Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എന്‍.എ ഫണ്ട്...

യു.എന്‍.എ ഫണ്ട് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വകമാറ്റിയതിന്‍റെ തെളിവ് പുറത്ത്

text_fields
bookmark_border
jasmin-sha
cancel

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷ​​െൻറ (യു.എൻ.എ) ദേശീയ പ്രസിഡൻറ്​ ജാസ്മിന്‍ ഷായ ുടെ ഭാര്യ ഷബ്​നത്തി​​െൻറ അക്കൗണ്ടിലേക്ക് 73 ലക്ഷം രൂപ മാറ്റിയതി​​െൻറ രേഖകള്‍ അന്വേഷണസംഘത്തിന്​ ലഭിച്ചു. യു.എൻ. എയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജാസ്​മിൻ ഷാ അടക്കമുള്ളവർക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​ പ ുറപ്പെടുവിച്ചിരിക്കുകയാണ്​.

വിവിധ സമയങ്ങളിലായി 73.61 ലക്ഷം രൂപയാണ്​ ഷബ്‌നത്തി​​െൻറ അക്കൗണ്ടിലേക്ക് മാറ്റിയത്​. കേസില്‍ ജാസ്​മിൻ ഷായും ഷബ്‌നവും ഉൾപ്പെടെ എട്ടുപേരെ പ്രതി ചേർത്താണ്​ ക്രൈംബ്രാഞ്ച്​ കേസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.
സാമ്പത്തിക ക്രമക്കേട് കേസിലെ രണ്ടാം പ്രതിയും അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായ ഷോബി ജോസഫ് 4,28,311 രൂപ ഷബ്‌നത്തി​​െൻറ അക്കൗണ്ടിലേക്ക് മാറ്റിയതായി രേഖയിലുണ്ട്​.

ജാസ്മിന്‍ ഷായുടെ ഡ്രൈവറും കേസിലെ മൂന്നാം പ്രതിയുമായ നിധിന്‍ മോഹന്‍ 20,38,000 രൂപയും കേസിലെ നാലാം പ്രതിയും ഓഫിസ് ജീവനക്കാരനുമായ ജിത്തു 3,08,000 രൂപയും അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇതു കൂടാതെ നഴ്‌സസ് അസോസിയേഷന്‍ അക്കൗണ്ടില്‍ നിന്ന് 2,98,000 രൂപയും ഷബ്​നത്തി​​െൻറ അക്കൗണ്ടിലേക്ക് മാറ്റിയതായും ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഇതുള്‍പ്പെടെ 73,61,872 രൂപയാണ് കേസിലെ പ്രതികളടക്കം സംഘടനയുമായി ബന്ധമുള്ളവരില്‍നിന്ന് ഷബ്‌നത്തി​​െൻറ അക്കൗണ്ടിലേക്കെത്തിയത്.

കേരളത്തിലെ ആറു ബാങ്കുകളില്‍ ഷബ്‌നത്തിന് അക്കൗണ്ടുണ്ട്. നിലവില്‍ ഒരു ബാങ്ക് അക്കൗണ്ടില്‍ മാത്രമാണ് 73 ലക്ഷത്തോളം രൂപ ഇങ്ങനെ എത്തിയതായി കണ്ടെത്തിയത്​. മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ പരിശോധിക്കുകയാണ്​. യു.എന്‍.എ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളെല്ലാം ഒളിവിലാണെന്നാണ്​ ക്രൈംബ്രാഞ്ച്​ സംഘം വ്യക്തമാക്കുന്നത്​. ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഖത്തറിലാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തിയാലുടന്‍ അറസ്​റ്റുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsunamalayalam newsJasminsha
News Summary - UNA Fund Jasmin Sha-Kerala News
Next Story