ​ക്കു​മ്പോ​ൾ മ​ര​ങ്ങ​ളും പു​ഴ​ക​ളു​മൊ​ക്കെ നി​റ​ഞ്ഞ ഏ​തോ വ​ന​ത്തി​ലേ​ക്ക് വി​മാ​നം ഇ​റ​ങ്ങു​ന്ന​താ​യാ​ണ് ത​നി​ക്ക് തോ​ന്നി​യ​തെ​ന്ന് ഈ​സ. ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കും ദു​രി​തം നി​റ​ഞ്ഞ തെ​രു​വി​നും പ​ക​രം ക​ണ്ണി​ൽ പ​ച്ച​പ്പ് നി​റ​ഞ്ഞു. കാ​തി​ൽ വെ​ടി​യെ​ാച്ച​ക​ൾ​ക്ക് പ​ക​രം മ​ഴ​യു​ടെ സം​ഗീ​തം. എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ക്കാ​ൻ െഎ.സി.സി.ആ​ർ പ്ര​തി​നി​ധി​ക​ൾ എ​ത്തി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ എം.എ ലിം​ഗ്വിസ്​റ്റിക്സ്​ കോ​ഴ്സി​ന് ചേ​ർ​ന്നു. 

ഈ​സ അ​ലി മു​ഹ​മ്മ​ദ് ഈ​സ അ​ലി ഭാര്യക്കും മക്കൾക്കുമൊപ്പം
 


മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ നൂ​റ് നാ​വ്
വി​ദേ​ശി​യാ​യ ത​നി​ക്ക് ഇ​വി​ടെ ഒ​രു​മ​ണി​ക്കൂ​ർ പോ​ലും ഒ​റ്റ​പ്പെ​ട്ട​താ​യി തോ​ന്നി​യി​ല്ലെ​ന്ന് മ​ല​യാ​ളി​ക​ളു​ടെ ആ​തി​ഥേ​യ​ത്വ​ത്തെ​ക്കു​റി​ച്ച് ഈ​സ പ​റ​ഞ്ഞു. ആ​ദ്യദി​വ​സം ഉ​ച്ച​ക്ക് കാ​മ്പ​സി​ലെ​ത്തി​യ​പ്പോ​ൾത​ന്നെ ത​നി​ക്ക് ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ പോ​ലും ‘ക​യി​ച്ചോ’എ​ന്ന് സ്നേ​ഹ​ത്തോ​ടെ ചോ​ദി​ച്ച​ത് ഈ​സ അ​നു​സ്​​മ​രി​ച്ചു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ ഈ​സ​യു​ടെ ഉ​ള്ളി​ലെ ആ​ധി യു​ദ്ധം തു​ട​രു​ന്ന സ​ന​യി​ലെ വാ​ട​കമു​റി​യി​ൽ ത​നി​ച്ചു​ക​ഴി​യു​ന്ന അ​ബീ​റി​നെ​യും പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ​യും കു​റി​ച്ചാ​യി. െഎ.സി.സി.ആ​റിന്‍റെ​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഒ​രു​മാ​സ​ത്തി​ന​കം അ​വ​രെ​യും ഇ​വി​ടെ​​െയ​ത്തി​ക്കാ​നാ​യ​ത് ന​ന്ദി​യോ​ടെ ഈ​സ അ​നു​സ്​​മ​രി​ക്കു​ന്നു. കേ​ര​ള യൂനിവേ​ഴ്​സിറ്റിയി​ൽ നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ എം.എ പാ​സാ​യ ഈ​സ ഇ​പ്പോ​ൾ പിഎ​ച്ച്. ഡി ​ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ലോ​കം അ​റി​യു​ന്ന ഒ​രു ഭാ​ഷാവി​ദ​ഗ്ധ​നും ഗ്ര​ന്​ഥ​കാ​ര​നു​മാ​വു​ക​യാ​ണ് ഈ​സ​യു​ടെ സ്വ​പ്നം. എ​ന്നി​ട്ട് യമ​നി​ലേ​ക്ക് മ​ട​ങ്ങി ത​​​​​​െൻറ നാ​ട്ടു​കാ​രെ സേ​വി​ക്ക​ണം.

മൂ​ത്ത​മ​ക​ൾ മ​റാം കാ​ര്യ​വ​ട്ട​ത്ത് എ​ൽ.കെ.ജി​യി​ലും ഇ​ള​യ​മ​ക​ൾ മ​നാം പ്ലേസ്​​കൂ​ളി​ലും പോ​കു​ന്നു​ണ്ട്. ആ​റുമാ​സം ഗ​ർ​ഭി​ണി​യാ​യ അ​ബീ​റും പ​ഠ​നം തു​ട​രാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. യ​മ​നി​ൽ ക​ഴി​യു​ന്ന ത​​​​​​െൻറ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ലു​ള്ള നി​രാ​ശ​യും ഈ​സ മ​റ​ച്ചു​വെ​ച്ചി​ല്ല. തു​ച്ഛ​മാ​യ സ്​​കോ​ള​ർ​ഷി​പ്​–10500 രൂ​പ മാ​ത്ര​മാ​ണ് ഈ​സ​ക്ക് ല​ഭി​ക്കു​ന്ന​ത്. നാ​ലു​പേ​രു​ള്ള ഒ​രു കു​ടും​ബം ക​ഴി​യാ​ൻത​ന്നെ അ​ത് പോ​രാ. എ​ന്നി​ട്ടും അ​തി​ൽ നി​ന്ന് ചെ​റി​യൊ​രു പ​ങ്ക് ഈ​സ നാ​ട്ടി​ലേ​ക്ക​യ​ക്കും. കു​ട്ടി​ക​ളെ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കാ​ൻ ക​ഴി​വും യോ​ഗ്യ​ത​യും ഉ​ണ്ടെ​ങ്കി​ലും വി​സനി​യ​മ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ മ​റ്റൊ​രു വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ ഈ​സ​ക്ക് ക​ഴി​യു​ന്നി​ല്ല. യു​ദ്ധം തു​ട​രു​ന്ന ത​​​​​​െൻറ രാ​ജ്യ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ ഈ​സ​യു​ടെ മു​ഖ​ത്ത് സ​ങ്ക​ട​വും രോ​ഷ​വും പ്ര​തീ​ക്ഷ​യു​മെ​ല്ലാം നി​റ​ഞ്ഞു. ഓ​രോ ദി​വ​സ​വും മേ​ാശ​മാ​വു​ക​യാ​ണ് യമ​നിെല അ​വ​സ്​​ഥ. ഭ​ക്ഷ​ണ​മി​ല്ല, വെ​ള്ള​മി​ല്ല, മ​രു​ന്നി​ല്ല.

തെ​രു​വു​ക​ളി​ൽ കോ​ള​റ പ​ട​ർ​ന്നു​പി​ടി​ച്ച് ദി​ന​വും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ഞ്ഞു​ങ്ങ​ളാ​ണ് മ​രി​ച്ചു​വീ​ഴു​ന്ന​ത്. ജോ​ലി​യും വ​രു​മാ​ന​വു​മി​ല്ലാ​ത്ത​തി​നാ​ൽ കു​ടും​ബ​ത്തി​ന് ഭ​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന ഗൃ​ഹ​നാ​ഥ​ന്മാ​ർ, പ​ട്ടി​ണി കി​ട​ക്കു​ന്ന സ്​​ത്രീ​ക​ൾ, പ​ര​സ്​​പ​രം കൊ​ല്ലു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ...ഈ​യി​ടെ ഒ​രു യു.എ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞ​ത് കി​ഴു​ക്കാംതൂ​ക്കാ​യ ഒ​രു​മ​ല​മു​ക​ളി​ലേ​ക്ക് അ​തി​വേ​ഗം കു​തി​ക്കു​ന്ന വാ​ഹ​ന​മാ​ണ് യമ​ൻ എ​ന്നാ​ണ്. ആ​രു​ടെ​യൊ​ക്കെ​യോ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് ബ​ലി​യാ​ടാ​യി മു​ഴു​ലോ​ക​ത്തി​നും മു​ന്നി​ൽ ഒ​രു രാ​ജ്യ​വും അ​വി​ടത്തെ ജ​ന​ത​യും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​തം തി​ന്നു​ക​യാ​ണ്. എ​ങ്കി​ലും പ്ര​തീ​ക്ഷ​യു​ണ്ട് ഈ​സ​ക്ക്. യ​മ​നെ​ക്കു​റി​ച്ചു​ള്ള പ്ര​വാ​ച​ക വ​ച​നം “ ഈ​മാ​ൻ യെ​മാ​നി​യ, വ​ൽ ഹി​ക്മ യെ​മാ​നി​യ” ചൂ​ണ്ടി​ക്കാ​ട്ടി ഈ​സ പ​റ​യു​ന്നു, യ​മ​ൻ തി​രി​ച്ചു​വ​രും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universityEsa Ali Mohammed Esa AliMA Rank HolderLifestyle News
News Summary - Yemen Citizen and Kerala University MA Rank Holder Esa Ali Mohammed Esa Ali -Lifestyle News
Next Story