മണ്‍സൂണ്‍ ഡ്രസിങ്

18:39 PM
06/07/2017
(photo courtesy: www.travelfashiongirl.com)

വ​ർ​ഷ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഇ​രു​ണ്ട ദി​ന​ങ്ങ​ളാ​വും വ​ർ​ഷ​ കാ​ല​ത്തേ​ത്. അ​പ്പോ​ൾ ആ​കാ​ശം ഇ​രു​ണ്ട പ​ശ്ചാ​ത്ത​ല​മാ​വും ഒ​രു​ക്കു​ക. ഭൂ​മി​യി​ലേ​ക്ക് എ​ത്തു​ന്ന സൂ​ര്യ​ര​ശ്മി​ക​ളു​ടെ എ​ണ്ണം തു​ലോം കു​റ​വാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ ത​ന്നെ ഈ ​ഇ​രു​ണ്ട ദി​ന​ങ്ങ​ളെ പ്ര​കാ​ശ പൂ​രി​ത​മാ​ക്കാ​നു​ള്ള ഒ​രു​വ​ഴി വേ​ഷ​ വി​ധാ​ന​ങ്ങ​ൾ പ്ര​കാ​ശ​പൂ​ർ​ണ​മാ​ക്കു​ക എ​ന്ന​താ​ണ്. ന​മ്മു​ടെ നാ​ട്ടി​ൽ മ​ഴ അ​പ്ര​തീ​ക്ഷ​മാ​യാ​വും ക​ട​ന്നു​വ​രു​ക. അ​തും ആ​കാ​ശം പൊ​ട്ടി​യൊ​ലി​ക്കും ​പോ​ലെ ക​ന​ത്ത മ​ഴ​യി​ൽ എ​ല്ലാം ഇ​രു​ണ്ടു​പോ​വും. അ​തു​കൊ​ണ്ടു​ ത​ന്നെ തെ​ളി​ച്ച​മു​ള്ള പ്ര​സ​ന്ന​മാ​യ നി​റ​ങ്ങ​ളാ​ണ് മ​ഴ​ക്കാ​ല ഫാ​ഷ​നി​ൽ മി​ക​ച്ച​ത്. 

തു​ണി​ത്ത​ര​ങ്ങ​ളി​ൽ കോ​ട്ട​ണാ​ണ് ഏ​റ്റ​വും ന​ല്ല​ത്. എ​ല്ലാ സീ​സ​ണി​ലേ​ക്കും പ​റ്റി​യ​വ​യാ​ണ് കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ. ഏ​തു​ കാ​ലാ​വ​സ്ഥ​യി​ലും ചു​റ്റു​പാ​ടു​ക​ളോ​ട് അ​തി​ന് അ​തി​വേ​ഗം ഇ​ണ​ങ്ങി​ച്ചേ​രാ​ൻ ക​ഴി​യും. എ​ന്നാ​ൽ, കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ന​ന​ഞ്ഞാ​ൽ ഉ​ണ​ങ്ങാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കും എ​ന്ന പ്ര​ശ്ന​മു​ണ്ട്. ഇ​ത് മ​റി​ക​ട​ക്കാ​ൻ ഷി​ഫോ​ൺ ക്രേ​പ്​ അ​ല്ലെ​ങ്കി​ൽ അ​തു​പോ​ലെ മൃ​ദു​വാ​യ പോ​ളി​സ്റ്റ​ർ മി​ശ്രി​ത വ​സ്ത്ര​ങ്ങ​ൾ ​െത​ര​ഞ്ഞെ​ടു​ക്കാം. ഇ​വ വ​ള​രെ​ക്കു​റ​ച്ചേ വെ​ള്ളം വ​ലി​ച്ചെ​ടു​ക്കൂ. അ​തു​കൊ​ണ്ട് ന​ന​ഞ്ഞാ​ലും വേ​ഗം ഉ​ണ​ങ്ങി​ക്കി​ട്ടും. 

photo courtesy: www.tripsavvy.com
 

ന​ല്ല മ​ഴ ഉ​ണ്ടാ​വാ​നി​ട​യു​ള്ള​തു ​കൊ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ വ​സ്ത്ര​മാ​ണ് മ​ൺ​സൂ​ണി​ൽ ന​ല്ല​ത്. ബൂ​ട്ട്സും ജീ​ൻ​സും പോ​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ന​ല്ല സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ൽ​കും. എ​ളു​പ്പ​ത്തി​ൽ അ​ണി​യാ​നും ക​ഴി​യും. മ​ഴവെ​ള്ള​ത്തി​ൽ ന​ന​യാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള​തു​ കൊ​ണ്ട് നീ​ളം ​കൂ​ടി​യ സ്​​ക​ർ​ട്ടു​ക​ളും ഗൗ​ണു​ക​ളു​മൊ​ന്നും മ​ഴ​ക്കാ​ല​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ല. ചു​രി​ദാ​റി​നേ​ക്കാ​ൾ കു​ർ​ത്തി​യാ​വും സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ ന​ല്ല​ത്. ദു​പ്പ​ട്ട ശ​രി​യാ​യ രീ​തി​യി​ൽ സൂ​ക്ഷി​ക്ക​ലും മ​ഴ​ക്കാ​ല​ത്ത് പ്ര​യാ​സം സൃ​ഷ്​​ടി​ക്കും. 

കാ​ലു​ക​ൾ മ​ലി​ന​ജ​ല​ത്തി​ൽ​ നി​ന്നും മ​റ്റും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ മ​ഴ​ക്കാ​ല​ത്ത് ഷൂ​സു​ക​ളാ​ണ് ന​ല്ല​ത്. മാ​ത്ര​മ​ല്ല, സ്ലി​പ്പ​റു​ക​ൾ വ​സ്ത്ര​ങ്ങ​ളി​ൽ ച​ളി തെ​റി​ക്കാ​നും ഇ​ട​യാ​ക്കും. ഇ​നി സാ​ൻ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചേ തീ​രു​വെ​ന്നാ​ണെ​ങ്കി​ൽ ഹീ​ൽ കു​റ​വു​ള്ള​തും സ്ട്രാ​പ്പ് ഉ​ള്ള​തു​മാ​യ​വ ഉ​പ​യോ​ഗി​ക്കു​ക. വ​സ്ത്ര​ത്തി​ൽ ച​ളി പു​ര​ളു​ന്ന​ത് അ​വ കു​റ​ക്കും. തെ​ന്നാ​നും വീ​ഴാ​നും ഒ​ക്കെ​യു​ള്ള സാ​ധ്യ​ത മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ന്ന​തു​കൊ​ണ്ട് ത​ന്നെ ന​ല്ല ഗ്രി​പ്പു​ള്ള സ്ലി​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം. 

മ​ഴ ന​ന​യാ​തി​രി​ക്കാ​നു​ള്ള ഒ​രു മാ​ർ​ഗം മാ​ത്ര​മ​ല്ല ഇ​ന്ന് കു​ട, അ​ത് മ​ഴ​ക്കാ​ല ഫാ​ഷ​െ​ൻ​റ ഭാ​ഗം കൂ​ടി​യാ​ണ്. എ​ന്നു​വെ​ച്ച് കു​ട ​െത​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ നി​റ​വും ത​ര​വും മാ​ത്രം നോ​ക്ക​രു​ത്. ന​ല്ല വ​ലു​പ്പ​മു​ള്ള കു​ട ​െത​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കാ​ര​ണം, ന​ന​യാ​തി​രി​ക്ക​ലാ​ണ് പ്ര​ധാ​ന ഉ​ദ്ദേ​ശ്യം. മ​ഴ​ക്കോ​ട്ടി​െ​ൻ​റ കാ​ര്യ​ത്തി​ലും ഇ​തു ത​ന്നെ​യാ​ണ് മാ​ന​ദ​ണ്ഡം. ശ​രീ​രം മു​ഴു​വ​നാ​യും മ​റ​യു​ന്ന​ത​രം കോ​ട്ടാ​ണ് ന​ല്ല​ത്. ടൂ​വീ​ല​ർ ഒാ​ടി​ക്കു​ന്ന​വ​ർ പാ​ൻ​റ​ട​ക്ക​മു​ള്ള, ശ​രീ​രം മു​ഴു​വ​ൻ മ​റ​യു​ന്ന, ന​ല്ല ഗു​ണ ​നി​ല​വാ​ര​മു​ള്ള കോ​ട്ട് വാ​ങ്ങാ​ൻ ശ്ര​ദ്ധി​ക്ക​ണം. 

തയാറാക്കിയത്: യാസിർ ഫയാസ് 

COMMENTS