Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനകൾ റെയിൽവേ സ്​റ്റേഷൻ...

ആനകൾ റെയിൽവേ സ്​റ്റേഷൻ പരിസരത്ത്​; ര​ണ്ട് ട്രെ​യി​നു​ക​ൾ വൈ​കി

text_fields
bookmark_border
ആനകൾ റെയിൽവേ സ്​റ്റേഷൻ പരിസരത്ത്​; ര​ണ്ട് ട്രെ​യി​നു​ക​ൾ വൈ​കി
cancel
പാ​ല​ക്കാ​ട്: കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ പാ​ല​ക്കാ​ട്​ ജി​ല്ല​യു​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഭീ​തി​വി​ത​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടു. തി​രു​വി​ല്വാ​മ​ല​യി​ൽ​നി​ന്ന് തി​രി​ച്ചു​ന​ട​ക്കാ​ൻ തു​ട​ങ്ങി​യ ആ​ന​ക​ൾ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മ​ങ്ക​ര റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ​ത്തി. വ​നം​വ​കു​പ്പ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ വേ​ഗം കു​റ​ക്കാ​നും ഹോ​ൺ മു​ഴ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. എ​ഗ്​​മോ​ർ-​മം​ഗ​ലാ​പു​രം സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ എ​ക്സ്പ്ര​സ് 22 മി​നി​റ്റും ഷാ​ലി​മാ​ർ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് 16 മി​നി​റ്റും വൈ​കി​യോ​ടി. വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ ആ​ന​ക​ൾ ന​ദി ക​ട​ന്ന​തോ​ടെ ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​യി. സ്​​റ്റേ​ഷ​നി​ലേ​ക്ക് ആ​ന​ക​ൾ വീ​ണ്ടു​മെ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. മ​ങ്ക​ര പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ൾ​ക്കും വ്യാ​ഴാ​ഴ്ച അ​വ​ധി ന​ൽ​കി. 

ആ​ന​ക​ളെ തി​രി​ച്ച് മ​ല​മ്പു​ഴ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നു​ള്ള ശ്ര​മം ര​ണ്ട്​ ദി​വ​സ​ത്തി​ന​കം വി​ജ​യി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​വ​യെ ആ​ദ്യം അ​യ്യ​ർ​മ​ല​യി​ലേ​ക്കും പി​ന്നീ​ട് തെ​ന്മ​ല, പ​റ​ളി, മു​ണ്ടൂ​ർ വ​ഴി മ​ല​മ്പു​ഴ വ​ന​മേ​ഖ​ല​യി​ലേ​ക്കും തു​ര​ത്തും. ത​ൽ​ക്കാ​ലം റ​ബ​ർ ബു​ള്ള​റ്റ്, മ​യ​ക്കു​വെ​ടി, കു​ങ്കി​യാ​ന​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ്​ തീ​രു​മാ​നം. മ​യ​ക്കു​വെ​ടി വെ​ക്കാ​നോ മ​റ്റ് ന​ട​പ​ടി​ക​ൾ​ക്കോ വ്യാ​ഴാ​ഴ്ച വ​നം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ന്ധ​പ്പെ​ട്ടി​ല്ലെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജ​നം തി​ങ്ങി​ക്കൂ​ടു​ന്ന​ത്​ ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. ആ​ന​ക​ൾ തി​രി​ച്ചു​പോ​കു​ന്നി​ല്ലെ​ങ്കി​ൽ മ​യ​ക്കു​വെ​ടി വെ​ക്കാ​നോ കു​ങ്കി​യാ​ന​ക​ളെ കൊ​ണ്ടു​വ​രാ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newswild elephantmalayalam news
News Summary - Wild elephant in palakkad- Kerala news
Next Story