You are here

ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

14:08 PM
13/02/2018
well

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പൊന്നാട് അമ്പലക്കടവിൽ കിണറ്റിനകത്ത് കുഴൽക്കിണർ താഴ്ത്താനിറങ്ങിയ അമൽ, ഗിരീഷ് എന്നിവരാണു മരിച്ചത്. 
മൂന്നു പേരാണ് കിണറ്റിലിറങ്ങിയത്. ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മറ്റൊരാള്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിൽ ഉള്ള ആളുടെ നില ഗുരുതരമാണ്.

കുഴൽക്കിണറിനുള്ള പൈപ്പ് താഴ്ത്തിയ ഉടനെ വെള്ളവും ദുർഗന്ധം നിറഞ്ഞ വാതകവും  പുറത്തേക്കു വരികയായിരുന്നു. എട്ടു പടവുകളോളം ചെളി നിറഞ്ഞു. ഇതിൽ ഗിരീഷ്​ താഴ്​ന്നുപോവുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച അമലും ചെളിയിൽ താഴ്​ന്നു. അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

COMMENTS