Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാം ശരിയാക്കാൻ ആരു...

എല്ലാം ശരിയാക്കാൻ ആരു വരുമെന്ന്​ സർക്കാറിനോട്​ ഹൈകോടതി

text_fields
bookmark_border
എല്ലാം ശരിയാക്കാൻ ആരു വരുമെന്ന്​ സർക്കാറിനോട്​ ഹൈകോടതി
cancel

കൊച്ചി: സർക്കാറി​െനതിരെ ആഞ്ഞടിച്ച്​ ​ൈഹകോടതി. മൂന്നാറിൽ എല്ലാം ശരിയാക്കാൻ ഇനി ആരുവരു​െമന്ന്​ ഹൈകോടതി സർക്കാറിനോട്​ ചോദിച്ചു. മൂന്നാറി​െല ലൗ ഡെയ്​ൽ ഹോംസ്​റ്റേ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ്​ കോടതി പരാമർശം. സ്​ഥലത്തി​​​​െൻറ ഉടമസ്​ഥത അവകാശ​െപ്പട്ട്​ വി.വി ജോർജ്​ നൽകിയ ഹരജി തള്ളിക്കൊണ്ടാണ്​ കോടതി പരാമർശം നടത്തിയത്​. 

എല്ലാം ശരിയാക്കു​െമന്ന്​ പറഞ്ഞാണ്​ സർക്കാർ അധികാരത്തിലേറിയത്. ഇത്​ നടക്കില്ലെന്ന്​ തോന്നുന്നത്​ പൊതുതാത്​പര്യത്തിന്​ വിരുദ്ധമാണ്​. എല്ലാം ശരിയാകുമെന്നത്​ ജനത്തി​​​​െൻറ അമിത പ്രതീക്ഷ മാത്രമാകരുത്​. കൈയേറ്റം ഒഴിപ്പിക്കുന്നതിന്​ ഒ​േട്ട​െറ കോടതി വിധികൾ നിലവിലുണ്ട്​. ഇത്​ നടപ്പാക്കുക മാത്രമാണ്​ വേണ്ടത്​. ​ൈകയേറ്റം ഒഴിപ്പിക്കാൻ വേണ്ടത്​ രാഷ്​ട്രീയ ഇച്ഛാശക്​തിയും ആർജ്ജവുവുമാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. 

ലൗഡെയ്​ൽ റിസോർട്ട്​ സ്​ഥിതി ചെയ്യുന്ന കണ്ണൻദേവൻ ഹിൽസ്​ വില്ലേജിലെ ഭൂമി ഒ​ഴിപ്പിക്കൽ നോട്ടീസിനെതി​െര വി.വി ജോർജ്​ നൽകിയതായിരുന്നു ഹരജി. വർഷങ്ങൾക്ക്​ മുമ്പ്​ കൈയേറി പിന്നീട്​ കൈമാറ്റം ചെയ്യ​െപ്പട്ടതാണ്​ ഭൂമി. ഇവി​െട നിന്ന്​ ഒഴിപ്പിക്കാനുള്ള നീക്കം ചോദ്യം ​െചയ്​തു​െകാണ്ടാണ്​ ഹരജിക്കാരൻ കോടതിയെ സമീപിച്ചത്​.

ഭൂമി പതിച്ചു നൽകണമെന്ന്​ ആവശ്യ​െപ്പട്ട്​ നൽകിയ അപേക്ഷയും അപ്പീലും റവന്യൂ അധികൃതർ തള്ളിയതും ചോദ്യം ചെയ്​തിരുന്നു. ഹരജിക്കാരൻ ​െകെയേറിയത്​ സർക്കാർ ഭൂമിയാ​െണന്നും ഇതിലെ ​െകട്ടിടം മൂന്നാർ വില്ലേജ്​ ഒാഫീസിനായി കണ്ടെത്തിയതാണെന്നും കാണിച്ച്​ ദേവികുളം സബ്​ കലക്​ടർ ശ്രീറാം ​െവങ്കിട്ടരാമൻ ​െഹെകോടതിയിൽ സത്യവാങ്​മൂലം നൽകിയിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmunnar encroachmentmalayalam newslove dail resort
News Summary - who comes to recover everything: high court to goverment
Next Story