Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവിനൊപ്പം ബൈക്കിൽ...

ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

text_fields
bookmark_border
ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
cancel

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ർ കു​ള​ങ്ങ​ര​പ​ള്ളി​ക്കു സ​മീ​പം ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം. ശ്രീ​ക​ണ്ഠ​പു​രം മാ​ർ​ക്ക​റ്റി​ലെ ബീ​ഫ് സെ​ന്റ​റി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ദ​മി​ന്റെ ഭാ​ര്യ പെ​രു​വ​ള​ത്തുപ​റ​മ്പ് അ​യ്യ​ക​ത്ത് പു​ര​യി​ൽ ത്വാ​ഹി​റ​യാ​ണ് (51) മ​രി​ച്ച​ത്.

ഇ​രി​ക്കൂ​റി​ലെ ബാ​ങ്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​നെ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ലൂ​ടെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ ത്വാ​ഹി​റ ത​ൽ​ക്ഷ​ണം മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ദം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ക്ക​ൾ: അ​ൻ​ഷാ​ദ്, അ​ൻ​ഷീ​ർ (ഇ​രു​വ​രും സൗ​ദി), അ​ൻ​ഷി​ദ.

മ​രു​മ​ക്ക​ൾ: മു​ഹ്സി​ന (പെ​ട​യ​ങ്കോ​ട്), ജം​ഷീ​ന, ശ​ഫീ​ഖ് (നെ​ടി​യെ​ങ്ങ). സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​ത്തി​മ, ഖ​ദീ​ജ, യൂ​നു​സ്, മ​റി​യം. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ശ​നി​യാ​ഴ്ച ശ്രീ​ക​ണ്ഠ​പു​രം പ​ഴ​യ​ങ്ങാ​ടി ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - woman travelling with husband killed after lorry hits bike
Next Story