Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലത്തീൻ സമുദായം സ്വന്തം...

ലത്തീൻ സമുദായം സ്വന്തം പണം ഉപയോഗിക്കുന്നത്​ ബിഷപ്പുമാരുടെ ആഡംബരത്തിന്​ -വെള്ളാപ്പള്ളി

text_fields
bookmark_border
vellappally
cancel
പത്തനംതിട്ട: സർക്കാറിൽനിന്ന്​ കിട്ടാവുന്നതെല്ലാം വാങ്ങിയെടുക്കുന്ന നാമമാത്രമായ ലത്തീൻ സമുദായം സ്വന്തം പണം ബിഷപ്പുമാരുടെ ആഡംബരത്തിനാണ്​ ഉപയോഗിക്കുന്നതെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്​.എൻ.ഡി.പി യോഗം വൈസ്​ പ്രസിഡൻറ്​ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന്​ പത്തനംതിട്ട സ്​റ്റേഡിയത്തിൽ നൽകിയ സ്വീകരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന്​ 25 ലക്ഷം രൂപയും ഒരാൾക്ക്​ ജോലിയുമാണ്​ പിണറായി സർക്കാർ നൽകിയത്​. അതും ​പോരാ എന്നുപറഞ്ഞ്​ സർക്കാറിൽ സമ്മർദം ചെലുത്തുകയായിരുന്നു ബിഷപ്​ സൂസപാക്യത്തി​​​െൻറ നേതൃത്വത്തിൽ ലത്തീൻ സമുദായം. അത്​ നൽകുന്നത്​ എല്ലാവരും നൽകുന്ന നികുതിപ്പണത്തിൽ നിന്നാണ്​. അതേസമയം, പുറ്റിങ്ങൽ ദുരന്തത്തിൽ 107 പേർ മരിച്ചു. അവർക്ക്​ നൽകിയത്​ തുച്ഛമായ തുകയാണ്​. ഇനിയൊരു വിമോചന സമരമുണ്ടാക്കരുതേ എന്നുപറഞ്ഞ്​ ബിഷപ്പുമാരുടെ അരമനകളിൽ നിരങ്ങുകയാണ്​ രാഷ്​ട്രീയ പാർട്ടികൾ. ഒാരോ മതസംഘടനകൾ നിർദേശിക്കുന്നവരെയാണ്​ എല്ലാ രാഷ്​ട്രീയ പാർട്ടികളും സ്ഥാനാർഥികളാക്കുന്നത്​. ഇവരുടെ മതേതരത്വം കള്ളനാണയമാണ്​. ഗുജറാത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ്​ നടത്തിയതും ജാതികളെ സംഘടിപ്പിച്ചാണ്​. ഇവിടെ കടൽ ദുരന്തം നടന്നപ്പോൾ ആളുകളെ സഹായിക്കാതെ രാഷ്​ട്രീയ മുതലെടുപ്പ്​ നടത്തുകയായിരുന്നു കോൺഗ്രസ്​. 

രാജ്യത്ത്​ പിന്നാക്ക സമുദായങ്ങൾക്ക്​ ലഭിക്കേണ്ട 27 ശതമാനം സംവരണത്തിൽ 17 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ബാക്കി എവിടെ ​പോയി എന്ന്​ ചിന്തിക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആകെയുള്ള 6120 ജീവനക്കാരിൽ 5870 പേർ മുന്നാക്ക സമുദായക്കാരാണ്​. ഇൗഴവർ 207 പേർ മാത്രം. 96 ശതമാന​ത്തോളം വരുന്ന മുന്നാക്ക സമുദായക്കാർക്കാണ്​ ഇപ്പോൾ പത്തുശതമാനം സംവരണം ഏർപ്പെടുത്തുന്നത്​. ഇത്​ പിണറായി സർക്കാർ ചെയ്​ത തെറ്റായ നടപടിയാണ്​. ഇങ്ങനെയൊരു കാര്യം ചെയ്​തപ്പോൾ ആരോടും ആലോചിച്ചില്ല. 

ദേവസ്വം ബോർഡി​​​െൻറ ക്ഷേത്രങ്ങളിൽ ഒരാൾ ഒരു രൂപ ഇടു​േമ്പാൾ അതി​ൽ 96 പൈസയും കൊണ്ടുപോകുന്നത്​ മു​ന്നാക്ക സമുദായക്കാരാണ്​. അതേസമയം, ഗുരു  സമാധികൊള്ളുന്ന വർക്കലയിൽ ആരും സംഭാവന നൽകുന്നില്ല. ദൈവത്തെ കാണാൻ ചെല്ലു​േമ്പാൾ വെറും കൈയോടെ ആരും പോകരുത്​. രാഷ്​ട്രീയ സംഘടനകളെപ്പോലെയാണ്​ എസ്​.എൻ.ഡി.പിയും. തുല്യനീതിയാണ്​ തങ്ങളുടെ രാഷ്​ട്രീയം. ഇവിടെ നിവർത്തനപ്രക്ഷോഭവും ഇൗഴവ മെമ്മോറിയലും ഒക്കെ നടത്തിയത്​ രാഷ്​ട്രീയ സംഘടനകളല്ല. മഞ്ഞയില്ലാതെ ചുവപ്പില്ല എന്ന കാര്യം ഇടതുപക്ഷം ഒാർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ശിവഗിരിമഠം ശ്രീനാരായണ ധർമസംഘം ട്രസ്​റ്റ്​ പ്രസിഡൻറ്​ സ്വാമി വിശുദ്ധാനന്ദ അധ്യക്ഷതവഹിച്ചു. സ്വാമി ശിവസ്വരൂപാനന്ദ കനകജൂബിലി സന്ദേശം നൽകി. തുഷാർ വെള്ളാപ്പള്ളി, സ്വാഗതസംഘം ചെയർമാൻ കെ. പദ്​മകുമാർ, കൺവീനർ ഡോ. എ. വി ആനന്ദരാജ്, പി.ടി. മന്മഥൻ എന്നിവർ സംസാരിച്ചു. വിവിധ എസ്.എൻ.ഡി.പി യൂനിയനുകളുടെയും  പോഷകസംഘടനകളുടെയും നേതൃത്വത്തിൽ ദിവ്യജ്യോതി പ്രയാണത്തിനു സ്വീകരണം നൽകി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappally natesankerala newslatin catholicmalayalam news
News Summary - vellappally natesan against latin catholic -Kerala news
Next Story